17.1 C
New York
Tuesday, May 17, 2022
Home US News ഒക്കലഹോമ നാറ്റീവ് അമേരിക്കൻ മിഷൻ വി.ബി.എസ്. ജൂൺ 6 മുതൽ

ഒക്കലഹോമ നാറ്റീവ് അമേരിക്കൻ മിഷൻ വി.ബി.എസ്. ജൂൺ 6 മുതൽ

വാർത്ത: പി.പി. ചെറിയാൻ

ഒക്കലഹോമ: നോർത്ത് അമേരിക്കാ-യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഒക്കലഹോമ നാറ്റീവ് അമേരിക്കൻ മിഷൻ സംഘടിപ്പിക്കുന്ന ചോക്ക്റ്റൊ യൂത്ത് ക്യാമ്പും വെക്കേഷൻ ബൈബിൾ സ്ക്കൂളും ജൂൺ 6 മുതൽ 8 വരെ ബ്രോക്കൻബോ ഇസ്രായേൽ ഫോൾസം ക്യാമ്പിൽ വെച്ചു നടത്തപ്പെടുമെന്ന് ക്യാമ്പ് കൺവീനർ റവ.ക്രിസ്റ്റഫർ ദാനിയേൽ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്നതിന് താൽപര്യമുള്ളവർ മെയ് 15ന് മുമ്പ് റജിസ്റ്റർ ചെയ്യണമെന്നും റവ തോമസ് മാത്യു, ജിബിൻ മാത്യു എന്നിവരും അറിയിച്ചു. ആവശ്യമായ അപേക്ഷകൾ അതത് ഇടവക വികാരിമാരിൽ നിന്നും ലഭിക്കും. നാറ്റീവ് അമേരിക്കൻ മിഷൻ സജീവ പ്രവർത്തനങ്ങളിലുള്ള ഒ.സി. ഏബ്രാഹാം, നിർമല അബ്രഹാം എന്നിവരേയും ബന്ധപ്പെടാവുന്നതാണ്.

വി.ബി.എസ്സിൽ ഡിവോഷൻ, ഗാനാലാപനം, സംഗീതം, കാപ്റ്റ്, കൾച്ചറൾ ഇവന്റ്സ്, സാക്ഷ്യയോഗം, ബൈബിൾ പഠനം എന്നിവയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. ഡാളസ്സിൽ നിന്നും പങ്കെടുക്കുന്നവർ ബ്രോക്കൽ ബോയിലേക്ക് ജൂൺ 6ന് 5 മണിക്ക് പുറപ്പെടേണ്ടതാണ്.

പാൻഡമിക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി വിബിഎസ് നടത്തുവാൻ കഴിഞ്ഞിരുന്നില്ലെന്നും, ഈ വർഷം വീണ്ടും നടത്തുന്ന വി.ബി.എസ്സിൽ ഹൂസ്റ്റൺ, ഡാളസ്, ഒക്കലഹോമ, ഓസ്റ്റിൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർ താൽപര്യപൂർവ്വം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. വളണ്ടിയർമാരായി പ്രവർത്തിക്കുവാൻ താൽപര്യമുള്ളവർ അതതു ഇടവക വികാരിമാരെ ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഒ.സി അബ്രഹാം, കോർഡിനേറ്റർ ൩൦൨൨൩൯൭൧൧൯

വാർത്ത: പി.പി. ചെറിയാൻ

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ലൈഫ് പദ്ധതി; 20,808 വീടുകളുടെ താക്കോൽദാനം ഇന്ന്; ഉദ്ഘാടനം മുഖ്യമന്ത്രി.

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന്. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍...

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: