17.1 C
New York
Wednesday, June 29, 2022
Home US News ഏകലോകം (ESNT) സഹൃദയ വേദിയുടെ ന്യൂ ഇയർ ആഘോഷം ജനുവരി 9 ന്

ഏകലോകം (ESNT) സഹൃദയ വേദിയുടെ ന്യൂ ഇയർ ആഘോഷം ജനുവരി 9 ന്

വാർത്ത: പി പി ചെറിയാൻ

ഡാളസ്: ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏകലോകം സഹൃദയ വേദി (ESNT) യുടെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ആഘോഷങ്ങൾ ഓൺലൈൻ വഴി നടത്തപ്പെടുന്നു. ജനുവരി ഒൻപതാം  തീയതി ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്കാണ് സൂം-ഇൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പ്രശസ്ത  ടിവി സിനിമാ താരം ശ്രീ. ഉല്ലാസ് പന്തളത്തിന്റെ കോമഡി ഷോ, ഗിന്നസ് വേൾഡ് റൊക്കോഡ് ജേതാവായ സുപ്രസിദ്ധ ഇല്ല്യൂഷനിസ്റ് ആയ ശ്രീ.വിൽസൺ ചമ്പക്കുളത്തിന്റെ മായാജാലം, വിവിധ റിയാലിറ്റി ഷോകളിൽ തന്റെ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചിട്ടുള്ള ഗാന വിസ്മയം ദേവിക എന്നിവരുടെ പരിപാടികൾ തത്സമയം പ്രക്ഷേപണം നടത്തുന്നതായിരിക്കും. അതോടൊപ്പം ഡാലസിലുള്ള മറ്റു കലാകാരന്മാരുടെ വിവിധ പരിപാടികളും ഉണ്ടായിരിക്കും. Zoom Meeting Id: 414 797 5850 – Passcode 123456)
ചുരുങ്ങിയ കാലയളവിൽ വൈവിധ്യപൂർണവും,വിജ്ഞാനപ്രദവുമായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു അവതരിപ്പിച്ച ESNT യുടെ 2021 ലെ ആദ്യ പരിപാടിയാണിത്. ഇതിലേക്ക് എല്ലാം സുഹൃത്തുക്കളെയും, കലാസ്നേഹികളെയും സംഘാടകർ സസ്നേഹം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു .  കൂടുതൽ വിവരങ്ങൾക്ക്ശ്രീ. സോമൻ CK ( 214 609 5694),  ശ്രീമതി. ഹെന വിനോദ് (781 267 8384), ശ്രീ. ശ്രീജിത്ത് ബാബു (414 797 5850).

Facebook Comments

COMMENTS

- Advertisment -

Most Popular

ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി അൽ സജാ ലേബർ പാർക്കിൽ തൊഴിലാളികൾക്കായി ഈദ് അൽ അദ്ഹ ഫെസ്റ്റിവലും കാർണിവലും നടത്തുന്നു.

ഷാർജ: "ഈദ് വിത്ത് വർക്കേഴ്സ്" എന്ന പേരിൽ 2022 ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ് പരിപാടി നടക്കുന്നത് ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (എൽഎസ്ഡിഎ) ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കായി...

മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി.

കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി. ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു:പാണക്കാട്...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക്...

ആലപ്പുഴയിൽ കമ്പിളി വിൽപ്പനക്കെത്തിയ ആൾ ഗൃഹനാഥനെ പൂട്ടിയിട്ട് പണം കവർന്നു; ഉടനടി കള്ളനെ പിടികൂടി പോലീസ്.

ആലപ്പുഴ: വസ്ത്ര വിൽപനയ്ക്കെത്തിയ ബിഹാർ സ്വദേശിയായ യുവാവ് ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടിൽ നിന്നു പണവുമായി കടന്നു. ഇയാളെ വൈകിട്ടോടെ കായംകുളത്ത് നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: