17.1 C
New York
Tuesday, September 21, 2021
Home US News ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 60 കവിഞ്ഞു

ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ മരണം 60 കവിഞ്ഞു

പി.പി ചെറിയാന്‍

ന്യൂയോർക്ക്: ലൂസിയാനയിൽ  വീശിയടിച്ച ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ മരിച്ചവരുടെ എണ്ണം ശനിയാഴ്ചയായതോടെ 60 കവിഞ്ഞു .

ന്യൂജേഴ്‌സിയിൽ 27 പേര് മരിച്ചതായി ഗവർണ്ണർ അറിയിച്ചു .ന്യു ജെഴ്‌സി പസയിക്കില്‍ പ്രളയജലത്തില്‍ ഒഴുകിപ്പോയ സെറ്റണ്‍ ഹാള്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി നിധി റാണ, 18, മോണ്ട്‌ക്ലെയര്‍ സ്റ്റേറ്റ്  യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ആയുഷ് റാണ, 21, എന്നിവര്‍ക്കു വേണ്ടി തിരച്ചാൽ തുടരുകയാണ് .

ഐഡ  വെള്ളപ്പൊക്കത്തിൽ മരിച്ച 13 ന്യൂയോർക്ക് നിവാസികളിൽ 11 പേർ ക്വീൻസിലെ ബേസ്മെൻറ് അപ്പാർട്ട്മെന്റുകളിലാണ് താമസിച്ചിരുന്നത്. മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിൽ മാത്രമല്ല വടക്ക് കിഴക്കൻ അമേരിക്കയിൽ ഒട്ടാകെ ഐഡ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത് .  കനത്ത നാശം വിതച്ച് ഐഡ ആഞ്ഞടിച്ച സാഹചര്യത്തില്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ലൂസിയാനയിൽ വൈധ്യുതി ബന്ധം നിലച്ചിതിനെത്തുടർന്നു പതിനായിരങ്ങളാണ് ദുരിതം അനുഭവിക്കുന്നത്    അതേസമയം ഐഡ ചുഴലിക്കാറ്റ് ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ കാലാവസ്ഥ ദുരന്തമാകാൻ സാധ്യതയുണ്ടെന്നാണ് യുണൈറ്റഡ് നേഷൻസ് വ്യക്തമാക്കിയിരിക്കുന്നത്.

209 കിലോമീറ്റർ വേഗതയിലാണ് ഐഡ വീശിയടിച്ചത്. 16 വർഷങ്ങൾക്ക് മുമ്പ് ആഞ്ഞടിച്ച കത്രിന ചുഴലിക്കാറ്റിന് സമാനമായ ചുഴലിക്കാറ്റാണ് ഐഡ എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് ഐഡ ചുഴലിയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന തിരക്കിലാണ് സംസ്ഥാനങ്ങൾ.

പി.പി ചെറിയാന്‍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ്...

27 ന് ഭാരത് ബന്ദ്,കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം

കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും. സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം...

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച

ആ​ല​പ്പു​ഴയിലെ ക​ല്ല‍ു​പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ വി​റ​കു​പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്...
WP2Social Auto Publish Powered By : XYZScripts.com
error: