17.1 C
New York
Wednesday, August 4, 2021
Home US News കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായുള്ള അന്വേഷണം നിർത്തി വച്ചു

കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായുള്ള അന്വേഷണം നിർത്തി വച്ചു

(വാർത്ത: പി.പി. ചെറിയാൻ)

കലിഫോർണിയ ∙ സാൻ മാറ്റിയൊ കൗണ്ടിയിലെ കൊവൽ റാഞ്ച് സ്റ്റേറ്റ് ബീച്ചിൽ കുളിക്കാനിറങ്ങിയ 12 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിയെ കാണാതായി. ഏഴാം ഗ്രേഡ് വിദ്യാർഥിയായ അരുണെ പ്രുതി പിതാവിനും സഹോദരനുമൊപ്പമാണ് ബീച്ചിൽ എത്തിയത്. ബീച്ചിലെ അപകട സ്ഥിതി മനസ്സിലാക്കാതെയാണ് മൂവരും കുളിക്കാനിറങ്ങിയത്. മൂന്നു പേരെയും തിരമാലകൾ കൊണ്ടു പോയെങ്കിലും നീന്താനറിയാവുന്ന പിതാവ് തരുൺ ഇളയ മകനെ (8 വയസ്സ്) രക്ഷിച്ചെങ്കിലും അരുണെയ രക്ഷിക്കാനായില്ല.

ജനുവരി 18 നായിരുന്നു സംഭവം. രണ്ടു ദിവസം ഹെലികോപ്റ്ററും, ബോട്ടും ഉപയോഗിച്ചു കുട്ടിയെ തിരഞ്ഞെങ്കിലും ജനുവരി 19 ന് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് കോസ്റ്റൽ ഗാർഡ് പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പിതാവ് അഭ്യർഥിച്ചു.

അന്വേഷണം അവസാനിപ്പിക്കുക എന്നതു വളരെ ദുഃഖകരമാണെങ്കിലും, സൂചനകൾ ലഭിച്ചാൽ അന്വേഷണം പുനഃരാരംഭിക്കുമെന്നും കോസ്റ്റർ ഗാർഡ് അംഗം വ്യക്തമാക്കി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം

ഫിലാഡല്‍ഫിയ, യു. എസ്. എ: പല മേഖലകളില്‍നിന്നും രഹസ്യമായും പരസ്യമായുള്ള കൊറോണ വൈറസ് വാക്‌സിനേഷനോടുള്ള വെറുപ്പും വിദ്വേഷവും അനുദിനം വര്‍ദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിലെ പല ചെറിയ പ്രവിശ്യകളിലും കേരളത്തിലും കോവിഡ്-19 ന്റെ വ്യാപനത്തില്‍...

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ആമിർ ശബീഹ്

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ഒരു കൊച്ചു കലാകാരനായി വളരുകയാണ് ആമിർ ശബീഹ് എന്ന അഞ്ചാം ക്ലാസുകാരൻ. തൻറെ പ്രായത്തെ വെല്ലുന്ന കരവിരുതാണ് ലിറ്റിൽ ഇൻഡ്യാ പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിയായ ഈ കുരുന്നു...

കാലം (ചെറുകഥ)

വളരെ യാദൃശ്ചികമായിട്ടായിരുന്നു അവൾ ഒറ്റയ്ക്ക് യാത്രയ്ക്ക് ഒരുങ്ങിയത്. വണ്ടിയിലേക്ക് ബാഗും, യാത്രയിലേക്കുള്ള ഭക്ഷണവും എടുത്ത് വെച്ച് വീട് പൂട്ടി ,വണ്ടിയെടുത്ത് പതുക്കെ മുന്നോട്ട് യാത്ര തുടങ്ങി.ദൂരയാത്രകളിൽ വണ്ടി സ്വയം ഓടിക്കാത്ത അവൾ റെയിൽവേ...

അൺ ലോക്ക്ഡൗൺ ഡേ വൺ

വട്ടാപൊന്നിയിലെ വളപ്പിൽ സുബ്രൻന്റെ കഞ്ഞി പീടികയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു 80 വയസ്സുകഴിഞ്ഞ വിഭാര്യന്മാരായ മാളിയമ്മാവ് റപ്പായിയും ചങ്ങലയായി ഔസേപ്പ്ഉണ്ണിയും. ലോക്ക് ഡൗൺ കാലം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളും കഞ്ഞി പീടികയിൽ കണ്ടുമുട്ടി...
WP2Social Auto Publish Powered By : XYZScripts.com