ഫിലഡൽഫിയ: കത്രി മത്തായി എടശ്ശേരിപ്പറമ്പിൽ (95) അന്ത്യകൂദാശകളെല്ലാം സ്വീകരിച്ചു നവംബർ 30-നു ഫിലഡൽഫിഫിയയിൽ നിര്യാതയായി.
പൊതുദർശനം: ഡിസംബർ 3, വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ (608 Welsh Road, Philadelphia, PA 19115) ആയിരിക്കും (7:00 മുതൽ 8:00 വരെ വി. കുർബാന). അതേ ദേവാലയത്തിൽ വച്ചു ശവസംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ 4, ശനിയാഴ്ച രാവിലെ 8:30 മുതൽ 10:30 വരെ നടത്തപ്പെടും (9:00 മുതൽ 1000 വരെ വി. കുർബാന). സംസ്കാരം: ദേവാലയത്തിലെ ശുശ്രൂഷകളെ തുടർന്ന്. ബെൻസേലത്തുള്ള റിസറക്ഷൻ സിമിത്തേരിയിൽ നടത്തും.
കാളികാവു അറക്കലേട്ടു ജോസഫിന്റേയും അന്നയുടെയും പത്തു മക്കളിൽ ഏറ്റം ഇളയ ആൾ ആയിരുന്നു പരേത. പരേതനായ എടശ്ശേരിപ്പറമ്പിൽ മത്തായി വർക്കി ആയിരുന്നു ഭർത്താവ്. മത്തായി – കത്രി ദമ്പതികൾക്ക് ഏഴു മക്കളാണ്. സിയ, ജോർജ്, അന്ന, ആലീസ്, ജോസഫ്, ലിസി, സെബാസ്റ്റ്യൻ. മരുമക്കൾ: വർഗീസ്, സാലി, തോമസ്, ചന്ദ്രൻ, മോളി, റ്റോം, സോഫി. പതിനാല് കൊച്ചുമക്കളെയും കൊച്ചുമക്കളുടെ പത്ത് മക്കളെയും കാണാൻ പരേതക്കു ഭാഗ്യമുണ്ടായി. 1989 – ൽ അമേരിക്കയിലേക്കു കുടിയേറുന്ന കാലം വരെ പരേത സ്വന്തം ഇടവകയായിരുന്ന പാലാ രൂപതയിലെ കാഞ്ഞിരത്താനം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിലെ ഒരു സജീവ അംഗമായിരുന്നു.
പ്രതിബന്ധങ്ങളെ സന്തോഷത്തോടെ നേരിട്ടിരുന്ന ശ്രീമതി കത്രി സ്നേഹവും അർപ്പണബോധവും ദയയും നിറഞ്ഞുനിന്ന വ്യക്തിയായിരുന്നെന്നു കുടുംബാഗംങ്ങൾ അനുസ്മരിക്കുന്നു.
വാർത്ത: ഡോ. ജെയിംസ് കുറിച്ചി.