ന്യൂയോർക്ക്: ഏഷ്യൻ അമേരിക്കൻ അഫയേഴ്സ് ഡപ്യൂട്ടി ഡയറക്ടറായി ഇന്ത്യൻ അമേരിക്കൻ പൊളിറ്റിക്കൻ ആക്റ്റിവിസ്റ്റ് സിബുനായരെ ന്യൂയോർക്ക് ഗവർണ്ണർ കാത്തി ഹോച്ചൽ നിയമിച്ചു.
വ്യക്തിപരമായി പുതിയ നിയമത്തിൽ ഞാനും എന്റെ കുടുംബവും അഭിമാനിക്കുന്നു. ബഫല്ലൊ യൂണിവേഴ്സിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റ് ക്ലിനിക്കൽ അഡ്മിനിസ്ട്രേറ്ററായ സിബു നായർ പറഞ്ഞു.
ന്യൂയോർക്കിന്റെ ചരിത്രത്തിൽ ചുമതലയേറ്റ് ആദ്യ വനിതാ ഗവർണ്ണറുടെ ടീമിനോടൊപ്പം പ്രവർത്തിക്കുന്നതിനും, വെസ്റ്റേൺ ന്യൂയോർക്കിലെ ഏഷ്യൻ അമേരിക്കൻസിന്റെ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും ലഭിച്ച അവസരം കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തുമെന്നും നായർ പറഞ്ഞു.
ഹെറിറ്റേജ് ആന്റ് ആർട്ട്സ് ഓഫ് ഇന്ത്യ കൗൺസിൽ എക്സിക്യുട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ് സിബു നായർ.
കഴിഞ്ഞ 12 വർഷമായി ബഫല്ലോയിൽ പ്രവർത്തിക്കുന്ന അദ്ദേഹം സാമൂഹ്യപ്രവർത്തരംഗത്തും, രാഷ്ട്രീയത്തിലും കഴിവുതെളിയിച്ച വ്യക്തിയാണെന്നും, എറി കൗണ്ടി ആന്റ് ആംഫെഴ്സ്റ്റ് ഡമോക്രാറ്റിക് പാർട്ടി കമ്മിറ്റി മെമ്പറാണെന്നും സുഹൃത്തുക്കൾ പറഞ്ഞു.
ന്യൂയോർക്ക് ബഫല്ലൊ ഇന്ത്യൻ അസ്സോസിയേഷൻ ഡയറക്ടറായും സിബു പ്രവർത്തിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി. പി. ചെറിയാൻ