17.1 C
New York
Thursday, July 7, 2022
Home US News ഒന്റേറിയോയിൽ വീണ്ടും 'സ്‌റ്റേ-അറ്റ് -ഹോം' ഉത്തരവ് പ്രാബല്യത്തില്‍

ഒന്റേറിയോയിൽ വീണ്ടും ‘സ്‌റ്റേ-അറ്റ് -ഹോം’ ഉത്തരവ് പ്രാബല്യത്തില്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഒന്റേറിയൊ(കാനഡ): ഒന്റേറിയൊ പ്രൊവിന്‍സില്‍ വീണ്ടും സ്റ്റേ അറ്റ് ഹോം ഉത്തരവ് ഏപ്രില്‍ 8 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്നു. കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നാണ് മൂന്നാമതും സ്റ്റേ അറ്റ് ഹോം ഉത്തരവിറക്കേണ്ടി വന്നതെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞു.

28 ദിവസത്തേക്കാണ് ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. ഒന്റേറിയൊ പ്രൊവിന്‍സില്‍ ശരാശരി 2800 പോസിറ്റീവ് കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ഇതില്‍ 18 വയസ്സിന് മുകളിലുള്ളവരെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും ആരോഗ്യ വകുപ്പു അധികൃതര്‍ അറിയിച്ചു. കാനഡയില്‍ സ്റ്റേറ്റ് ഓഫ് ഏമര്‍ജന്‍സി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രൊവിന്‍സാണ് ഒന്റേറിയൊ.

പ്രൊവിന്‍സില്‍ വാക്‌സിനേഷന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായും ഡഗ് ഫോര്‍ഡ് പറഞ്ഞു.

സ്റ്റേ അറ്റ് ഹോം നിലനില്‍ക്കുന്ന നാലാഴ്ചകളില്‍ 40 ശതമാനം ഒന്റേറിയൊ നിവാസികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും ഫോര്‍ഡ് പറഞ്ഞു.
അത്യാവശ്യ സര്‍വീസിലുളളവരൊഴികെ എല്ലാവര്‍ക്കും സ്റ്റേ അറ്റ് ഹോം ഉത്തരവ് ബാധകമാണ്. ഗ്രോസറി സ്‌റ്റോറുകള്‍, ഹെല്‍ത്ത് കെയര്‍ സര്‍വീസസ് എന്നിവ അത്യാവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി 17ന് ശേഷം ഏറ്റവും കൂടുതല്‍ കേസ്സുകള്‍(3215) ഏപ്രില്‍ 7 ബുധനാഴ്ച രാവിലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 17 മരണവും ഇതില്‍ ഉള്‍പ്പെടുന്നു.
ഇതോടെ ഈ പ്രൊവിന്‍സില്‍ മാത്രം മരിച്ചവരുടെ എണ്ണം 7475 ആയി ഉയര്‍ന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ

◼️മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിനെതിരെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ പരാതി. എറണാകുളം സ്വദേശിയായ അഭിഭാഷകന്‍ ബൈജു നോയലാണ് പരാതി നല്‍കിയത്. ഇന്നലെ ഇയാള്‍ പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതിയില്‍ എഫ്ഐആര്‍...

കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.

വളാഞ്ചേരി: കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സിനി ആർട്ടിസ്റ്റുമായ ലത്തീഫ് കുറ്റിപ്പുറം നിർവ്വഹിച്ചു. വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ്...

കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ

തൃശൂർ∙ കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ. സംഭവത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. രണ്ടു ദിവസം മുൻപ് തൃശൂരിലെ ഒരു...

പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചത്

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ കൊച്ചി കോർപ്പറേഷനും പൊതുമരാമത്ത് വകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകര്‍ന്നിരിക്കുകയാണ്. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമ്മിച്ചതെന്നായിരുന്നു കോടതിയുടെ പരിഹാസം. റോഡ് തകർന്നതിന്‍റെ പ്രാഥമിക...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: