17.1 C
New York
Monday, May 29, 2023
Home US News ഏഷ്യൻ വംശജർക്കെതിരെ വംശീയ ആക്രമണം- ആശങ്ക അറിയിച്ചു പ്രവാസി മലയാളീ ഫെഡറേഷൻ

ഏഷ്യൻ വംശജർക്കെതിരെ വംശീയ ആക്രമണം- ആശങ്ക അറിയിച്ചു പ്രവാസി മലയാളീ ഫെഡറേഷൻ

(പി.പി.ചെറിയാൻ ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

ന്യുയോർക്ക്: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ഈയിടെ ഏഷ്യൻ വംശജർക്കെതിരെ വർധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും, വെടിവെപ്പും ഒറ്റപ്പെട്ട സംഭവങ്ങൾ ആയി കാണാതെ വളരെ ഗൗരവമായി കണക്കിലെടുത്തു ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഏഷ്യൻ വംശജരുൾപ്പെടെ എല്ലാവരുടേയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അമേരിക്കൻ ഗവണ്മെന്റിനോട് പ്രവാസി മലയാളീ ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൺ അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ജോർജിയായിൽ മൂന്ന് മസാജ്‌ പാർലറുകളിൽ നടന്ന വെടിവെപ്പിൽ ആറ് ഏഷ്യൻ വനിതകളടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ചു വരുന്ന റിപ്പോർട്ടുകളിൽ പ്രവാസി മലയാളീ ഫെഡറേഷൻ ആശങ്ക അറിയിച്ചു.

വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും അവരോടു ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി പ്രവാസി മാലയാളീ ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയണൽ കോർഡിനേറ്റർ ഷാജീ എസ്.രാമപുരം, പ്രസിഡന്റ് പ്രൊഫ.ജോയി പല്ലാട്ടുമഠം, വൈസ് പ്രസിഡന്റ്ന്മാരായ തോമസ് രാജൻ, സരോജ വർഗീസ്, സെക്രട്ടറി ലാജി തോമസ്, ജോയിന്റ് സെക്രട്ടറി രാജേഷ് മാത്യു, ട്രഷറാർ ജീ മുണ്ടക്കൽ, ജോയിന്റ് ട്രഷറാർ റിനു രാജൻ, കമ്മ്യൂണിറ്റി ഫോറം അധ്യക്ഷൻ നിജോ പുത്തൻ പുരക്കൽ എന്നിവർ അറിയിച്ചു.

(പി.പി.ചെറിയാൻ ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാഹനാപകടത്തില്‍ വൈദികൻ മരിച്ചു.

തലശ്ശേരി: വാഹനാപകടത്തില്‍ വൈദികൻ മരിച്ചു. തലശേരി മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടര്‍ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. അപകടത്തില്‍ ഫാ.ജോര്‍ജ് കരോട്ട്, ഫാ.ജോണ്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്ബില്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച വാഹനം...

75 രൂപയുടെ നാണയം പുറത്തിറക്കി; ഭാരം 35 ഗ്രാം; നാണയത്തിന് പ്രത്യേകതകൾ ഏറെ.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. നാണയത്തിന്റെ ഒരു വശം അശോക സ്തംഭവും അതിന് താഴെയായി സത്യമേവ...

ബംഗളൂരു- മൈസൂരു എക്സ്‌പ്രസ് വേയിൽ വാഹനാപകടം; മലയാളി വിദ്യാർഥികൾ മരിച്ചു.

ബംഗളൂരൂ: ബംഗളൂരു മൈസൂരു എക്സ്‌പ്രസ് വേയിൽ ബൈക്ക് ലോറിയിൽ ഇടിച്ചു കയറി മലയാളി വിദ്യാർഥികൾ മരിച്ചു. നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21), നിലമ്പൂർ സ്വദേശി നിഥിൻ (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട്...

സംഗീത സംവിധായകൻ പി.കെ. കേശവൻ നമ്പൂതിരി അന്തരിച്ചു.

തൃശൂർ: ഭക്തിരസം തുളുമ്പുന്ന നിരവധി ഗാനങ്ങൾക്ക് ഈണം നൽകിയ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവൻ നമ്പൂതിരി (84) അന്തരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെ തൃശൂർ ഷൊർണൂർ റോഡിലെ വെള്ളാട്ട് ലെയിൻ കൃഷ്ണ...
WP2Social Auto Publish Powered By : XYZScripts.com
error: