17.1 C
New York
Monday, August 15, 2022
Home Special ഓർമ്മയിലെ മുഖങ്ങൾ – "കാട്ടുമാടം നാരായണൻ നമ്പൂതിരി"

ഓർമ്മയിലെ മുഖങ്ങൾ – “കാട്ടുമാടം നാരായണൻ നമ്പൂതിരി”

അജി സുരേന്ദ്രൻ✍

ഏറെ പ്രശസ്തമായ മന്ത്രവാദ നമ്പൂതിരി കുടുംബമാണ് ”കാട്ടുമാടം മന”. ഇവിടെ ജനിക്കുകയും, മന്ത്രവാദ പൈതൃകത്തോടൊപ്പം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ഏറെ ശ്രദ്ധേയനായ വ്യക്തിത്വം ആണ് ” കാട്ടുമാടം നാരായണൻ”. അദ്ദേഹത്തിന്റെ ഓർമ്മകളാണ് ഇന്ന് പങ്കു വയ്ക്കുന്നത്.

1931 ൽ ഒക്ടോബർ 1ന് പൊന്നാനി താലൂക്കിലെ പെരുമ്പടപ്പിലെ കാട്ടുമാടം മനയിൽ വലിയ നാരായണൻ നമ്പൂതിരിപ്പാടിന്റേയും പാർവതി അന്തർജനത്തിന്റേയും മകനായ് ജനിച്ചു.കുട്ടിക്കാലത്തു തന്നെ വേദങ്ങൾ അഭ്യസിച്ചു.

മനയുടെ മുറ്റത്ത് ആകുലതയുമായ് എത്തുന്നവർക്ക് നല്ലൊരു സുഹൃത്തായ് സാന്ത്വനമേകാൻ കാട്ടുമാടം ഒപ്പമുണ്ടായിരുന്നു. മുന്നൂറിലധികം ക്ഷേത്ര
ങ്ങളുടെ താന്ത്രിക കർമ്മങ്ങൾ ചെയ്യാൻ അദ്ദേഹത്തിനൊപ്പം മനയിലെ ആചാര്യൻമാരുമുണ്ടായിരുന്നു.നല്ലൊരു എഴുത്തുകാരനും, ഗവേഷകനും കൂടി ആയിരുന്നു അദ്ദേഹം.

1957 ൽ മദിരാശിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജയകേരളം ആഴ്ചപതിപ്പിൽ സൊ ഫൊ ക്ലിസിന്റെ “തീബൻ ” നാടകങ്ങളെക്കുറിച്ച് അദ്ദേഹം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.1958ൽ “സൊഫോ ക്ലിസിനൊരു മുഖവുര “പുറത്തുവന്നു.

മലയാള നാടകത്തിന്റെ ചരിത്രവും പ്രത്യേക തകളും കൂടുതൽ മനസിലാക്കുന്നതിനു വേണ്ടി 1960 ൽ ഒരാധികാരിക ഗ്രന്ഥമായ
“മലയാള നാടകങ്ങളിലൂടെ എഴുതി.അതിനു ശേഷം 1973 ൽ എഴുതിയ ” നാടകരൂപ ചർച്ചനാടകകൃത്തുക്കൾക്കും,നാടകാസ്വാദകർക്കും ഏറേ പ്രയോജനപ്പെട്ടു.ഇങ്ങനെ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ അനേകം രചനകൾ അദ്ദേഹത്തിന്റേതായിട്ട്ഉണ്ട്.

മന്ത്രവാദത്തെപ്പറ്റി ” മന്ത്രവാദവും മനശാസ്ത്രവും ” എന്ന ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. സമയം പോകാത്തവരും സമയം തികയാത്തവരും
എന്നതടക്കം പതിനഞ്ചോളം ചെറുകഥകളും കലാകൗമുദി വാരികയിൽ എഴുതിയിരുന്ന ”ഉണ്ണിക്കുള്ള കത്തുകൾ ” എന്ന എഴുത്തിലൂടെ അദ്ദേഹത്തെ ആദരിക്കുന്ന ഒരു പാട് പേരുണ്ട്.

പ്രശസ്ത നാടക കലാ നിരൂപകനും, മന്ത്രവാദ പണ്ഡിതനും, സാമൂഹിക നിരീക്ഷകനുമായ കാട്ടുമാടത്തിന്റെ പഠനങ്ങളും, കുറിപ്പുകളും, ലേഖനങ്ങളും സാമൂഹുരാഷ്ട്രീയ രംഗങ്ങളിലെ മൂല്യച്യുതികൾക്കും, മനുഷ്യ
വിരുദ്ധമായ ഭരണവ്യവസ്ഥയ്ക്കുമെതിരെ ഉള്ള തുറന്നെഴുത്താണ്. ഒപ്പം ഓർമ്മകളിൽ എന്നും തങ്ങിനിൽക്കുന്നതും.

ഉറച്ച കമ്യൂണിസ്റുകാരനായിരുന്ന അദ്ദേഹം കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിളര്‍പ്പോടെ രാഷ്ട്രീയമുപേക്ഷിച്ചു. പിന്നീട് തന്ത്രിയായ അദ്ദേഹം മന്ത്ര തന്ത്രങ്ങളിൽ കൂടുതല്‍ ശ്രദ്ധയര്‍പ്പിച്ചു. മലബാറിലെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ അദ്ദേഹം തന്ത്രിയായിരുന്നിട്ടുണ്ട്.

2005 മെയ് 8ന് കാട്ടുമാടം മനയുടെ പൂമുഖത്തെ നിറഞ്ഞ പുഞ്ചിരി എന്നേക്കുമായ് മാഞ്ഞു പോയി. ഓർമ്മകൾക്കു മുന്നിൽ ആദരവോടെ പ്രണാമം..

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: