17.1 C
New York
Wednesday, July 28, 2021
Home Kerala ഐഎസ്ആര്‍ഒ ചാരക്കേസ് കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു; പോലീസ് ഐബി ഉദ്യോഗസ്ഥരടക്കം 18 പ്രതികള്‍

ഐഎസ്ആര്‍ഒ ചാരക്കേസ് കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു; പോലീസ് ഐബി ഉദ്യോഗസ്ഥരടക്കം 18 പ്രതികള്‍

തിരുവനന്തപുരം : ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സിബി മാത്യൂസും ആർബി ശ്രീകുമാറും അടക്കമുള്ളവർ പ്രതികളെന്ന് സിബിഐ. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്. പേട്ട സി.ഐ ആയിരുന്ന എസ്. വിജയൻ ആണ് കേസിലെ ഒന്നാം പ്രതി. എസ്.ഐ. ആയിരുന്ന തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയാണ്. തിരുവനനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആർ. രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ. ജോഷ്വ അഞ്ചാം പ്രതിയും ആണ്. ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാർ പ്രതിപട്ടികയിൽ ഏഴാമതാണ്.

നേരത്തെ, കേസ് അന്വേഷിച്ച സി.ബി.ഐ. നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അതിനേ തുടര്‍ന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി പ്രത്യേക സമിതി രൂപീകരിക്കുകയും വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സമിതിയുടെ നിർദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.

നിയമസഭയിലെ കൈയ്യാങ്കളി കേസിൽ കോടതി വിചാരണ നേരിടണമെന്നാവശ്യപ്പെട്ട മന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി മന്ത്രിയുടെ കോലം കത്തിച്ചു.കോട്ടയം കെ എസ് ആർ ടി സി സ്റ്റാന്റിന് മുന്പിലായിരുന്നു...

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷയിൽ 87.94% വിജയം

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുൻ വർഷം 85.13 ആയിരുന്നു വിജയ ശതമാനം. 2.81 ശതമാനത്തിന്‍റെ വർധനയാണ് ഈ...

ടോകിയോ ഒളിംപിക്‌സ്; വനിത സിം​ഗിൾസിൽ പി വി സിന്ധുവിന് തകര്‍പ്പന്‍ ജയം

ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പി. വി സിന്ധുവിന് രണ്ടാംഘട്ട മത്സരത്തില്‍ വമ്പൻ ജയം. ഒളിംപിക്സ് വനിതാ സിംഗിള്‍സില്‍ ഹോങ്കോങ് താരമായ ച്യൂങ് എന്‍ഗാനെ യിയെ 21-9, 21-16 സ്കോറിന് തോല്‍പ്പിച്ചാണ്...

ഡെൽറ്റ വകഭേദം വ്യാപിക്കുമെന്ന് ആശങ്ക; വീണ്ടും മാസ്ക് നിർബന്ധമാക്കി യുഎസ്

വാഷിങ്ടണ്‍: കൊവിഡ് 19 പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി യുഎസ്. ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈ റിസ്‌ക് മേഖലകളില്‍ വാക്‌സിന്‍ സ്വീകരിച്ചവരടക്കം മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കോവിഡ്...
WP2Social Auto Publish Powered By : XYZScripts.com