17.1 C
New York
Saturday, June 3, 2023
Home US News ഓ സി ഐ : ഫോമാ കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തും

ഓ സി ഐ : ഫോമാ കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തും

( ഫോമാ ന്യൂസ് ടീം)

വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്കോ അവരുടെ സന്തതി പരമ്പരകൾക്കോ ഭാരത സർക്കാർ ഇരട്ട പൗരത്വം അനുവദിക്കുന്നതിന് പ്രാരംഭ നടപടികൾ എന്നപോലെ അനുവദിച്ച ഓ.സി.ഐ കാർഡ് വളരെ അനുഗ്രഹവും, ഗുണകരുവുമായിരുന്നു. എന്നാൽ ഓ.സി.ഐ കാർഡ് ആ ജീവനാന്ത വിസയായിരിക്കെ പുതിയ പാസ്പോർട്ട് പുതുക്കുന്ന മുറയ്ക്ക് ഓ സി ഐ യും പുതുക്കണമെന്ന നിർദ്ദേശം വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനിടയിലാണ്, സർക്കാർ ഓ.സി.ഐ.കാർഡുള്ളവരുടെ നിലവിലുണ്ടായിരുന്ന അവകാശങ്ങൾ കൂടി റദ്ദു ചെയ്തു ഉത്തരവിറക്കിയിട്ടുള്ളത്. ഇത് വിദേശ പൗരത്വം സ്വീകരിച്ചവർക്ക് കൂടുതൽ ബുദ്ധിമുട്ടിനു ഇടയാക്കിയിരിക്കുകയാണ്. ഗവേഷണത്തിനും മറ്റും മുൻ‌കൂർ അനുമതി വാങ്ങണമെന്നും ചില പ്രത്യേക സാഹചര്യങ്ങൾ ഇന്ത്യൻ വംശജനെന്ന ആനുകൂല്യം ലഭിക്കാതെ വരികയും, വിദേശ പൗരനായി കാണുകയും ചെയ്യുന്നത് വളരെ വേദനാജനകവും പ്രതിഷേധാർഹവുമാണ്. വിദേശ പൗരത്വം സ്വീകരിച്ചവരുൾപ്പടെ കോടിക്കണക്കിന് രൂപ വിദേശ നാണ്യമായി വർഷം തോറും ഇന്ത്യയുടെ പുരോഗതിക്കായി വിനിയോഗിക്കുന്നുണ്ട്. ഈ യാഥാർഥ്യങ്ങൾ പരിഗണിക്കാതെ ഇന്ത്യൻ വംശജരായവരെയും അവരുടെ തലമുറയെയും തരം താഴ്ത്തുന്നത് അവരോടുള്ള വിവേചനമാണ്.

മാത്രമല്ല ഇന്ത്യൻ വംശജരും ഓ.സി.ഐ കാർഡുള്ളവരും നിലവിൽ കൈവശം വെച്ചിരിക്കുന്ന വസ്തു ക്രയവിക്രയം ചെയ്യുന്നത് സംബന്ധിച്ചും റിസർവ്വ് ബാങ്കിന്റെ അനുമതി വാങ്ങണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ചും, ചില സംശയങ്ങൾ നിലനിൽക്കുന്നു. ഇത് സംബന്ധിച്ചു സർക്കാരും ഉത്തരവാദപ്പെട്ടവരും വിശദീകരണം നൽകണമെന്നു ഫോമാ അഭ്യർത്‌ഥിക്കുന്നു.

ഓ.സി.ഐ കാർഡുള്ളവരുടെയും നിലവിലെ പ്രശ്നങ്ങൾ കോൺസുലാർ , വിദേശ കാര്യാ വകുപ്പ് മന്ത്രി, സംസ്ഥാന സർക്കാർ തുടങ്ങി ബന്ധപ്പെട്ട അധികാരികൾ മുന്പാകെ ബോധിപ്പിക്കാൻ ഫോമാ നടപടികൾ ആരംഭിച്ചു.

21 വയസ്സും , 50 വയസ്സും കഴിഞ്ഞവർക്ക് ഓ സി ഐ കാർഡ് ജൂലൈ 31 ന് മുൻപ് പുതുക്കേണ്ടതാണ് , കോവിഡിന്റെ പ്രയാസങ്ങൾ തുടരുന്നതിനാൽ ഇത് ഡിസംബർ 31 വരെ നീട്ടി തരണമെന്ന് ഫോമാ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഓ.സി.ഐ കാർഡുള്ളവരും, വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യൻ വംശജരുടെയും പ്രശ്നങ്ങൾ കേൾക്കുന്നതിനും സംശങ്ങൾ ദുരീകരിക്കുന്നതിനും അറ്റ്ലാന്റാ ഇന്ത്യൻ കോണ്സുലറുമായി ബുധനാഴ്ച മാർച്ച് 10 നു വൈകുന്നേരം 4 ന് സംഘടിപ്പിച്ചിട്ടുള്ള മുഖാമുഖം പരിപാടിയിൽ എല്ലാവരും പങ്കു കൊള്ളണമെന്നും ചോദ്യാവലി മുൻകൂട്ടി അറിയിക്കണമെന്നും ഫോമാപ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: