17.1 C
New York
Saturday, August 13, 2022
Home US News ഏഷ്യന്‍-അമേരിക്കക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന വംശീയാക്രമണണത്തിനെതിരെ ബില്‍ യു.എസ്. സെനററ് പാസ്സാക്കി

ഏഷ്യന്‍-അമേരിക്കക്കാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന വംശീയാക്രമണണത്തിനെതിരെ ബില്‍ യു.എസ്. സെനററ് പാസ്സാക്കി

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ ഈയിടെ ഏഷ്യന്‍-അമേരിക്കന്‍ വംശജര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന വംശീയ അക്രമണങ്ങളെ പ്രതിഷേധിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ നിയമം യു.എസ്. സെനറ്റില്‍ ഒന്നിനെതിരെ 94 വോട്ടുകളോടെ പാസ്സാക്കി.

യു.എസ്. കോണ്‍ഗ്രസ്സില്‍ ആദ്യമായാണ് ഇരു പാര്‍ട്ടികളുടേയും പൂര്‍ണ്ണ പിന്തുണയോടെ ഒരു നിയമം പാസ്സാകുന്നത്. മിസ്സോറിയില്‍ നിന്നുള്ള റിപ്പബ്ലിക്ക് സെനറ്റ് അംഗം ജോഷ് ഹൗലി മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്.

യു.എസ്. സെനറ്റ് ഈ ബില്‍ പാസ്സാക്കിയതോടെ വംശീയതക്കോ, ഗ്രൂപ്പുകള്‍ക്കോ യാതൊരു പ്രസക്തിയുമില്ലെന്ന് വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്.ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് ഈ ബില്‍ പാസ്സായതോടെ ഫെഡറല്‍ ഗവണ്‍മെന്റ് പ്രതിജ്ഞ ചെയ്തിരിക്കുകയാണെന്ന് മെജോറട്ടി ലീഡര്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റര്‍ ചക്ക്ഷൂമ്മര്‍ പറഞ്ഞു.

ഹവായില്‍ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റ് അംഗം മസ്സിഹിറോനയാണ് ബില്‍ അവതരിപ്പിച്ചത്. ഇനി ഈ നിയമം യു.എസ്. ഹൗസില്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം യു.എസ്. ഹൗസ് പാന്‍ഡമിക്കിനിടയില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശീയ അക്രമണത്തെ അപലപിക്കുന്ന സെലൂഷന്‍ പാസ്സാക്കിയിരുന്നു.അടുത്തമാസം യു.എസ്. ഹൗസില്‍ ഈ ബില്‍ ചര്‍ച്ചക്കെടുക്കുമെന്ന് നാന്‍സി പെളോസിയും ഉറപ്പു നല്‍കി.

Facebook Comments

COMMENTS

- Advertisment -

Most Popular

“ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം”:- ഡോക്ടർ ഗോപിനാഥ് മുതുകാട്

"ചെറുപ്പക്കാരായാൽ ഇങ്ങനെ വേണം ഇങ്ങനെ തന്നെ വേണം":- ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന ശക്തമായ യുവജന കൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചരിത്രമറിഞ്ഞ ഡോക്ടർ ഗോപിനാഥ് മുതുകാടിന്റെ വാക്കുകളാണ് ഇത്. 'ബഡി ബോയ്സ്': ക്ലാസിൽ പിൻ...

എഴുത്തുകാരൻ സൽമാൻ റുഷ്ദി വെന്റിലേറ്ററില്‍; നില ഗുരുതരം

  ന്യൂയോർക്ക് -- യു.എസിൽവച്ച് ആക്രമണത്തിനിരയായ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ നില ഗുരുതരം. അദ്ദേഹം വെന്റിലേറ്ററിലാണെന്നും ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അക്രമിക്ക് ഇറാൻ...

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ലെന്നാവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതു സംബന്ധിച്ച സമരത്തിൽ നിന്ന് പിന്തിരിയണം. സർക്കാർ നിലപാട് സംശയങ്ങള്‍ക്ക് ഇടയില്ലാത്തത് ആണ്. എന്നിട്ടും ഈ വിഷയത്തില്‍ തെറ്റിദ്ധാരണ ഉണ്ടായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലിംഗസമത്വ...

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: