17.1 C
New York
Wednesday, June 29, 2022
Home India ഏപ്രിൽ 01 മുതൽ എല്ലാം പഴയപോലെയല്ല. ശ്രദ്ധിച്ചില്ലങ്കിൽ എട്ടിന്റെ പണി കിട്ടും.. കാര്യങ്ങൾ ഇവയാണ്..

ഏപ്രിൽ 01 മുതൽ എല്ലാം പഴയപോലെയല്ല. ശ്രദ്ധിച്ചില്ലങ്കിൽ എട്ടിന്റെ പണി കിട്ടും.. കാര്യങ്ങൾ ഇവയാണ്..

വിവേക് പഞ്ചമൻ

💠പു​തി​യ സാമ്പത്തിക ​വ​ര്‍​ഷം തു​ട​ങ്ങു​ന്ന 2021 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ സാമ്പത്തിക രം​ഗ​ത്ത്​ പ​ല​വി​ധ മാ​റ്റ​ങ്ങ​ള്‍ വ​രു​ന്നു. ചി​ല​ത്​ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ല്‍ മ​റ്റു​ ചി​ല​ത്​ സ​ര്‍​ക്കാ​ര്‍ വി​വി​ധ സ​മ​യ​ത്തെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളാ​ണ്.

💠പാ​ന്‍-​ആ​ധാ​ര്‍ ബ​ന്ധി​പ്പി​ക്ക​ല്‍

പാ​ന്‍ കാ​ര്‍​ഡും ആ​ധാ​ര്‍ കാ​ര്‍​ഡും ബ​ന്ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ല​വ​ട്ടം സ​മ​യം നീ​ട്ടി ന​ല്‍​കി​യി​രു​ന്നു. വീ​ണ്ടും തീ​യ​തി നീ​ട്ടി​യി​ല്ലെ​ങ്കി​ല്‍ 2021 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ നി​ല​വി​ലെ പാ​ന്‍ കാ​ര്‍​ഡ്​ ത​ല്‍​ക്കാ​ലം റ​ദ്ദാ​കുംപാ​നും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​ന്‍ ഇ​ന്നു​കൂ​ടി ബാ​ക്കി​യു​ണ്ട്. പാ​ന്‍ റ​ദ്ദാ​യാ​ല്‍ ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ 272 ബി ​വ​കു​പ്പ്​ പ്ര​കാ​രം പാ​ന്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ടി​ട​ത്ത് ​ അ​തി​ല്ലാ​ത്ത​തി​ന്​ 10,000 രൂ​പ​വ​രെ പി​ഴ​യീ​ടാ​ക്കി​യേ​ക്കാം. അ​തേ​സ​മ​യം, എ​പ്പോ​ഴാ​ണോ പാ​നും ആ​ധാ​റും ബ​ന്ധി​പ്പി​ക്കു​ന്ന​ത്​ അ​ന്നു മു​ത​ല്‍ പാ​ന്‍ കാ​ര്‍​ഡ്​ സാ​ധു​വാ​കു​ക​യും ചെ​യ്യും. ഓ​ഹ​രി വി​ല്‍​പ​ന-​വാ​ങ്ങ​ല്‍, ക്രെ​ഡി​റ്റ്​ കാ​ര്‍​ഡ്, ഡെ​ബി​റ്റ്​ കാ​ര്‍​ഡ്​ തു​ട​ങ്ങി​യ​വ​യ​ട​ക്കം 15ലേ​റെ സാമ്പത്തിക ഇ​ട​പാ​ടു​ക​ള്‍ പാ​ന്‍ ഇ​ല്ലെ​ങ്കി​ല്‍ ത​ട​സ്സ​പ്പെ​ടും.

💠ഓ​​ട്ടോ ഡെ​ബി​റ്റ്​

ആ​ര്‍.​ബി.​ഐ​യു​ടെ പു​തി​യ നി​യ​മം നി​ല​വി​ല്‍​വ​രു​ന്ന​തി​നാ​ല്‍ ഒ.​ടി.​ടി, മ്യൂ​ച്വ​ല്‍ ഫ​ണ്ട്, എ​സ്.​ഐ.​പി തു​ട​ങ്ങി​യ​വ​ക്കാ​യു​ള്ള ഓ​​ട്ടോ ഡെ​ബി​റ്റ്​ (അ​ക്കൗ​ണ്ടി​ല്‍​നി​ന്ന്​ സ്വ​യം പ​ണം പി​ന്‍​വ​ലി​ക്ക​പ്പെ​ടു​ന്ന രീ​തി) ​സം​വി​ധാ​നം ത​ട​സ്സ​പ്പെ​ടാ​ന്‍ സാ​ധ്യ​ത. യു.​പി.​ഐ, ബാ​ങ്ക്​ കാ​ര്‍​ഡു​ക​ള്‍, വാ​ല​റ്റ്, നാ​ഷ​ന​ല്‍ പേ​​മെന്‍റ്​ കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വ വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളും ത​ട​സ്സ​പ്പെ​​ട്ടേ​ക്കും. ആ​ര്‍.​ബി.​ഐ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​ലാ​ണ്​ ഇ​ത്. പു​തി​യ നി​യ​മ​പ്ര​കാ​രം പ​ണം ഓ​​ട്ടോ​മാ​റ്റി​ക്കാ​യി പി​ന്‍​വ​ലി​ക്കു​ന്ന​തി​ന്​​ അ​ഞ്ചു​ ദി​വ​സം മുമ്പ് ഉ​പ​ഭോ​ക്​​താ​വി​നെ അ​റി​യി​ക്ക​ണം. അ​ക്കൗ​ണ്ട്​ ഉ​ട​മ​യു​ടെ സ​മ്മ​ത​ത്തോ​ടെ മാ​ത്ര​മേ പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ സാ​ധി​ക്കൂ.

💠ആ​ദാ​യ നി​കു​തി റി​​ട്ടേ​ണ്‍ (​െഎ.​ടി.​ആ​ര്‍)

2021ലെ ​ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​ന പ്ര​കാ​രം അ​ടു​ത്ത സാമ്പത്തിക വ​ര്‍​ഷം മു​ത​ല്‍ ആ​ദാ​യ നി​കു​തി റി​​ട്ടേ​ണ്‍ (​ഐ.​ടി.​ആ​ര്‍)​ഫ​യ​ല്‍ ചെ​യ്യാ​ത്ത​വ​രി​ല്‍​നി​ന്ന്​ ഉ​യ​ര്‍​ന്ന പി​ഴ ഈ​ടാ​ക്കും. ര​ണ്ടു​​വ​ര്‍​ഷം തു​ട​ര്‍​ച്ച​യാ​യി ന​ല്‍​കാ​തി​രു​ന്നാ​ല്‍ പി​ഴ ഇ​ര​ട്ടി​യാ​കും.

75 വ​യ​സ്സു​ ക​ഴി​ഞ്ഞ, പെ​ന്‍​ഷ​നും പ​ലി​ശ വ​രു​മാ​ന​വും മാ​ത്ര​മു​ള്ള​വ​ര്‍ അ​ടു​ത്ത സാമ്പത്തിക വ​ര്‍​ഷം മു​ത​ല്‍ റി​​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യേ​ണ്ട. മ​റ്റു വ​രു​മാ​ന​മു​ണ്ടെ​ങ്കി​ല്‍ ഐ.​ടി.​ആ​ര്‍ നി​ര്‍​ബ​ന്ധം.

ഐ.​ടി.​ആ​റി​ല്‍ തെ​റ്റു​ വ​ന്ന​വ​ര്‍​ക്ക്​ (2019-20) ഇ​ന്ന്​ വീ​ണ്ടും ന​ല്‍​കാം. മാ​ര്‍​ച്ച്‌​ 31നു​ ശേ​ഷ​മാ​ണ്​ ന​ല്‍​കു​ന്ന​തെ​ങ്കി​ല്‍ 10,000 രൂ​പ പി​ഴ​യീ​ടാ​ക്കും. വാ​ര്‍​ഷി​ക വ​രു​മാ​നം അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യാ​ണെ​ങ്കി​ല്‍ 1000 രൂ​പ പി​ഴ ന​ല്‍​കി​യാ​ല്‍ മ​തി.

💠നി​കു​തി ​വില വ​ലു​താ​കും

അ​ടു​ത്ത സാമ്പത്തിക വ​ര്‍​ഷം ഐ.​ടി.​ആ​റി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. ബാ​ങ്ക്, പോ​സ്​​റ്റ്​ ഓ​ഫി​സ്, ഓ​ഹ​രി നി​ക്ഷേ​പം, അ​തി​ല്‍​നി​ന്നു​ള്ള മൂ​ല​ധ​ന നേ​ട്ടം എ​ന്നി​വ കാ​ണി​ക്കേ​ണ്ടി​വ​രും. നി​ല​വി​ല്‍ വ്യ​ക്​​തി​ഗ​ത വി​വ​ര​ങ്ങ​ളും ശ​മ്ബ​ള​വും നി​കു​തി, ടി.​ഡി.​എ​സ്​ എ​ന്നി​വ​യു​മാ​ണ്​ പ്ര​ധാ​ന​മാ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

💠വി​വാ​ദ്​ സെ ​വി​ശ്വാ​സ്​

നി​കു​തി കു​ടി​ശ്ശി​ക തീ​ര്‍​പ്പാ​ക്കാ​നു​ള്ള​വ​ര്‍​ക്ക്​ ഈ ​പ​ദ്ധ​തി പ്ര​കാ​രം റി​​ട്ടേ​ണ്‍ ന​ല്‍​കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്ന്. നി​കു​തി തു​ക 2021 ഏ​പ്രി​ല്‍ 30ന​കം പ​ലി​ശ​യി​ല്ലാ​തെ അ​ട​ക്കു​ക​യും ചെ​യ്യാം.

💠പ്രോ​വി​ഡ​ന്‍​റ്​ ഫ​ണ്ട്​

വ​ര്‍​ഷം ര​ണ്ട​ര ല​ക്ഷ​ത്തി​ന്​ മു​ക​ളി​ലു​ള്ള പ്രോ​വി​ഡ​ന്‍​റ്​ ഫ​ണ്ട്​ നി​ക്ഷേ​പ​ത്തി​ന്​ അ​ടു​ത്ത സാമ്പത്തിക വ​ര്‍​ഷം മു​ത​ല്‍ നി​കു​തി ഈ​ടാ​ക്കും. 20 ല​ക്ഷ​ത്തി​നു​ മു​ക​ളി​ല്‍ വാ​ര്‍​ഷി​ക ശമ്പളമുള്ള​വ​ര്‍​ക്കാ​ണ്​ ഇ​ത്​ ബാ​ധ​ക​മാ​വു​ക.

💠എ​ല്‍.​ടി.​സി

നി​കു​തി​യി​ള​വ്​ ല​ഭി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ലീ​വ്​ ട്രാ​വ​ല്‍ ക​ണ്‍​സ​ഷ​ന്‍ കാ​ഷ്​ വൗ​ച്ച​റു​ക​ള്‍ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്ന്. വൗ​ച്ച​റി​ല്‍ ജി.​എ​സ്.​ടി നമ്പർ നി​ര്‍​ബ​ന്ധം.

💠ശമ്പളം ഏ​കീ​ക​ര​ണം

ന​ട​പ്പു സാമ്പത്തിക വ​ര്‍​ഷം ര​ണ്ട്​ തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ല്‍ ജോ​ലി ചെ​യ്​​ത​വ​ര്‍ നി​കു​തി ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​ദ്യ ശമ്പള വി​വ​രം ഇ​പ്പോ​ഴ​ത്തെ തൊ​ഴി​ലു​ട​മ​ക്ക്​ കൈ​മാ​റ​ണം. ഇ​ന്നാ​ണ്​ അ​വ​സാ​ന തീ​യ​തി.

💠ഏഴ്​ ബാങ്കുകളുടെ പാസ്​ബുക്ക്​,​ചെക്ക്​ ബുക്ക്​ മാറും

ദേ​ന ബാ​ങ്ക്, വി​ജ​യ ബാ​ങ്ക്, കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്ക്, ആ​ന്ധ്ര ബാ​ങ്ക്, ഓ​റി​യ​ന്‍​റ​ല്‍ ബാ​ങ്ക്​ ഓ​ഫ്​ കൊ​മേ​ഴ്​​സ്, യു​നൈ​റ്റ​ഡ്​ ബാ​ങ്ക്, അ​ല​ഹ​ബാ​ദ്​ ബാ​ങ്ക്​ എ​ന്നീ ബാ​ങ്കു​ക​ളു​ടെ പാ​സ്​​ബു​ക്കും ചെ​ക്ക്​ ബു​ക്കും ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ അ​സാ​ധു​വാ​കും. ഈ ​ബാ​ങ്കു​ക​ളു​ടെ മ​റ്റ്​ ബാ​ങ്കു​ക​ളു​മാ​യു​ള്ള ല​യ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തി​നാ​ലാ​ണി​ത്.

ഓ​റി​യ​ന്‍​റ​ല്‍ ബാ​ങ്കും യു​നൈ​റ്റ​ഡ്​ ബാ​ങ്കും പ​ഞ്ചാ​ബ്​ നാ​ഷ​ന​ല്‍ ബാ​ങ്കി​ലും സി​ന്‍​ഡി​ക്കേ​റ്റ്​ ബാ​ങ്ക്​ കാ​ന​റ ബാ​ങ്കി​ലും ആ​ന്ധ്ര ബാ​ങ്കും കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്കും യൂ​നി​യ​ന്‍ ബാ​ങ്കി​ലും അ​ല​ഹ​ബാ​ദ്​ ബാ​ങ്ക്​ ഇ​ന്ത്യ​ന്‍ ബാ​ങ്കി​ലു​മാ​ണ്​ ല​യി​ക്കു​ന്ന​ത്.

ല​യി​ക്കു​ന്ന ബാ​ങ്കു​ക​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ട്​ നമ്പർ , ഐ.​എ​ഫ്.​എ​സ്.​സി, എം.​ഐ.​സി.​ആ​ര്‍, ശാ​ഖ വി​ലാ​സം എ​ന്നി​വ​യും മാ​റും. ഇ​തി​ല്‍ സി​ന്‍​ഡി​ക്കേ​റ്റ്​ ബാ​ങ്ക്, കാ​ന​റ ബാ​ങ്ക്​ എ​ന്നി​വ​യു​ടെ ചെ​ക്ക്​​​ബു​ക്കി​നും പാ​സ്​​ബു​ക്കി​നും 2021 ജൂ​ണ്‍ 30വ​രെ സാ​ധു​ത​യു​ണ്ടാ​കും

Facebook Comments

COMMENTS

- Advertisment -

Most Popular

ജൂലൈ 1 മുതൽ പത്തനംതിട്ട നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം

'ജീവന്റെ തുടിപ്പ് നിലനിർത്താൻ ഒഴിവാക്കാം പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ' എന്നാ ക്യാമ്പയ്ന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതും കൈവശം...

കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി പന്തളം തെക്കേക്കര പഞ്ചായത്ത്

പത്തനംതിട്ട    ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു. തരിശുപാടങ്ങള്‍...

പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വാക്സിനേഷന് വിമുഖത പാടില്ല

പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി...

ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും.

ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. ഐടി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: