17.1 C
New York
Saturday, October 16, 2021
Home US News ഔദ്യോഗിക പട്രോളിംഗ് വാഹനത്തിൽ ലൈംഗിക ബന്ധം; പോലീസ് ഉദ്യോഗസ്ഥരുടെ ജോലി നഷ്ടമായി

ഔദ്യോഗിക പട്രോളിംഗ് വാഹനത്തിൽ ലൈംഗിക ബന്ധം; പോലീസ് ഉദ്യോഗസ്ഥരുടെ ജോലി നഷ്ടമായി

ലണ്ടൻ : ഔദ്യോഗിക പട്രോളിംഗ് വാഹനത്തില്‍ വച്ച് ഡ്യൂട്ടിക്കിടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടമായി.കാറിലെ സംഭാഷണങ്ങളും ശബ്ദശകലങ്ങളും വയര്‍ലെസിലൂടെ പുറത്തായതാണ് ഇവര്‍ക്ക് വിനയായത്. ഇംഗ്ലണ്ടിലെ സറേ കൌണ്ടിയിലാണ് സംഭവം. കുറ്റാരോപിതരായ ഇരുവരും വിവാഹിതരാണെന്നും കുട്ടികള്‍ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ സറേ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ മോളി എഡ്വേർഡ്‌സും പിസി റിച്ചാർഡ് പാറ്റണുമാണ് ഡ്യൂട്ടിക്കിടെ പട്രോളിംഗ് കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. വിചാരണയ്ക്കൊടുവിലാണ് ഇവര്‍ക്ക് ജോലി നഷ്‍ടമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ലാണ് കേസിന് ആസ്‍പദമായ സംഭവം. 2019 ജൂണിനും സെപ്റ്റംബറിനും ഇടയിൽ പൊതുസ്ഥലത്ത് ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഒരു പോലീസ് വാഹനത്തിൽ ഇവര്‍ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് ആരോപിക്കപ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതു കാരണം രണ്ട് അടിയന്തിര ഫോണ്‍ കോളുകള്‍ ഇവര്‍ അവഗണിച്ചതായും അന്വേഷക സംഘം കണ്ടെത്തി. ഒരു കടയില്‍ കവര്‍ച്ച നടന്നപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ചുള്ള വിളിയായിരുന്നു ഇതില്‍ ഒരെണ്ണം. ഒരു നൈറ്റ്ക്ലബിന് പുറത്ത് ഗുരുതരമായ ആക്രമണത്തിന് ഇരയായ രണ്ടുപേരെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയുള്ള മറ്റൊരു ഫോമ്‍ വിളിയും ഇവര്‍ അവഗണിച്ചെന്നും വിചാരണയ്ക്കിടെ കണ്ടെത്തി.

കാറിലെ രഹസ്യ റെക്കോർഡിങ്ങുകൾ അച്ചടക്ക സമിതി പാനൽ കേട്ടിരുന്നു. അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ചുള്ള ഈ കോളുകള്‍ക്ക് ശേഷമുള്ള സംഭാഷണങ്ങളുടെ ട്രാൻസ്ക്രിപ്റ്റുകളിൽ നിന്ന് ഉദ്യോഗസ്ഥര്‍ ലൈംഗിക പ്രവർത്തനം തുടരുന്നതായി വ്യക്തമാണെന്ന് പാനൽ ചെയർ ജോൺ ബാസെറ്റ് വിധി റിപ്പോർട്ടിൽ പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥരും തമ്മിലുള്ള ‘ലൈംഗിക ഭാവനകളുടെ വാക്കാലുള്ള ഭാവങ്ങൾ’ പിടിച്ചെടുത്തു എന്നാണ് അച്ചടക്കസമിതി പറയുന്നത്. ഗുരുതരമായ കൃത്യവിലോപം എന്നു ഈ പ്രവര്‍ത്തിയെ വിശേഷിപ്പിച്ച അച്ചടക്കംസംമിതി, ഇത് പൊതുജനങ്ങൾ അതിരുകടന്നതായി കണക്കാക്കുമെന്നും വിധിയില്‍ വ്യക്തമാക്കി.

അടുത്തിടെ ഈ രണ്ട് ഉദ്യോഗസ്ഥരും സർറെ പൊലീസിൽ നിന്ന് രാജിവച്ചിരുന്നു. അതുകൊണ്ടു തന്നെ അവരുടെ അഭാവത്തിലാണ് വിചാരണ മുന്നോട്ട് പോയത്. ഇവര്‍ക്കെതിരെ മോശമായ പെരുമാറ്റത്തിന്റെ നാല് ആരോപണങ്ങൾ തെളിയിക്കപ്പെട്ടതായി പാനൽ കണ്ടെത്തി. ജോലിയിൽ തുടരുകയാണെങ്കിൽ രണ്ടുപേരെയും പുറത്താക്കുമായിരുന്നുവെന്നും അച്ചടക്കസമിതി പറയുന്നു. കുറ്റാരോപിതരായ ഇരുവരും വിവാഹിതരാണെന്നും കുട്ടികള്‍ ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.
WP2Social Auto Publish Powered By : XYZScripts.com
error: