17.1 C
New York
Tuesday, May 17, 2022
Home Travel ഒരേ ഒരു മാജിക് പ്ലാനെറ്റും കുറെ താരങ്ങളും.. ❤ ബിനോയ്‌ ജോൺ തെങ്ങിലഴികം.

ഒരേ ഒരു മാജിക് പ്ലാനെറ്റും കുറെ താരങ്ങളും.. ❤ ബിനോയ്‌ ജോൺ തെങ്ങിലഴികം.

ബിനോയ്‌ ജോൺ തെങ്ങിലഴികം.

“അവനവനാത്മ സുഖത്തിനാചാരിക്കുന്നത് അപരന് സുഖത്തിനായി വരേണം ” എന്ന ഗുരു ചിന്ത പൂർണ്ണമായും പ്രാവർത്തികമാക്കാൻ ഒരിടമുണ്ടോ.? തീർച്ചായായും ഉണ്ട്, ദൂരെയെങ്ങും അല്ല ദൈവത്തിന്റെ സ്വന്തം നാട്ടിൽ കിൻഫ്രാ പാർക്കിൽ പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റ്.

ടിക്കെറ്റ് എടുക്കാതെ പ്രവേശന ഫീസ് ആദ്യമേ കൊടുക്കാതെ അകത്തു കയറാൻ പറ്റുന്ന എല്ലാം കണ്ടും അനുഭവിച്ചുo മനസ് നിറഞ്ഞതിനു ശേഷം മാത്രം ഇഷ്ട്ടമുള്ള ഒരു തുക സംഭാവനയായി കൊടുത്താൽ മതി എന്ന് പറയുന്ന ഒരു സ്ഥാപനം., നൂറ് കണക്കിന് ഡിഫ്രെണ്ട്ലി ഏബിൾ ആയ കുട്ടികൾ ആത്മാഭിമാനത്തോടെ, ആഹ്ലാദത്തോടെ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു ശമ്പളം വാങ്ങി ജീവിക്കുന്ന ഒരിടം അത്തരം ഒരിടം ഭൂമിയിൽ ഒന്നേ കാണൂ അതാണ്‌ മാജിക് പ്ലാനറ്റ്..

ദില്ലി വാലയുടെ ചൂർളി മാജിക്, മെന്റലിസ്റ്റിന്റെ തല പെരുപ്പിക്കൽ,അലീക്കയുടെ മാങ്ങാണ്ടി മുളപ്പിക്കൽ തെരുവ് മാജിക്,ഷേക്സ്പിയറിന്റെ ‘the templest’ നാടകത്തിന്റെ കിളിപ്പറപ്പിക്കുന്ന നാടകആവിഷ്കാരം, ശ്വാസം അടക്കി പിടിച്ചു മാത്രം കണ്ടിരിക്കാവുന്ന സർക്കസ് ഏറ്റവും ഒടുക്കം മനുഷ്യനെ അന്യലോകത്തു എത്തിയോ എന്ന് തോന്നലുളവാക്കുന്ന മുഹമ്മദ് ഷാനുവിന്റെ വെടിക്കെട്ട്‌ മാജിക്.

മൂന്നു മണിക്ക് അകത്തു കയറി എല്ലാം കണ്ട് തിരിച്ചിറങ്ങുമ്പോൾ ആകെ കിളി പാറിയ അവസ്ഥ. ഇതിനിടയിൽ ഡിഫ്രെണ്ട്ലി ഏബിൾ ആയ കുട്ടികളുടെ പാട്ട്, ഡാൻസ്, വാദ്യ മേളം, മാജിക് പെർഫോമൻസുകൾ ആകെ ഒരു മാലപ്പടകത്തിനു തിരി കൊളുത്തിയ അവസ്ഥ.

ചെവി കേൾക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത, തങ്ങളുടെ വകാരവിരുത് കൊണ്ട് നമ്മെ അന്തം കെടുത്തി അങ്ങനെ നമ്മുടെ കണ്ണിൽ വിരിയുന്ന പൂത്തിരി കണ്ട്, നമ്മുടെ ശരീര ഭാഷ കൊണ്ട് നമ്മുടെ ആഹ്ലാദം മനസിലാക്കി  സന്തോഷിക്കുന്ന രണ്ടു മാന്ത്രിക മിടുക്കികൾ. മൊത്തത്തിൽ പൊളി ആണ് ഭായി..

പ്രശസ്ത സ്വിസ് മനോരോഗ ചികിത്സകൻ കാൾ ഴുങ്ങിന്റെ വാക്കുകൾ ചേർത്ത് പറഞ്ഞാൽ ” സങ്കടം കൊണ്ട് സന്തുലനം ചെയ്യപ്പെട്ടില്ലങ്കിൽ സന്തോഷം എന്ന വാക്കിനു അതിന്റെ അർത്ഥം തന്നെ നഷ്ടപ്പെടും ” അവിടുത്തെ മക്കളെ കാണുമ്പോൾ ഉള്ളിന്റെ ഉള്ളിലുണ്ടാകുന്ന ആ അല്പം സങ്കടം ആകും ഒരുപക്ഷെ നമ്മൾ പിന്നീട് അനുഭവിക്കുന്ന സന്തോഷത്തെ അനിർവജനീയമായ ആഹ്ലാദത്തിന്റെ തലത്തിലേക്കു ഉയർത്തുന്നത്.

ഈ വെക്കേഷൻ കാലത്ത് നമ്മളുടെ കുട്ടികളുടെ സന്തോഷത്തിനു വേണ്ടി അവിടെ കൊണ്ടുപോയി അല്പം കാശ് ചിലവാക്കുമ്പോൾ, ആ കാശ് ഒരുപാട് മറ്റു കുട്ടികൾക്ക് സന്തോഷത്തിനു വക നൽകുന്നു എന്ന് വരുമ്പോൾ ആദ്യം പറഞ്ഞ ഗുരു വചനം സ്വാർത്തകമാകുന്നു.

പ്ലാനറ്റിന്റെ ഊർജദായകനായ ഗോപിനാഥ് മുതുകാട് സാറിനെ പൂർണ്ണാർഥ്ത്തിൽ നമിക്കുന്നു. ഏതെങ്കിലും വിധത്തിൽ അദേഹത്തിന്റെ ഈ മഹത്തായ ഉദ്യമത്തെ സഹായിക്കേണ്ടത് ഓരോ സുമനുസുകളുടെയും ഉത്തരവാദിത്തം ആണ് ബാധ്യത ആണ്. നമുക്ക് അതിനു കഴിയും അഥവാ കഴിഞ്ഞില്ല എങ്കിൽ കഴിയുന്നവരിലേക്ക് എത്തിക്കാൻ എങ്കിലും… നന്മ വറ്റാതെ ഇരിക്കട്ടെ ഭൂമിയിൽ.

ബിനോയ്‌ ജോൺ തെങ്ങിലഴികം.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: