17.1 C
New York
Tuesday, September 21, 2021
Home US News ഏഞ്ചല ഗൊറോഫിക്കും, ജോസ് എബ്രഹാമിനും, ചേഞ്ച്.ഓർഗിനുമെതിരെ ഫോമാ നിയമ നടപടിയിലേക്ക്

ഏഞ്ചല ഗൊറോഫിക്കും, ജോസ് എബ്രഹാമിനും, ചേഞ്ച്.ഓർഗിനുമെതിരെ ഫോമാ നിയമ നടപടിയിലേക്ക്

(ഫോമാ ന്യൂസ് ടീം)

ഫോമയ്‌ക്കും ഫോമയുടെ നിർവ്വാഹക സമിതി നേതാക്കന്മാർക്കുമെതിരായി, സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും, വ്യാജമായി തെളിവുകൾ ഉണ്ടാക്കിയും, പ്രസിദ്ധീകരിച്ചതിനെതിരെ ഏഞ്ചല ഗൊറോഫി, ജോസ് എബ്രഹാം, ചേഞ്ച്.ഓർഗ് എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ചു. വ്യാജ ആരോപണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കു വെക്കുന്നതും, പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്നിരിക്കെ, ഫോമയുടെ സൽപ്പേരിനും, പ്രശസ്തിക്കും കളങ്കമുണ്ടാക്കുന്നതിനായി മന:പ്പൂർവം വ്യാജമായി തെളിവുകൾ സൃഷ്ടിച്ചും, ആരോപണങ്ങൾ ഉന്നയിച്ചും, സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അല്ലാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും ഫോമ മുന്നറിയിപ്പ് നൽകിയിരുന്നു.. തുടർന്നും വ്യാജ ആരോപണങ്ങളുമായി എതിർ കക്ഷികൾ മുന്നോട്ട് പോയതിനെ തുടർന്ന്, ആഗസ്ത് പതിമൂന്നിന് കൂടിയ ഫോമയുടെ അടിയന്തിര നാഷനൽ കമ്മറ്റി, അഡ്വൈസറി കൗൺസിൽ ,ജുഡീഷ്യൽ കൗൺസിൽ, കംപ്ലയൻസ് കൗൺസിൽ,വനിത-യുവജന പ്രതിനിധികൾ എന്നിവർ ഉൾപ്പടെയുള്ളവർ നിയമ നടപടി സ്വീകരിക്കാൻ ഫോമാ എക്‌സികുട്ടീവിനെ ചുമതലപ്പെടുത്തിയതിനെ തുടർന്നാണ് നിയമ നടപടികൾ ആരംഭിച്ചത്.

ആരെങ്കിലും വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും , പങ്കുവെക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരോട് പിൻവലിക്കാൻ നിർദ്ദേശിക്കണമെന്നും, നിലവിൽ ആരെങ്കിലും അപ്രകാരം പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഫോമയുടെ മുൻ സെക്രട്ടറിയായ ജോസ് അബ്രഹാമിനെ സംഘടനാ വിരുദ്ധമായ നടപടികൾക്ക് അന്വേഷണം നടത്തി സസ്പൻഡ് ചെയ്തതിനെ തുടർന്നാണ്‌ ഏഞ്ചല വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയൂം മറ്റുള്ളവർ വഴി ജോസ് എബ്രഹാമിനെതിരായ നടപടി പിൻവലിച്ചില്ലെങ്കിൽ ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു ഫോമയെയും നേതാക്കൻമാരെയും അപകീർത്തിപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയത്. ഭീഷണികൾക്ക് വഴങ്ങാതിരുന്നതിനെ തുടർന്നാണ് ഫോമയ്‌ക്കെതിരെയുള്ള വ്യാജ ആരോപണങ്ങളുമായി ഏഞ്ചലയും, മറ്റും രംഗത്ത് വന്നിട്ടുള്ളത്.

ഫോമയുടെ നേതാക്കൾ പ്രത്യേകം പ്രത്യേകമായി എതിർകക്ഷികളുടെ പ്രവ്യത്തിമൂലമുണ്ടായിട്ടുള്ള മാനഹാനിക്കും, അപമാനത്തിനും മാനനഷ്ടത്തിന് കേസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.ഫോമാ ജനറൽ സെക്രട്ടറിയുടെ പേരിൽ വ്യാജ പ്രൊഫയിൽ സൃഷ്ഠിച്ചു അതിലൂടെ മെസ്സേജുകൾ അയച്ചു

ജനങ്ങളിലും ഫോമയുടെ പ്രവർത്തകരിലും അവമതിപ്പു സൃഷ്ടിക്കുന്നതിന് ഇടയാക്കിയതും ഇതിൽ പെടും..

ഫോമ നാളിതുവരെ പുലർത്തിപോരുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും, നയങ്ങളും വ്യവസ്ഥാപിത ചട്ടങ്ങളും പിന്തുടർന്നു, ഫോമയുടെ പ്രവർത്തകർ മുന്നോട്ട് പോകുമെന്ന് ഫോമാ എക്സിക്യൂട്ടീവ് ഓഫീസേഴ്‌സ് പറഞ്ഞു. വാർത്തകളുടെ നിജസ്ഥിതി അറിയാതെ വ്യാജ വാർത്തകൾ കൂടുതലായി പ്രചരിപ്പിക്കുന്നത് കുട്ടികളും യുവജനങ്ങളുമാണ്. അത്തരം കുപ്രചാരണങ്ങളിൽ വീഴാതെ സത്യാവസ്ഥ മനസ്സിലാക്കാൻ എല്ലാവരും തയ്യാറാകണമെന്നും, വ്യാജ വാർത്തകൾ സാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും , വ്യാജ വാർത്തകൾ പങ്കുവെയ്ക്കുന്നത് നിർത്തിവെക്കണമെന്നും ഫോമാ എക്സിക്യൂട്ടീവ് ഓഫീസേഴ്സ്സ് അഭ്യർത്ഥിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: