17.1 C
New York
Wednesday, December 1, 2021
Home Special ഓർമ്മയിലെ മുഖങ്ങൾ.. അനിൽ പനച്ചൂരാൻ

ഓർമ്മയിലെ മുഖങ്ങൾ.. അനിൽ പനച്ചൂരാൻ

തയ്യാറാക്കിയത്: അജി സുരേന്ദ്രൻ✍

നീയാം തണിലിന് താഴെ
ഞാനിനി അലിയാം കനുവകളാല്‍….

നമ്മുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന പ്രിയ ഗാനരചയിതാവും കവിയുമായ അനില്‍ പനച്ചൂരാന്റെ ആർദ്രമായ ഈ വരികള്‍ ആസ്വാദകമനസ്സുകളില്‍ ഇന്നും പ്രണയ മഴയായ് പെയ്തിറങ്ങുന്നു….
മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഒട്ടനവധി കവിതകൾക്ക് തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നു പനച്ചൂരാൻ. ഒപ്പം സാംസ്കാരിക സദസുകളിലെ നിറസാന്നിധ്യവും.

കവിതകളെക്കുറിച്ച് ആഴത്തിൽ മനസിലാക്കാത്ത സാധാരണക്കാരായ ആളുകൾ പോലും പനച്ചൂരാൻ കവിതകൾ ഹൃദിസ്ഥമാക്കിയിരുന്നു.. ഏറെ വൈകിയാണ് മലയാള ചലച്ചിത്ര ലോകം അദ്ദേഹത്തെ തിരിച്ചറിഞ്ഞതെങ്കിലും, വ്യത്യസ്ഥമായ ഒട്ടേറെ മലയാള ചലച്ചിത്രഗാനങ്ങളും പനച്ചൂരാനിലൂടെ നമ്മുക്ക് ലഭിച്ചു.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബർ 20-ന് ആണ് ജനിച്ചത്.നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

.മകൾക്ക് എന്ന ചിത്രത്തിലൂടെ ആണ് അനിൽ സിനിമയിൽ എത്തുന്നത്. ഇടവമാസ്സ പെരുമഴ പെയ്ത രാവതിൽ എന്ന് തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം നൽകിയത് രമേശ് നാരായണനും ആലപിച്ചത് ബാലചന്ദ്രൻ ചുള്ളിക്കാടും ആയിരുന്നു.

അറബിക്കഥ എന്ന ചിത്രത്തിൽ അദ്ദേഹം തന്നെയെഴുതി ആലപിച്ച ചോര വീണ മണ്ണിൽ എന്ന ഗാനം ആലാപന ശൈലി കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാം ഒരു ബാർബറാം ബാലനെ എന്ന ഗാനം മലയാള സിനിമ ഗാനരചന മേഖലയിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു. ഈ രണ്ടു ഗാനങ്ങൾ ഇപ്പോഴും ആസ്വാദകരുടെ ഇഷ്ട ഗാനങ്ങളാണ്.പിന്നീട് നിരവധി പാട്ടുകൾക്ക് അദ്ദേഹം വരികൾ എഴുതി.

മോഹൻ ലാൽ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ന്യൂജൻ പിള്ളേരെ ഹരം കൊള്ളിച്ച ജിമിക്കി കമ്മൽ എന്ന ഗാനം അദ്ദേഹത്തിൻ്റേതാണ്. മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, കലണ്ടർ, ഭ്രമരം എന്നിവ അനിൽ പനച്ചൂരാൻ ഗാനരചന നിർവ്വഹിച്ച പ്രമുഖ സിനിമകളാണ്.അറബിക്കഥ, മാണിക്യക്കല്ല്, ചില നേരം ചില മനുഷ്യർ, യാത്ര ചോദിക്കാതെ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.

വലയിൽ വീണ കിളി, അനാഥൻ, പ്രണയകാലം, പുലപ്പേടി, ഒരു മഴ പെയ്തെങ്കിൽ, കർണ്ണൻ, കണ്ണീർക്കനലുകൾ എന്നിവയാണ് പ്രധാന കവിതകൾ. ഗാനരചന കൂടാതെ അഭിനയത്തിലും സംഗീത സംവിധാനത്തിലും സജീവമാകുന്ന സമയത്ത്‌, 2021 ജനുവരി 3 ന് ഹൃദയാഘാതത്തെ തുടർന്ന് അനിൽ അന്തരിച്ചു. മായ യാണ് ഭാര്യ . മൈത്രേയി, ആരുൾ എന്നിവർ മക്കളാണ്.
വ്യത്യസ്തനായ ഒരാളായ് അദ്ദേഹം. നമ്മുടെ ഒർമ്മകളിൽ ഇന്നും ജീവിക്കുന്നു …..

ജന്മവാർഷിക ദിനത്തിൽ ഓർമ്മപ്പൂക്കൾ..🙏🌹

തയ്യാറാക്കിയത്: അജി സുരേന്ദ്രൻ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: