യു.എസില്‍ വളരെ വേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ജനവിഭാഗമാണ് ഏഷ്യന്‍ അമേരിക്കന്‍ പെസഫിക്ക് ഐലന്‍ഡര്‍ വംശജര്‍. 2000 ല്‍ ഒരു കോടി 19 ലക്ഷം ആയിരുന്നവര്‍ 2019 ല്‍ രണ്ടു കോടി 32 ലക്ഷം ആയി. 2060 ആകുമ്പോള്‍ 6 കോടി ഏഷ്യന്‍ അമേരിക്കന്‍ പെസഫിക് ഐലന്‍ഡര്‍ 6 കോടി ആകുമെന്ന് പ്യൂ റിസര്‍ച്ചര്‍ സെന്റര്‍ പ്രവചിക്കുന്നു. 2000 മുതല്‍ 2019 കാലയളവിനുള്ളില്‍ ഈ ജനവിഭാഗം ഏകദേശം ഇരട്ടിയായി-1 കോടി 19 ലക്ഷത്തില്‍ നിന്ന് 2 കോടി 32 ലക്ഷമായി.
ടെക്‌സസ് യുഎസില്‍ ഈ ജനവിഭാഗത്തിന്റെ മൂന്നിലൊന്നിന് കിടപ്പാടം നല്‍കുന്നു. 1 കോടി 60 ലക്ഷത്തിന്. ഏഷ്യന്‍ അമേരിക്കന്‍ പെസഫിക് ജനവിഭാഗം വോട്ട് രേഖപ്പെടുത്തുന്നതിലും മുമ്പിലാണ്.
2016 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളിലെ വോട്ടര്‍ ടേണ്‍ഔട്ട് 47% ഉയര്‍ന്നതായി ഡെമോക്രാറ്റിക് ഇലക്ഷന്‍ ഡേറ്റ പ്രൊവൈഡര്‍ ടാര്‍ജെറ്റ് സ്മാര്‍ട്ട് പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ടൈലറിലെ യുറ്റി ടൈലര്‍/ ഡാലസ് മോര്‍ണിംഗ് ന്യൂസ് പോളിന്റെ കോ ഡയറക്ടര്‍ കെന്നത്ത് ബ്രയാന്റ് ഡെമോഗ്രാഫിക്‌സ് ആര്‍ ഡെസ്റ്റിനി തിയറി ടെക്‌സസ് മാറ്റി മറിക്കുന്നതായി പറഞ്ഞു. ഇത് വളരെ സങ്കീര്‍ണ്ണമാണെന്നും വിശേഷിപ്പിച്ചു. ടെക്‌സസിലെ ഏഷ്യന്‍ അമേരിക്കന്‍സിന്റെയും ലറ്റിനോ വോട്ടേഴ്‌സിന്റെയും എണ്ണം വര്‍ധിച്ചതിനാല്‍ ഉടെന തന്നെ ഡെമോക്രാറ്റുകള്‍ ടെക്‌സസിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ വന്‍ വിജയം നേടും എന്ന് പ്രഖ്യാപിക്കുന്നത് ബുദ്ധിപൂര്‍വ്വം ആയിരിക്കില്ല എന്നും മുന്നറിയിപ്പു നല്‍കി. പുരോഗമന ആശയങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറല്ലാത്ത ധാരാളം വോട്ടര്‍മാരുണ്ട്. 2022ലും 2024 ലും ഇത് തിരിച്ചറിയാതെ പ്രവര്‍ത്തിക്കുന്ന ഡെമോക്രാറ്റുകള്‍ പരാജയം നേരിടാന്‍ സാധ്യതയുണ്ട്. ഒന്ന് രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് ഏഷ്യന്‍ വംശജര്‍ കൂടുതലും റിപ്പബ്ലിക്കനുകളെ ഇഷ്ടപ്പെട്ടിരുന്നില്ല. 2016 മുതല്‍ 2020 വരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ താല്‍പര്യത്തിന്റെയും കൂടി ഫലമായി ഈ സമവാക്യത്തിന് മാറ്റം ഉണ്ടാകുന്നത് നാം കണ്ടു.
ഏഷ്യന്‍ അമേരിക്കന്‍ പെസഫിക് ഐലന്റ് വോട്ടര്‍മാര്‍ പ്രായത്തിലും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്നു. വിദ്യാസമ്പന്നരായ ഏഷ്യന്‍ അമേരിക്കക്കാര്‍ തുല്യമായി റിപ്പബ്ലിക്കനുകളെയും ഡെമോക്രാറ്റുകളെയും സ്വീകരിച്ചു തുടങ്ങി. ബ്രയാന്റ് കണ്ടെത്തിയ, അയാള്‍ക്ക് ആശ്ചര്യമായി തോന്നിയ ഡേറ്റ 2018 മുതല്‍ 2020 വരെ 70% ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ മിതവാദികളായി അറിയപ്പെടാന്‍ താല്‍പര്യപ്പെടുന്നു എന്നതാണ്. ഇത് വെളുത്ത വര്‍ഗ്ഗക്കാരായ ഹിസ്പാനിക്കുകകളല്ലാത്ത വോട്ടര്‍മാര്‍ കറുത്തവര്‍ഗ്ഗ ലാറ്റിനോ വോട്ടര്‍മാരെയും അപേക്ഷിച്ച് കൂടുതലാണ്.
ഇതാണ് മത്സരഭൂമികളായ ഹ്യൂസ്റ്റണ്‍, ഡാലസ് പ്രാന്ത പ്രദേശങ്ങളിലെ ഡിസ്ട്രിക്ടുകളിലെ മത്സരങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരുന്നത്. ബ്രയാന്റും ഏഷ്യന്‍ അമേരിക്കന്‍ പെസഫിക് ഐലന്റര്‍ വിക്ടറി ഫണ്ട് പ്രസിഡന്റായ വരുണ്‍ നിക്കോരെയും ജോര്‍ജിയയുടെ പാത ഡെമോക്രാറ്റുകള്‍ പിന്തുടര്‍ന്നാല്‍ ടെക്‌സസിനെയും ചുവന്ന സംസ്ഥാനത്തില്‍ നിന്ന് നീല സംസ്ഥാനമാക്കി മാറ്റാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.
നിക്കോരെ ഈ ലക്ഷ്യപ്രാപ്തിക്കായി എഎപിഎസിയില്‍ നിന്ന് കുറെയധികം തുക (അനവധി മില്യന്‍ ഡോളര്‍)ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചരണ ഫണ്ടിലേയ്ക്ക് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. കുറെയധികം നിബന്ധനകള്‍ പാലിച്ചെങ്കില്‍ മാത്രമെ ഇത് സാധ്യമാകൂ എന്ന് നിക്കോരെ സമ്മതിച്ചു.
എഎപിഐ വിക്ടറി ഫണ്ട് ആദ്യപങ്ക് എന്ന നിലയില്‍ ഒരു മില്യന്‍ ഡോളര്‍ നിക്ഷേപിച്ചു. നിക്കോരെയുടെ ആത്മവിശ്വാസത്തിന് കാരണം വളര്‍ന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന വോട്ട് ബാങ്ക് ബാലന്‍സാണ്. 2020 ലെ വോട്ടര്‍ ടേണ്‍ ഔട്ടും പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.
ബ്രയാന്റിന്റെ തിയറിയില്‍ കോവിഡ് -19 നെ വുഹാന്‍ഫ്‌ലൂ എന്ന് കൂടെ വിശേഷിപ്പിക്കുന്നത് ഏഷ്യന്‍ സമൂഹത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. വിയറ്റ്‌നാമീസ്, ഇന്ത്യന്‍, ചൈനീസ്, ജാപ്പനീസ് വംശക്കാര്‍ ഒന്നിക്കുവാന്‍ സാധ്യതയുണ്ട്. വളരെ വ്യത്യസ്തമായ ഇരുപതില്‍ അധികം ഭാഷകള്‍ സംസാരിക്കുന്ന ഇവരെ ഒന്നിപ്പിക്കുവാന്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് കഴിയും.
നികോരെ പറയുന്നത് ഈ സമൂഹത്തിന് വോട്ട് ചെയ്ത വലിയ പരിചയമില്ല. വോട്ടര്‍മാരുടെ താല്‍പര്യം വളര്‍ത്തിയെടുക്കുവാന്‍ കഴിയണം. തുടര്‍ച്ചയായി വോട്ടു ചെയ്യുന്ന പതിവ് സൃഷ്ടിച്ചെടുക്കുവാന്‍ ഈ സമൂഹത്തിനോട് നമുക്ക് താല്‍പര്യം ഉണ്ടെന്ന് വരുത്തുവാന്‍ തുടര്‍ച്ചയായ നിക്ഷേപം ആവശ്യമാണ്. തുടര്‍ച്ചയായ നിക്ഷേപവും ആശയവിനിമയവും ഫണ്ട് ഭാരവാഹികളുമായി ഉണ്ടാകുന്നത് നന്നായിരിക്കും, ബ്രയാന്റും നികോരെയും പറഞ്ഞു.
ഏബ്രഹാം തോമസ്, ഡാളസ്