17.1 C
New York
Tuesday, September 21, 2021
Home US News ഒന്നരവയസ്സുള്ള കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റ് ദാരുണാന്ത്യം , പിതാവ് അറസ്റ്റില്‍

ഒന്നരവയസ്സുള്ള കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റ് ദാരുണാന്ത്യം , പിതാവ് അറസ്റ്റില്‍

റിപ്പോർട്ട്:പി.പി. ചെറിയാൻ

ഫ്ളാറ്റ്ബുഷ് (ബ്രൂക്ക്ലിൻ): പത്തൊന്‍പത് മാസമുള്ള ആണ്‍കുട്ടി വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു . ആഗസ്റ്റ് 10 ചൊവ്വാഴ്ചയായിരുന്നു സംഭവം . മുപ്പത് വയസ്സുള്ള പിതാവ് ജോലിക്ക് പോയത് 11 ഉം, 9 ഉം, 1 1/2 യും വയസ്സുള്ള കുട്ടികളെ വീട്ടില്‍ തനിച്ചാക്കിയാണ്

പെട്ടെന്നായിരുന്നു വീട്ടിലുണ്ടായിരുന്ന നായ പ്രകോപിതയായത് ഒന്നരവയസ്സുള്ള കുട്ടിയുടെ തലയും കഴുത്തും മുഖവും നായ കടിച്ചു പറിക്കുകയായിരുന്നു . നായയുടെ ആക്രമണം കണ്ടു ഭയപ്പെട്ട മൂത്ത രണ്ടു കുട്ടികളും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിപ്പോയി , സമീപത്തെ ആളുകള്‍ വിവരമറിഞ്ഞു പോലീസിലറിയിച്ചു . പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു കുട്ടി, ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വഴിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു .

വളര്‍ത്തുനായ ഇതിനു മുന്‍പ് ഈ വീട്ടിലെ 11 വയസ്സുകാരനെ ആക്രമിച്ചിരുന്നുവെങ്കിലും വിവരം മറച്ചു വെക്കുകയായിരുന്നു എന്ന പോലീസ് പറഞ്ഞു . കുട്ടിക്ക് നായയെ ഭയമായിരുന്നുവെന്നും പറയുന്നു .

സംഭവം നടക്കുമ്പോള്‍ പിതാവിന്റെ മാതാപിതാക്കള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല , അവരായിരുന്നു കുട്ടികളെ നോക്കിയിരുന്നത് . കുട്ടികളുടെ മാതാപിതാക്കള്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നതിനാല്‍ പിതാവിനായിരുന്നു കുട്ടികളുടെ കസ്റ്റഡി .

എമര്‍ജന്‍സി സര്‍വീസ് യൂണിറ്റ് നായയെ കസ്റ്റഡിയില്‍ എടുത്തു . പിതാവിനെതിരെ കേസ്സെടുത്തുവെങ്കിലും ഏതെല്ലാം വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഡി.എ ഓഫീസ് വ്യക്തമാക്കിയിട്ടില്ല . അമേരിക്കയില്‍ 4.5 മില്യണ്‍ വര്‍ഷത്തില്‍ നായയുടെ ആക്രമണത്തിന് വിധേയരാകുന്നുണ്ട് . വളര്‍ത്തുനായകളാണെങ്കിലും എപ്പോള്‍ പ്രകോപിതരാകുമെന്ന് അറിയാത്തതിനാല്‍ കുട്ടികളെ പ്രത്യേകം സൂക്ഷിക്കണമെന്ന് പോലീസ് പറഞ്ഞു .

റിപ്പോർട്ട്:പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: