17.1 C
New York
Monday, June 14, 2021
Home US News ഒ.സി.ഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ പാസ്‌പോര്‍ട്ട് കരുതണമെന്ന്

ഒ.സി.ഐ കാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ പാസ്‌പോര്‍ട്ട് കരുതണമെന്ന്

റിപ്പോർട്ട്: പി.പി. ചെറിയാൻ

സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒ.സി.ഐ കാര്‍ഡിനൊപ്പം പഴയതും പുതിയതുമായ പാസ്‌പോര്‍ട്ട് കൂടി കരുതുന്നതാണ് ഉചിതമെന്ന് മാര്‍ച്ച് 26 ന് സാന്‍ഫ്രാന്‍സിസ്‌കോ കോണ്‌സുലേറ്റ് ജനറല്‍ ഓഫീസിന്റെ പ്രസ്സ് റിലീസില്‍ പറയുന്നു.

ഒ.സി.ഐകാര്‍ഡുമായി യാത്ര ചെയ്യുന്നവര്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം വെക്കേണ്ടതില്ല എന്ന വാര്‍ത്ത വ്യാപകമായതോടെയാണ് ഇങ്ങെനെയൊരു വിശദീകരണം കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് .

ഒ.സി.ഐ കാര്‍ഡില്‍ പഴയ പാസ്‌പോര്‍ട്ട് നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കില്‍ പഴയ പാസ്‌പോര്‍ട്ട് കൈവശം വെക്കേണ്ടതില്ലെന്നും എന്നാല്‍ പുതിയ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും കോണ്‍സുലേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട് .

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഇതിനെക്കുറിച്ച് ഇന്ത്യന്‍ മിനിസ്ട്രി ഓഫ് എക്‌സ്റ്റേണല്‍ അഫയേഴ്സ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഒ.സി.ഐ കാര്‍ഡ് പുതുക്കുന്നതിനുള്ള ഗൈഡ്‌ലൈൻസ് :

  1. ഇരുപത് വയസ്സിന് താഴെയുള്ളവരുടെ ഒ.സി.ഐ കാര്‍ഡ് പുതുക്കേണ്ടി വരുമ്പോള്‍ പുതിയ പാസ്‌പോര്‍ട്ട് നിർബന്ധമാണ് .
  2. ഇരുപത് വയസ്സിനും അന്‍പത് വയസ്സിനും ഇടയിലുള്ളവര്‍ പാസ്‌പോര്‍ട്ട് പുതുക്കേണ്ടി വരുമ്പോള്‍ ഒ.സി.ഐ കാര്‍ഡ് പുതുതായി എടുക്കേണ്ടതില്ല
  3. അന്‍പത് വയസ്സിന് മുകളിലുള്ളവര്‍ പാസ്‌പോര്‍ട്ട് പുതുക്കുകയാണെങ്കില്‍ ഒരു തവണ മാത്രം ഒ.സി.ഐ കാര്‍ഡ് പുതുക്കിയാല്‍ മതി . ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒ.സി.ഐ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയം ജൂണ്‍ 30 , 2021 ല്‍ നിന്നും ഡിസംബര്‍ 31, 2021 വരെയായി ഉയര്‍ത്തിയിട്ടുണ്ട് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാഹന അപകടത്തിൽ ഗുരുതര പരിക്കേറ്റ, കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു

കന്നട നടൻ സഞ്ചാരി വിജയ് (38) മരിച്ചു. അദ്ദേഹം വാഹന അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 12നാണ് സഞ്ചാരി വിജയ് ഓടിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത്. തലയ്ക്കു ഗുരുതര പരിക്കേറ്റതിനെ...

മഠം വിട്ടുപോകാന്‍ തയ്യാറല്ലെന്ന്; സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്

തന്റെ ഭാഗം കേള്‍ക്കാതെയാണ് വത്തിക്കാന്റെ നടപടിയെന്ന് സിസ്റ്റർ ലൂസി. നടപടി സത്യത്തിനും നീതിക്കും നിരക്കാത്തത് ആണെന്നും അവര്‍ പ്രതികരിച്ചു. കന്യാസ്ത്രീയ ബലാല്‍സംഗം ചെയ്ത കേസിൽ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ...

ആദ്യമായി ഒരേ സമയം നാലു മലയാളികളെ കലക്ടർമാരായി നിയോഗിച്ചു, തമിഴ്നാട്

നാലു മലയാളികളെ ഒരേസമയം കലക്ടര്‍മാരായി നിയോഗിച്ചു. തമിഴ്നാട് സർക്കാരാണ് വ്യത്യസ്തമായ നിലപാടിൽ നാലു മലയാളികളെ ഒരേസമയം തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കലക്ടർമാരായി നിയോഗിക്കുന്നത്. പുതുതായി ചുമതലയേറ്റ നാലു പേരും 2013 ബാച്ച്‌ അംഗങ്ങളാണ്. എറണാകുളം...

തൊഴില്‍ നിരസിക്കുന്നതിന് കൊറോണ വൈറസ് കാരണമായി അംഗീകരിക്കില്ല.

ഓസ്റ്റിന്‍: തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിച്ചാല്‍ അതു സ്വീകരിക്കുന്നാതിരിക്കുന്നതിന് കൊറോണ വൈറസ് തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ അറിയിപ്പില്‍ പറയുന്നു. അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോള്‍ പുറത്തിറക്കിയ...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap