17.1 C
New York
Monday, June 21, 2021
Home US News ഏഴുപേരെ കൊലപ്പെടുത്തി; വിഷം കുത്തിവെച്ച് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഏഴുപേരെ കൊലപ്പെടുത്തി; വിഷം കുത്തിവെച്ച് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

(വാർത്ത: പി.പി. ചെറിയാൻ)

ഇന്ത്യാന: വെർജീനിയിൽ മയക്കു മരുന്നു കച്ചവടം നടത്തുന്നതിനിടയിൽ ഏഴു പേരെ കൊലപ്പെടുത്തിയ പ്രതി കോറി ജോൺസന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറൽ പ്രിസണിൽ നടപ്പാക്കി. വ്യാഴാഴ്ച അർധരാത്രി 11.34 ന് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 ലായിരുന്നു സംഭവം. ജോൺസനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോൺ, റിച്ചാർഡ് ടിപ്ടൺ എന്നിവരും ചേർന്നാണ് എതിർഗ്രൂപ്പിലെ ഏഴു പേരെ കൊലപ്പെടുത്തിയത്.

1993 ൽ മൂന്നു പ്രതികളേയും വധശിക്ഷക്ക് കോടതി വിധിച്ചു. മറ്റു രണ്ടു പ്രതികളും ഫെഡറൽ പ്രിസണിൽ വധശിക്ഷ കാത്തുകഴിയുകയാണ്. കൊല്ലപ്പെട്ട ഇരകളിൽ ഒരാളെ 85 തവണ കുത്തിയും മറ്റൊരാളെ 16 തവണ വെടിയുതിർത്തുമാണ് കൊലപ്പെടുത്തിയത്. 45 ദിവസത്തിനുള്ളിലാണ് പ്രതികൾ എല്ലാവരേയും വധിച്ചത്.

പതിമൂന്നാം വയസ്സിൽ മയക്കുമരുന്നിനടിമയായ മാതാവിനാൽ ഉപേക്ഷിക്കപ്പെട്ട ജോൺസൻ പതിനെട്ടു വയസുവരെ വളർന്നത്. കുട്ടികൾക്കുള്ള റസിഡൻഷ്യൽ ഫെസിലിറ്റിയിലായിരുന്നു. 18 വയസിൽ അവിടെ നിന്നും സമൂഹത്തിലേക്കിറങ്ങുമ്പോൾ ജീവിക്കാൻ ഒരു തൊഴിലും പരിശീലിക്കാതെയായിരുന്നു. മാനസിക വളർച്ചയെത്താത്ത പ്രതിയുടെ വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളിയിരുന്നു.കോവിഡിനുശേഷം ശ്വാസകോശങ്ങളുടെ പ്രവർത്തനം തകരാറിലാണെന്ന വാദവും കോടതി നിരാകരിച്ചു.

വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പു ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചിരുന്നു. അവസാനത്തെ ഭക്ഷണമായി പിസ്സായും സ്ട്രോബറി ഷേക്കും കഴിച്ചാണ് ഡെത്ത് ചേമ്പറിലേക്ക് പ്രവേശിച്ചത്. വിഷം കുത്തിവെച്ചു 20 മിനിറ്റിനുശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബൈഡൻ അധികാരമേറ്റാൽ വധശിക്ഷ നിർത്താലാക്കുന്നതിനുള്ള സാധ്യതകൾ നിലവിലുള്ളതിനാൽ അവസാന നിമിഷം വരെ ജോൺസന്റെ വധ ശിക്ഷ നീട്ടിവെക്കാൻ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും..

മമ്മൂട്ടിയും, ദുൽക്കറും പിന്നെ മറിയവും.. മമ്മൂട്ടിയും കൊച്ചുമകള്‍ മറിയവും ഒന്നിച്ചുളള മിക്ക ചിത്രങ്ങളും, സമൂഹമാധ്യമങ്ങളില്‍ മിന്നൽ വേഗത്തിലാണ്, വൈറലായി മാറുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മകൻ ദുല്‍ഖര്‍ സല്‍മാന്‍.മമ്മൂട്ടി കൊച്ചുമകൾ  മറിയത്തിന് മുടി...

രാമനാട്ടുകര അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന് സൂചന

രാമനാട്ടുകര അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന് സൂചന കോഴിക്കോട്:രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ടത് സ്വര്‍ണക്കടത്ത് കവര്‍ച്ച സംഘമെന്ന സംശയത്തില്‍ പൊലീസ്. കവര്‍ച്ചയ്ക്കായി വാട്‌സ്ആപ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. ടിഡിവൈ എന്നാണ് വാട്‌സാപ്പ് കൂട്ടായ്മയുടെ പേര്. ഇന്നലെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന...

ഹൂസ്റ്റണില്‍ തട്ടികൊണ്ടുപോയ ടാറ്റു ആര്‍ട്ടിസ്റ്റിന്റെ മൃതദ്ദേഹം കണ്ടെടുത്തു.

ഹൂസ്റ്റണ്‍: ചൊവ്വാഴ്ച മുതല്‍ അപ്രത്യക്ഷമായ ഹൂസ്റ്റണിലെ അറിയപ്പെടുന്ന റ്റാറ്റു ആര്‍ട്ടിസ്റ്റ് ജൂലിയന്‍ ഐസക്കിന്റെ(29) മൃതദേഹം അഴുകിയ നിലയില്‍ ശനിയാഴ്ച സമീപ പ്രദേശത്തെ കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. സ്റ്റേറ്റ്‌ മോണില്‍ കാമുകിയെ സന്ദര്‍ശിക്കുന്നതിന് യൂബറില്‍ ജൂണ്‍...

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും 2021മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രമമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap