17.1 C
New York
Tuesday, May 17, 2022
Home US News ഏറ്റവും കൂടുതൽ ട്വിറ്റർ ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ട്രമ്പും, ബൈഡനും,മോദിയും , കമലാ...

ഏറ്റവും കൂടുതൽ ട്വിറ്റർ ഉപയോഗിക്കുന്നവരുടെ പട്ടികയിൽ ട്രമ്പും, ബൈഡനും,മോദിയും , കമലാ ഹാരീസും, മുന്നിൽ.

(വാർത്ത: പി.പി. ചെറിയാൻ)

വാഷിങ്ടൻ: ഏറ്റവും കൂടുതൽ ട്വിറ്റർ സന്ദേശമയക്കുന്ന ലോകത്തിന്റെ പ്രമുഖരായ 10 പേരുടെ പട്ടികയിൽ അമേരിക്കൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ഉൾപ്പെടുന്നതായി മൈക്രോ ബ്ലോഗിങ് സൈറ്റ് റിപ്പോർട്ട് ചെയ്തു.

2020 അവസാനിക്കുന്ന റിവ്യുവിൽ ആദ്യമായാണ് ആദ്യ പത്തുപേരിൽ ഒരു വനിത ഉൾപ്പെടുന്നത്. പത്തു പേരിൽ ഒന്നാം സ്ഥാനം ഡൊണാൾഡ് ട്രംപും രണ്ടാം സ്ഥാനം ജോ ബൈഡനും കരസ്ഥമാക്കിയപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി 7–ാം സ്ഥാനത്താണ്. കമല ഹാരിസ് 10–ാം സ്ഥാനത്തും.

2020 ൽ ഏകദേശം 700 മില്യൻ ട്വീറ്റർ സന്ദേശമാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക നേതാക്കൾ അയച്ചിരിക്കുന്നത്. ഇതിൽ ട്രംപും ബൈഡനും ഒബാമയും ഹാരിസും മോദിയും ഉൾപ്പെടുന്നു. കോവിഡ് 19 ആണ് ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഹാഷ് ടാഗ്. രണ്ടാമത് ബ്ലാക്ക് ലൈവ് മാറ്ററാണ്. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തിനു ശേഷമാണ് ഇതു കൂടുതൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. 400 മില്യൺ തവണയാണ് ഹാഷ് ടാഗ് ട്വിറ്റ് ചെയ്തിരിക്കുന്നത്.
അമേരിക്കയിലെ ബാസ്കറ്റ് ബോൾ ഇതിഹാസം കോമ്പ് ബ്രയാന്റ് മരിക്കുന്നതിനു മുൻപയച്ച ട്വിറ്റർ സന്ദേശങ്ങൾ പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വംശീയമായ പരാമർശം നടത്തിയ യാത്രക്കാരെ കാറിൽ നിന്ന് ഇറക്കിവിട്ടു ഡ്രൈവർ

പെന്‍സില്‍വാനിയ : വംശീയ പരാമർശം നടത്തിയതിന് യാത്രക്കാരിയെ കാറിൽ നിന്നും ഡ്രൈവർ ഇറക്കിവിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ ആണ് സംഭവം. കാർ ഡ്രൈവറായ ജെയിംസ് ബോഡേയുടെ കാറിന്റെ ഡാഷിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ...

സംസ്ഥാനത്തെ സ്ക്കൂളുകൾ ജൂൺ ഒന്നിന് തുറക്കും.

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കം. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി...

ഹൂസ്റ്റൺ റാന്നി അസോസിയേഷന് നവ നേതൃത്വം: ബാബു കൂടത്തിനാലിൽ പ്രസിഡന്റ്,ബിനു സഖറിയ കളരിക്കമുറിയിൽ സെക്രട്ടറി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതു യോഗം കൂടി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ...

ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടച്ചു;യുവതി തൂങ്ങി മരിച്ചു.

ഭര്‍ത്താവ് മൊബൈല്‍ എറിഞ്ഞുടയ്ക്കുകയും ശകാരിക്കുകയും ചെയ്തതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു. പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ പൊലീസ് കേസെടുത്തു. കോതമംഗലം അശമന്നൂര്‍ മേതല കനാല്‍പാലം വിച്ചാട്ട് പറമ്പില്‍ അലിയാരുടെ മകള്‍ സുമി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: