17.1 C
New York
Monday, June 27, 2022
Home US News ഐ.ഒ.സി കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ റോജി എം ജോണ്‍ എംഎല്‍എ മുഖ്യാതിഥി

ഐ.ഒ.സി കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ റോജി എം ജോണ്‍ എംഎല്‍എ മുഖ്യാതിഥി

ഫ്രാൻസിസ് തടത്തിൽ

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐ.എൻ.ഒ.സി) കേരളാ ചാപ്റ്റര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും . ഇന്ത്യാ മഹാരാജ്യത്തിന്റെ 72മത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 25 തിങ്കളാഴ്ച രാത്രി എട്ടിന് സൂംമീറ്റ് വഴിയായി പ്രസിഡന്റ് ലീലാ മാരോട്ടിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തിൽ അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും.

മഹാനായ ഡോ. ബീ.ആര്‍ അംബേദ്കര്‍ രചിച്ച ഭരണഘടന പ്രാവര്‍ത്തികമാക്കിയ ഈ സുപ്രധാന പരിപാടിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആഗോള ചെയര്‍മാന്‍ സാം പിട്രോഡാ, വൈസ് ചെയര്‍മാന്‍ ജോർജ് എബ്രഹാം, പ്രസിഡന്റ് മെഹിന്ദര്‍ സിംഗ് എന്നിവര്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. സമ്മേളനത്തില്‍ ദേശ ഭക്തി വിളിച്ചോതുന്ന സ്ലൈഡുകള്‍ അവതരിപ്പിക്കും.

ഭാരതത്തിന്റെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി ത്യാഗം സഹിച്ചവരെ സ്മരിക്കുന്ന ഈ വേളയില്‍ എല്ലാവരും ഇതില്‍ സംബന്ധിക്കുവാന്‍ വിനീതമായി അപേക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ലീല മാരേട്ട് (646-539-8443), തോമസ് മാത്യു (77-509-1947), സജി കരിമ്പന്നൂർ (813-401-4178),വിപിൻ രാജ് (703-307-8445).
സൂം മീറ്റിംഗിൽ പങ്കെടുക്കാനുള്ള വിവരങ്ങൾ: Zoom ID. 83854973771
(No password)

Facebook Comments

COMMENTS

- Advertisment -

Most Popular

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം

നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ഇന്ന് മുതല്‍ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. അതേസമയം നിലവിലെ രാഷ്ട്രീയ വിഷയങ്ങള്‍...

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: