17.1 C
New York
Monday, August 15, 2022
Home Literature ഓർമ്മകളുടെ സുഗന്ധം നിറച്ച നീർമാതളം - ഹേമാമി✍

ഓർമ്മകളുടെ സുഗന്ധം നിറച്ച നീർമാതളം – ഹേമാമി✍

നാലപ്പാട്ടെ കോലായിലൂടെ വെയിലിറങ്ങുമ്പോൾ ചന്ദനത്തിന്റെ സുഗന്ധമായിരുന്നു ആ പാവാടക്കാരിക്ക്….

പിന്നീടങ്ങോട്ട് ആ നീർമാതളം പൂത്തിറങ്ങി.
വസന്തവും ശിശിരവും ഗ്രീഷ്മവും ഒരേ മധുരത്തോടെ രുചിച്ചിറക്കി.
തൂലികത്തുമ്പിലൂടെ പ്രണയവും ഉന്മാദവും നഷ്ടസ്വപ്നങ്ങളും
വെയിലും മഴയുമേല്പിച്ചു കൊണ്ടിരുന്നു.

മൗനങ്ങൾക്കൊടുവിൽ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത്
നീലാംബരിയും നെയ്പായസവുമൊക്കെയാണ്.

പാതി മുറിഞ്ഞ പ്രണയവുമായി
കാണാമറയത്ത് പോയ്മറഞ്ഞെങ്കിലും
നിന്നോടുള്ള ഇഷ്ടം എന്നിൽ വേരോടിയിട്ടുണ്ട്.
ആമിയെന്ന് എന്റെ പേരിൽ ചേർത്തു വെക്കാൻ കാരണം ഞാൻ ആ നീർമാതളപ്പൂവിൽ വീണതു കൊണ്ടാണ്.

ഭ്രാന്തു പൂക്കുന്ന നേരങ്ങളിൽ എന്നിൽ ആ നീർമാതളം തളിർക്കുകയും പൂക്കുകയും ചെയ്യുന്നുണ്ട്, പ്രണയത്തോടെ, ഉന്മാദത്തോടെ…..

ഹേമാമി✍

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: