17.1 C
New York
Wednesday, September 22, 2021
Home Literature ഓർമ്മയുടെ ഓളങ്ങളിൽ (കവിത)

ഓർമ്മയുടെ ഓളങ്ങളിൽ (കവിത)

✍ഷീജ ഡേവിഡ്

ശൂന്യമാം ഹൃദന്തത്തിൻ
കോണിലങ്ങെവിടെയോ
ആശ തന്നൊരു തരി
ജ്വാലയായ് തിളങ്ങുന്നുv
ഗതകാലത്തിൻ സ്വപ്ന -ച്ചിമിഴിൽ മറയാതെ
മങ്ങാതെ, മയങ്ങാതെ
തെളിയുന്നു നിൻ രൂപം
ഊഷര ഭൂമിയാകും
മമ ജീവിതത്തിങ്കൽ
വർഷമായ്, വസന്തമായ്‌
വർണമായ് തെളിഞ്ഞു നീ
അമ്മ തൻ വാത്സല്യമായ്‌
സുഹൃത്തിൻസാന്ത്വനമായ്‌
ഭ്രാന്താവിൻ സാഹോദര്യ
സ്നേഹമായ്‌ തിളങ്ങി നീ
കാമുകി തൻ കാമമായ്‌,
ഗുരുവിൻ കടാക്ഷമായ്‌
നിർമ്മല സ്നേഹം പൂണ്ട
ജീവിത സഖിയായും
നിത്യമാം സമാധാന
സാരസർവ്വസ്വമായി
സ്വർഗീയ സൗഭാഗ്യമായ്‌
ജീവിത ചൈതന്യമായ്‌
ധനമോഹമോ, വസ്തു-
മോഹമോ നിനക്കില്ല
പടുകൂറ്റൻ ബംഗ്ലാവും
മാരുതിക്കാറും വേണ്ട
അത്യന്താധുനികമാം
ജീവിത ശൈലി വേണ്ട
ഒന്നു നീയാശിച്ചതോ
എന്നുടെ സ്നേഹം മാത്രം
തന്നതില്ലൊരു നാളും
ശാന്തത സമാധാനം
നൽകി ഞാൻ നിനക്കായി
ക്രൂരമാം പീഡനങ്ങൾ
ജീവിത തമ്പുരുവിൻ
ശ്രുതിയും താളങ്ങളും
സത്വരം തകർന്നു പോയ്‌
ആരോരുമറിയാതെ
നിനക്കായ്‌ ഞാനേകിയ
അപദാനങ്ങളൊന്നും
ലേശവും യോജിക്കീല
ശപിച്ചീടരുതേ നീ
അപമാനവും ഏറെ
ദുഃഖവും സഹിച്ച നിൻ
ജീവിത നൗക നിത്യം
എനിക്കായ് സമർപ്പിതം
ഇല്ലഞാൻമറക്കില്ലെൻ
ജീവിത സഖീ നിന്റെ
ത്യാഗോജ്വലമാം ജന്മം
എനിക്കായ് ഹോമിച്ചതും
ഓർമ്മതൻ മണിച്ചെപ്പി –
ലൊളി മായാതെ നിത്യം
ജ്വലിക്കുന്നു നിൻ രൂപം,
ഭാവവും സാന്ത്വനവും
ഇല്ലിനി നോവിക്കില്ലെ –
ന്നോമനേ ഒരുനാളും
ഖിന്നത വെടിഞ്ഞീടൂ
ജീവിത സർവസ്വമേ
അവിവേകിയാമെന്റെ
അപരാധങ്ങളെല്ലാം
കഴുകിക്കളഞ്ഞു ഞാൻ
നിൽപ്പു നിൻസവിധത്തിൽ
മാപ്പു നൽകീടാമെന്ന
വാക്കു നീയുരച്ചീടിൽ
മമ ജീവിതം മോക്ഷ –
സാഫല്യമടഞ്ഞീടും
ശുഭ്രവസ്ത്ര ധാരിയായ്
ശയിക്കും ജീവസ്വമേ
ഒന്നിനി വരില്ലേയെൻ
ജീവിത സാമ്രാജ്യത്തിൽ
കൺ തുറക്കുമോ വിളി
കേൾക്കുമോ മമ കാന്തേ
ഒരിക്കൽ മാത്രം, ക്ഷണം
നിമിഷ നേരം മാത്രം.

✍ഷീജ ഡേവിഡ്

COMMENTS

3 COMMENTS

  1. ജീവിതാനുഭവങ്ങളുടെ ഉലയിൽ ഊതിക്കഴിച്ച വാക്കുകളുടെ ആർജവം കാത്തിരിക്കും കാലങ്ങളോളം – ആശ തന്നൊരു തരി ജ്വാലയായ് ഇനി ഒരു ജന്മമെത്തുവോളം’ ഇഷ്ടപ്പെട്ടു – തുടരുക – പടരുക ………

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: