17.1 C
New York
Monday, September 20, 2021
Home US News ഒക്കലഹോമ സ്‌ക്കൂളുകളിലും മാസ്‌ക് ധരിക്കണമെന്ന്- സൂപ്രണ്ട് മക്ക് ദാനിയേല്‍

ഒക്കലഹോമ സ്‌ക്കൂളുകളിലും മാസ്‌ക് ധരിക്കണമെന്ന്- സൂപ്രണ്ട് മക്ക് ദാനിയേല്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഒക്കലഹോമ: ഒക്കലഹോമ സിറ്റി സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റിലെ എല്ലാ വിദ്യാര്‍ത്ഥികളും, അദ്ധ്യാപക-അനദ്ധ്യാപകരും മാസ്ക്ക് ധരിക്കണമെന്ന് ഒക്കലഹോമ സിറ്റി പബ്ലിക്ക് സ്‌ക്കൂള്‍ സൂപ്രണ്ട് ഡീന്‍ മക്ക് ദാനിയേല്‍ നിര്‍ദേശിച്ചു.

തിങ്കളാഴ്ച വിദ്യാലയങ്ങള്‍ തുറന്നുവെങ്കിലും അതിനുശേഷം കോവിഡ് വിദ്യാര്‍ത്ഥികളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കേണ്ടി വന്നതെന്നും സൂപ്രണ്ട് പറഞ്ഞു.

സ്‌ക്കൂള്‍ തുറന്ന ദിവസം നാല് വിദ്യാര്‍ത്ഥികളിൽ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ വ്യാഴാഴ്ച അത് 119 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാസ്‌ക് നിര്‍ബന്ധമാക്കിയത് സംസ്ഥാന ഗവര്‍ണറുടെ ഉത്തരവ് ലംഘിക്കുന്നുവെന്ന് കരുതുന്നില്ലെന്നും, കുട്ടികളുടെ സുരക്ഷിതത്വത്തിലാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപകര്‍ക്കു രണ്ടു വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ 1000 ഡോളര്‍ സ്റ്റയ്പന്റ് നല്‍കുമെന്നും സൂപ്രണ്ട് പറഞ്ഞു.

മതപരവും, മെഡിക്കല്‍ സംബന്ധിച്ചും മാസ്‌ക് ധരിക്കുവാന്‍ തടസ്സമുള്ളവരെ ഈ പുതിയ ഉത്തരവിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു. ഒക്കലഹോമ സിറ്റിയുടെ മാസ്‌ക് മാന്‍ഡേറ്റിനെ ചോദ്യം ചെയ്തു വ്യാഴാഴ്ച കോടതിയില്‍ കേസ്സ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ലൊ സ്യൂട്ടിനെ എതിര്‍ക്കുന്നതിന് തുൾസാ സ്‌ക്കൂള്‍ ബോര്‍ഡ് അറ്റോര്‍ണിയെ ചുമതലപ്പെടുത്തുമെന്നും സൂപ്രണ്ട് പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: