17.1 C
New York
Tuesday, May 30, 2023
Home US News ഒ സി ഐ കാർഡ് അനൂകൂല്യങ്ങൾ നിഷേധിക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പി എം എഫ്

ഒ സി ഐ കാർഡ് അനൂകൂല്യങ്ങൾ നിഷേധിക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പി എം എഫ്

പി .പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

ന്യൂയോർക്ക്: ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡുള്ള വിദേശ ഇന്ത്യാക്കാർക്ക് നൽകിയിട്ടുള്ള അവകാശങ്ങളിൽ കർശന നിയന്ത്രണം ഏർപെടുത്തികൊണ്ടു കേന്ദ്ര ഗവണ്മെന്റ് മാർച്ച് 4 നു പുറത്തിറക്കിയ പുതിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. അമേരിക്ക ,യൂറോപ്യൻ യൂണിയൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഒ സി ഐ കാർഡുള്ള ഇന്ത്യയ്ക്കാരെ വളരെ ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം ഗവണ്മെന്റ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു നൽകിയ നിവേദനത്തിൽ പി എം എഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ, ഗ്ലോബൽ ചെയർമാൻ ഡോ ജോസ് കാനാട്ട് , പ്രസിഡന്റ് എം പി സലിം,ജനറൽ സെക്രട്ടറി ജോൺ വർഗീസ്, അമേരിക്കൻ കോർഡിനേറ്റർ ഷാജി രാമപുരം എന്നിവരാണ് ഒപ്പുവച്ചിട്ടുള്ളത്

2005 ഏപ്രിൽ മുതൽ വിവിധ ഘട്ടങ്ങളിൽ അംഗീകരിച്ച പ്രത്യേക ഉത്തരവു പ്രകാരം ഒ സി ഐ കാർഡുള്ളവർക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് 1955-ലെ പൗരത്വ നിയമത്തിനു കീഴിലെ സെക്ഷൻ 7 ബി പ്രകാരം കൊണ്ടുവന്ന പുതിയ ഉത്തരവിലൂടെ നഷ്ടമായിരിക്കുന്നത്.

ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാർ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കുന്ന പുതിയ നിയമമനുസരിച്ച്, ഇന്ത്യയിൽ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ ,പഠനങ്ങളോ, മതപ്രാഭാഷണമോ , മാധ്യമ പ്രവർത്തനമോ നടത്തണമെങ്കിൽ ഒ സി ഐ കർഡുള്ള ഇന്ത്യാക്കാർക്ക് ഇനിമുതൽ പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും., വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യൻ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒ സി ഐ കാർഡുള്ളവർക്കും ലഭിക്കുന്നുണ്ട്. ഇതാണ് പുതിയ നിയമത്തോടെ ഇല്ലാതെയാകുന്നത്. പുതിയതായി ഗവണ്മെന്റ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് , വിദേശ ഇന്ത്യക്കാരെ സംബഡിച്ചു .തികച്ചും നിരാശാജനകവും .പ്രിതിഷേധാത്മകവുമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികൾ ഉൾപ്പെടെയുള്ള സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും പി എം എഫ് മുന്നറിയിപ്പ് നൽകി .

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

👬👫കുട്ടീസ് കോർണർ 👬👫 (അഞ്ചാം വാരം)

ഹായ് കുട്ടീസ്.. ഇന്ന് നമുക്ക് ജൂൺ മാസത്തെ ആദ്യ രണ്ടാഴ്ചത്തെ (A)ദിന വിശേഷങ്ങളും(B)കുറച്ചു പഴഞ്ചൊല്ല്കളും അതിന്റെ വ്യാഖ്യാനങ്ങളും (C)ഒരു പൊതു അറിവും പിന്നെ (D) ഒരു സ്റ്റാമ്പിന്റെ കഥ കൂടി അറിയാം. എന്ന് സ്വന്തം ശങ്കരിയാന്റി. 👫A) ദിനവിശേഷങ്ങൾ(4) ജൂൺ...

*കൗതുക വാർത്തകൾ* ✍റാണി ആന്റണി മഞ്ഞില

🌻ബർമുഡ ട്രയാംഗിൾ'🌻 കപ്പലുകളെയും വിമാനങ്ങളെയും ഒരു തെളിവുപോലും അവശേഷിപ്പിക്കാതെ വിഴുങ്ങുന്നയിടം, പ്രേതക്കപ്പലുകൾ നിശ്ശബ്ദം സഞ്ചരിച്ചുകൊണ്ടിരിക്കുന്നയിടം, റേഡിയോകൾ നിശ്ചലമാകുന്ന, വടക്കുനോക്കിയന്ത്രങ്ങൾ ഭ്രാന്തമായി വട്ടംകറങ്ങുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കാതെയാകുന്ന ദുരൂഹമായയിടം.ബർമുഡ ദ്വീപുകളെയും അമേരിക്കയിലെ ഫ്ലോറിഡയുടെ തെക്കൻതീരത്തെയും പ്യൂർട്ടൊറീക്കോയിലെ...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ഐസ്‌ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോള്‍ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്‌ക്രീം കഴിച്ചതിന് ശേഷമുള്ള കടുത്ത തലവേദന പലര്‍ക്കുമുള്ള ബുദ്ധിമുട്ടാണ്. ഐസ്‌ക്രീം തലവേദന എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും തണുപ്പുള്ള എന്തെങ്കിലും കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന തലവേദനയാണിത്. ബ്രെയിന്‍ ഫ്രീസ് എന്നാണ്...

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

സമയമെന്ന സൗഖ്യ ദായകൻ/ദായക! .............................................................................. അറിയപ്പെടുന്ന ഒരു പ്രഭാഷകനുണ്ടായിരുന്നു. ഒരിക്കലൊരു പ്രഭാഷണത്തിനു ശേഷം, അദ്ദേഹത്തിന് ഒരു കത്തു ലഭിച്ചു. അതിൽ നിറയെ രൂക്ഷ വിമർശനങ്ങളായിരുന്നു. പ്രഭാഷണത്തിലെ തെറ്റുകൾ, അക്കമിട്ടു നിരത്തിയിരുന്നു. കോപാകുലനായ അദ്ദേഹം, അപ്പോൾ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: