17.1 C
New York
Friday, June 24, 2022
Home US News ഐ.ഒ.സി.- ഐ.എൻ.ഒ.സി ലയനത്തില്‍ ശേഷം നടന്ന "ഒരുമയുടെ ആഘോഷം" അവിസ്മരണീയമായി

ഐ.ഒ.സി.- ഐ.എൻ.ഒ.സി ലയനത്തില്‍ ശേഷം നടന്ന “ഒരുമയുടെ ആഘോഷം” അവിസ്മരണീയമായി

ഫ്രാൻസിസ് തടത്തിൽ

ഐ.ഒ.സിയുടെ സഹകരണം നിയമ സഭ തെരെഞ്ഞെടുപ്പിൽ അനിവാര്യം: ഉമ്മൻ ചാണ്ടി

ന്യൂജേഴ്‌സി: രാജ്യത്തിനും പ്രസ്ഥാനത്തിനും ഏറ്റവും ആവശ്യമായ സമയത്ത് ഐ.എൻ.ഓ.സിയും ഐ.ഒ.സിയും ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. ഈ സാഹചര്യത്തിൽ അമേരിക്കയിലെ ശക്തരായ പ്രവാസി സംഘടനകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് കോൺഗ്രസിന് പ്രത്യേകിച്ച് കേരളത്തിലെ നിയമ സഭ തെരെഞ്ഞെടുപ്പിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിർണായകമായ തെരെഞ്ഞെടുപ്പിൽ പ്രവാസികളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം : സാം പിട്രോഡോ

രാജ്യത്തെ സംബന്ധിച്ച് കേരളത്തിൽ നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് നിർണായകമാണെന്ന് ഐ.ഒ. സി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ പറഞ്ഞു. ലോകം മുഴുവനുമുള്ള മലയാളികൾ സമൂഹത്തിലെ വിവിധ മേഖലകളിൽ മികവു തെളിയിച്ചിട്ടുള്ളവരും അഗീകാരം ലഭിച്ചവരും ആൽമാർത്ഥതയും അർപ്പണബോധവുമുള്ള കഠിനാധ്വാനികളാണ്. കേരളത്തിലെ 10 ശതമാനം ജനസംഖ്യ കേരളത്തിനു പുറത്താണ് ജീവിക്കുന്നത്.ഈ 10 ശതമാനം പേരിൽ ഒരാൾ 4 പേരെ വീതം വിളിച്ച് വോട്ടുചെയ്യണമെന്ന് അഭ്യർഥിച്ചാൽ ഏതാണ്ട് 50 ശതമാനം ആളുകളെ കവർ ചെയ്യാൻ പറ്റും. അതുകൊണ്ട് ഈ വരുന്ന തെരെഞ്ഞെടുപ്പിൽ പ്രവാസികൾക്ക് ഒരുപാട് കാര്യങ്ങൾ കേരളത്തിന് വേണ്ടിയും രാജ്യത്തിനു വേണ്ടിയും ചെയ്യാൻ കഴിയും. -അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ബി.ജെ.പി എല്ലാം പിടിച്ചടക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.എന്നാൽ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ അവർ അമ്പേ പരാജയപ്പെട്ടു. അവർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളായ നോട്ടു നിരോധനം, വാറ്റ് (VAT) , ജി.എസ് ടി (GST) എന്നിവ നടപ്പിലാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്ന് മാത്രമല്ല രാജ്യത്തെ കോടിക്കണക്കിനു യുവജനതയെ തൊഴിലില്ലായ്മ കൊണ്ട് വീർപ്പുമുട്ടിക്കുകയുമാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്.എന്നിട്ടും പണാധിപത്യംകൊണ്ട് അവർ ഓരോ സംസ്ഥാനങ്ങളുടെയും ഭരണം പിടിച്ചടക്കിക്കൊണ്ടിരിക്കുകയാണ്. – സാം പിട്രോഡോ വ്യക്തമാക്കി.

സത്യം ഒരു ദിവസം അംഗീകരിക്കപ്പെടും. അഹിംസ, സ്വാതന്ത്ര്യം, സത്യം, വിശ്വാസം, സമത്വം, വൈവിധ്യവത്കരണം,നാനാത്വത്തിൽ ഏകത്വം, എല്ലാവരെയും ഉൾക്കൊള്ളുക തുടങ്ങിയ ജനാധിപത്യത്തിലൂന്നിയുള്ള കോൺഗ്രസിന്റെ ആശയങ്ങളിലൂടെ ജനം സത്യം തിരിച്ചറിയുന്ന ദിവസങ്ങൾ വിദൂരമല്ല. ഈ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് നമ്മുടെ ജനങ്ങളെ സമീപിക്കുകയാണ് നമ്മുടെ കർത്തവ്യം. വൈവിധ്യവൽക്കരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. നല്ല കാലാവസ്ഥ കൊണ്ട് അനുഗ്രഹിക്കപ്പട്ട കേരളം ഒട്ടേറെ പ്രത്യേകതയുള്ള നാടാണ്. നല്ല വൈവിധ്യമുള്ള മാനവ വിഭവശേഷികൊണ്ട് ഭാരത്തെ മുന്നിൽ നിന്ന് നയിക്കുന്ന ഒരു സംസ്ഥാനമായി കേരളം മാറി. മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുന്ന വിവിധ വിഭാഗങ്ങളെ ഒരുപോലെ ഉൾക്കൊള്ളുന്ന വളരെ നല്ല മനുഷ്യർ ജീവിക്കുന്ന കേരളമാണ് ഏറ്റവും നല്ല മാനവ വിഭവ ശേഷിയുള്ള സംസഥാനമെന്നും സാം പിട്രേഡോ ചൂണ്ടിക്കാട്ടി.

പ്രവാസികളെ ദ്രോഹിച്ച സർക്കാരിന് മറുപടി നൽകണം: വി.ടി.ബൽറാം എംഎൽ എ

കോവിഡ് കാലത്ത് ഇടതുമുന്നണി സർക്കാർ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് പ്രവാസികളെയാണെന്ന് തുടർന്ന് സംസാരിച്ച തൃത്താല എം.എൽ എ വി.ടി. ബൽറാം പറഞ്ഞു. കോവിഡ് കാലത്ത് നിരാലംബരായ പ്രവാസി മലയാളികളെ കേരളത്തിൽ കാലുകുത്താൻ പോലും അനുവദിക്കാതിരുന്നതുകൊണ്ടാണ് കേരളത്തിൽ ഇത്ര വലിയ കോവിഡ് ദുരന്തം ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫിൽ നിന്നും മറ്റുമുള്ള പ്രവാസികൾക്ക് കോവിഡ് മഹാമാരി പടർന്നുപിടിച്ച ആദ്യകാലങ്ങളിൽ കേരളത്തിലേക്ക് വരാൻ അനുമതി നൽകേണ്ടതായിരുന്നു. ദേശസ്‌നേഹികളായ അമേരിക്കയിലെ പ്രവാസി മലയാളികൾക്ക് തങ്ങളെ കോവിഡ് കാലത്ത് കഷ്ട്ടപ്പെടുത്തിയ ഇടത് സർക്കാരിന് മറുപടി നൽകാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഈ തെരഞ്ഞെടുപ്പിലൂടെ സംജാതമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെയും യു.ഡി.എഫിനെയും രാഷ്ട്രീയപരമായും സാമ്പത്തികപരമായും സഹായിക്കാനും നേരിട്ട് വന്നു പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് സഹായിക്കാനുമുള്ള തീരുമാനമെടുത്ത ഐ.ഒ.സി. യു,എസ്.എ യുടെ കേരള ചാപ്റ്റർ ഭാരവാഹികളുടെ തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യുകയും അവരോടുള്ള സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നന്ദിയും അറിയിക്കുകയാണെന്നും വി.ടി. ബൽറാം എം.എൽ.എ പറഞ്ഞു.

കോവിഡ് മാനേജ്‌മെന്റിൽ പിണറായി സർക്കാർ വൻ പരാജയം: ഹൈബി ഈഡൻ എംപി

കേരളത്തിലെ ഇടതുമുന്നണി സർക്കാർ കോവിഡ് മഹാമാരിയെ നേരിടുന്ന കാര്യത്തിൽ വൻ പരാജയമായിരുന്നുവെന്ന് തുടർന്ന് സംസാരിച്ച ഹൈബി ഈഡൻ എംപി ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ആരോഗ്യമേഖലയുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു അവർ കോവിഡ് മാനേജ്മെന്റിലെ തങ്ങളുടെ വൈദഗ്ധ്യത്തെ സ്വയം പുകഴ്ത്തിക്കൊണ്ടിരുന്നത്. എന്നാൽ അവർ ഉയർത്തിയ എല്ലാ വാദങ്ങളും തന്നെ തകർന്നടിയുന്നതാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നതെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.

അമേരിക്കയിലെ പ്രവാസി മലയാളികൾ ഈ തെരെഞ്ഞെടുപ്പ് വേളയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ യു.ഡി.എഫിന്റെ വിജയത്തിനായി ഒരു പാട് ഇടപെടലുകൾ നടത്തുന്നുണ്ട്. എന്നാൽ പ്രവാസികൾക്ക് അതിലുപരി ഒരുപാട് കാര്യങ്ങൾ ഈ സമയത്ത് ചെയ്യാൻ കഴിയും. ഈ സാഹചര്യത്തിൽ നിങ്ങൾ നേരിട്ടുവന്ന് തെരെഞ്ഞെടുപ്പ് പ്രവത്തനങ്ങളിൽ ഏർപ്പെടണമെന്നു പറയുന്നില്ല. എന്നാൽ നിങ്ങളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരോട് ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും യു.ഡി.എഫിന്റെ വിജയത്തിനായി പ്രയത്നിക്കാവുന്നതാണ്.- ഹൈബി നിർദ്ദേശിച്ചു.

കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് ഒരുപാട് പ്രാധാന്യമുള്ള സമയത്താണ് അമേരിക്കയിലെ ഐ.ഒ.സി.യും ഐ.എൻ.ഒ.സിയും ഒറ്റ സംഘടനയായി ലയിച്ചുകൊണ്ട് ഒരുമയുടെ ഈ ഉത്സവം നടത്തുന്നത്. വർഗീയത, അഴിമതി, ഫാഷിസം തുടങ്ങിയ കാര്യങ്ങളിൽ കോൺഗ്രസ് ആഗോള തലത്തിൽ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ഈ അവസരത്തിലാണ് ഒരുമയുടെ ഈ ഉത്സവം നടക്കുന്നത്. അതിനാൽ നിങ്ങൾ ഒരുമിച്ച് നിന്ന് ജന്മനാടിനു വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഹൈബി ഈഡൻ പറഞ്ഞു.

പ്രവാസികൾ അനുഭവിച്ച ദുരിതത്തിന് മറുപടി നൽകണം:കെ. സി. ജോസഫ് എംഎൽഎ

കഴിഞ്ഞ 5 വർഷക്കാലം പ്രവാസികൾ ഉൾപ്പെടെ എല്ലാ മലയാളികളും അനുഭവിച്ച ദുരിതത്തിന് മറുപടി പറയാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ നമുക്ക് ലഭിക്കുന്നതെന്ന്‌ പിന്നീട് സംസാരിച്ച ഇരിക്കൂർ എം.എൽ.എ കെ.സി.ജോസഫ് പറഞ്ഞു.ബി.ജെ.പി. ഇന്ത്യയുടെ ഭരണഘടനയെയും കോൺഗ്രസ് കെട്ടിപ്പടുത്ത മതേതര സംവിധാനത്തെയും തകർത്തു താറുമാറാക്കി.ബ്ലോകം മുഴുവൻ കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ ഇന്ത്യയിലേക്ക് സ്വന്തം നാട്ടുകാരായ പ്രവാസികളെ കാലുകുത്താൻ പോലും സർക്കാർ അനുവദിച്ചില്ല. കോവിഡിന്റെ ആദ്യകാലത്ത് പ്രവാസികൾക്ക് ഇന്ത്യയിൽ എത്താൻ അനുമതി നല്കിയിരുന്നുവെങ്കിൽ ഇന്ത്യയിൽ കോവിഡ് ദുരന്തം ഇത്രമേൽ വർധിക്കുകയില്ലായിരുന്നു.- കെ. സി. ജോസഫ് എം.എൽ.എ. ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ഇന്ന് കോവിഡ് രോഗ വ്യാപനം ഏറ്റവും അധികമുള്ള സംസ്ഥാനം കേരളമായി മാറിക്കഴിഞ്ഞു.കേരളത്തിൽ ഇപ്പോഴും കോവിഡ് വ്യാപനം തുടരുകയാണ്. സംസ്ഥാനത്തെ ജനങ്ങൾ കൊവിഡുമായി മല്ലിടുമ്പോൾ പിണറായി സർക്കാരിന്റെ അഴിമതിയുടെ നിരന്തരമായ കഥകൾ ആണ് ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. ഇ. ഡി. അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സ്വർണ്ണക്കള്ളക്കടത്തിനു പുറമെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പുറത്തു കൊണ്ടുവന്ന സ്പ്രിംഗ്ളർ അഴിമതി, ആഴക്കടൽ വിദേശ കുത്തകകൾക്ക് വിൽക്കാനുള്ള തിരിമറികൾ, അങ്ങനെ ഓരോ ദിവസവും അഴിമതിയിൽ മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുകയാണ് പിണറായി സർക്കാർ. – അദ്ദേഹം പറഞ്ഞു.പ്രവാസികൾക്ക് വോട്ടവകാശം നൽകിയാൽ കേരളത്തിൽ കോൺഗ്രസിന് ഏറ്റവും വലിയ നേട്ടമായിരിക്കുമെന്നും കെ.സി. ജോസഫ് കൂട്ടിച്ചേർത്തു.

ഐഒസി യു.എസ്. എ കേരള ചാപ്റ്റർ പ്രസിഡണ്ട് ലീല മാരേട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.ഓ.സി. യുഎസ് എ പ്രസിഡണ്ട് മൊഹിന്ദർ സിംഗ്, സെക്രെട്ടറി ജനറൽ ഹർഭജൻ സിംഗ്, നാഷണൽ സെക്രെട്ടറി അനുപം രാധാകൃഷ്ണൻ, നാഷണൽ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, നാഷണൽ വൈസ് പ്രസിഡണ്ടുമാരായ പോൾ കറുകപ്പള്ളിൽ, സാജൻ കുര്യൻ, ജോസ് ചാരുംമൂട്, കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, എക്സിക്യൂട്ടീവ്സീ വൈസ് പ്രസിഡണ്ട് സതീഷ് നായർ, സീനിയർ വൈസ് പ്രസിഡണ്ട് ഡോ മാമ്മൻ സി. ജേക്കബ്, വൈസ് പ്രസിഡന്റുമാരായ ബേബി മണക്കുന്നേൽ, യോഹന്നാൻ ശങ്കരത്തിൽ, വൈസ്സെ ചെയർമാൻ ജോബി ജോർജ്, ക്രെട്ടറിമാരായ സാം മണ്ണിക്കരോട്ട്, ഈപ്പൻ ഡാനിയേൽ, രാജു വർഗീസ്, മോൻസി വർഗീസ്, ട്രഷറർ വിപിൻ രാജ്, ജോയിന്റ് ട്രഷറർ സജി ഏബ്രഹാം, ഐ.ഒ.സി നേതാക്കന്മാരായ കളത്തിൽ വർഗീസ്, വൈശാഖ് ചെറിയാൻ, ചാക്കോട് രാധാകൃഷ്‌ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

അനന്തപുരം ക്ഷേത്രം (ലഘുവിവരണം).

കേരളത്തിലെ കാസർക്കോടുള്ള ഏക തടാകക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം ക്ഷേത്രത്തെക്കുറിച്ചാണ് ഇന്നത്തെ വിവരണം. കാസർക്കോട് ജില്ലയിലെ കുമ്പളയിൽ നിന്നും അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ അനന്തപുരം തടാകക്ഷേത്രത്തിൽ എത്താവുന്നതാണ്. ആ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ തടാകത്തിന്‌...

പ്രതിഭകളെ അടുത്തറിയാം (33) ഇന്നത്തെ പ്രതിഭ: സുനിത ഷൈൻ.

സുനിത ഷൈൻ. തൃശ്ശൂർമാളയിലാണ് ഈ സാഹിത്യകാരിയുടെ ജനനം. അവാർഡുകളുടെയും പുരസ്ക്കാരങ്ങളുടെയും ആഘോഷങ്ങളില്ലാതെ നിത്യജീവിതത്തിൻ്റെ നേർച്ചിത്രങ്ങളാണ് സുനിത ഷൈൻ . കഥയും കവിതയും ഓർമ്മക്കുറിപ്പുകളും എഴുതുമ്പോൾ കഥാപാത്രങ്ങൾ നമ്മളോട് സംസാരിക്കുന്നതായി തോന്നും . ഇഷ്ട വിനോദം വായനയായിരുന്നു.. എന്തു...

കേരളം ആത്മഹത്യകളുടെ ഹബ്ബോ? (സുബി വാസു തയ്യാറാക്കിയ “ഇന്നലെ – ഇന്ന് – നാളെ”)

ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെങ്കിലും ഇന്ന് ആത്മഹത്യ കൊണ്ട് പരിഹാരം നേടുന്നവരുടെ എണ്ണം കേരളത്തിൽ വളരെയധികം വർദ്ധിച്ചിരിക്കുന്നു. മരണം അവർക്കൊരു ഒളിച്ചോട്ടമാണ് തങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള വ്യഗ്രതയിൽ മരണത്തെ കൂട്ടുപിടിക്കുന്നു....

G അരവിന്ദൻ മലയാളസിനിമയെ വിശ്വത്തോളമുയർത്തിയ മഹാപ്രതിഭ (ജിത ദേവൻ തയ്യാറാക്കിയ “കാലികം”)

ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ കാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ക്ലാസ്സിക്‌ വിഭാഗത്തിൽ ഉത്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് മലയാളികളുടെ അഭിമാനമായ, വിഖ്യാത ചലച്ചിത്ര പ്രതിഭയായ ശ്രീ G അരവിന്ദന്റെ "തമ്പ് " എന്ന ചിത്രമാണ്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: