17.1 C
New York
Saturday, June 3, 2023
Home US News ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ പ്രചാരണ സമ്മേളനം നാളെ (ശനിയാഴ്ച)

ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ പ്രചാരണ സമ്മേളനം നാളെ (ശനിയാഴ്ച)

റിപ്പോർട്ട്: സജി കരിമ്പന്നൂര്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ ആഭിമുഖ്യത്തില്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഇലക്ഷന്‍ പ്രചാരണ സമ്മേളനം ശനിയാഴ്ച അമേരിക്കയില്‍ നടക്കും.

ഐക്യ ജനാധിപത്യ മുന്നണിയുടെ കരങ്ങള്‍ക്ക് ശക്തിപകരാനുള്ള പ്രസ്തുത സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി, കെ.സി ജോസഫ് എം.എല്‍എ, വി.ടി. ബല്‍റാം എംപി തുടങ്ങിയവര്‍ പങ്കെടുക്കും. ഒപ്പം ഐ.ഒ.സി യു.എസ്.എയുടെ ഗ്ലോബല്‍ നേതാക്കന്മാര്‍ അടങ്ങുന്ന പ്രമുഖരും ചടങ്ങില്‍ സംസാരിക്കും.

മതേതര ഐക്യകേരളം സൃഷ്ടിക്കുന്നതിനായി യു.ഡി.എഫ് നടത്തുന്ന ഈ പോരാട്ടത്തില്‍ എല്ലാ ഐക്യ ജനാധിപത്യ വിശ്വാസികള്‍ക്കും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാവുന്നതാണ്.

പ്രവാസി ലോകത്തുള്ള കോണ്‍ഗ്രസ് അനുഭാവികളുടെ നേതൃത്വത്തില്‍ കേരളത്തിലെ ഇലക്ഷനില്‍ സജീവമായി സഹകാരികളാകാന്‍ അമേരിക്കയില്‍ നിന്നും ഒരു സംഘം ഉടന്‍തന്നെ കേരളത്തിലേക്കു പുറപ്പെടുന്നുണ്ട്. ഇതിനോടകം നിരവധി പ്രവര്‍ത്തകര്‍ ഇതിലേക്ക് പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ഐക്യ ജനാധിപത്യമുന്നണിയുടെ വിജയത്തിനായി ഈ സംഘടനയോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ ഐ.ഒ.സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ലീലാ മാരേട്ട്, ഐ.ഒ.സി യു.എസ്എ കേരളാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍ എന്നിവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഈ ഇലക്ഷന്‍ സൂം സമ്മേളനത്തിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഐ.ഒ.സി യു.എസ്.എ കേരളാ ചാപ്റ്റര്‍ ഭാരവാഹികള്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ.

ഭുവനേശ്വർ : രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്തുക പ്രധാനമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മന്ത്രി അപകടസ്ഥലത്തേക്ക്...

ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ഡ്യൂട്ടിക്കിടെ മദ്യപിച്ച കൊച്ചി എആർ ക്യാമ്പിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്‍തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു. ഈ...

ട്രെയിൻ ദുരന്തം; രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നും റദ്ദാക്കിയത് 2 ട്രെയിനുകൾ.

ഭുവനേശ്വർ: ഒഡീഷയിലുണ്ടായ അപകടത്തെ തുടർന്ന് രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രണ്ട് ട്രെയിനുകളാണ് കേരളത്തിൽ നിന്നും റദ്ദാക്കിയത്. ഇന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം-ഷാലിമാർ ദ്വൈവാര എക്സ്പ്രസ്, കന്യാകുമാരി ദിബ്രുഗർ വിവേക്...

ട്രെയിൻ അപകടം; ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് മാറ്റിവെച്ചു.

ന്യൂഡൽഹി:പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഗോവ- മുംബൈ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാ​ഗ് ഓഫ് ചടങ്ങ് ഒഡീഷയിൽ നടന്ന ട്രെയിൻ ദുരന്തത്തെ തുടർന്ന് മാറ്റിവെച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ...
WP2Social Auto Publish Powered By : XYZScripts.com
error: