17.1 C
New York
Tuesday, September 28, 2021
Home US News എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി നവനേതൃത്വ സ്ഥാനാരോഹണവും അവര്‍ഡ് നൈറ്റും ഓഗസ്റ്റ് 29ന്- മുഖ്യാതിഥി: റവ:ഫാ:...

എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി നവനേതൃത്വ സ്ഥാനാരോഹണവും അവര്‍ഡ് നൈറ്റും ഓഗസ്റ്റ് 29ന്- മുഖ്യാതിഥി: റവ:ഫാ: അലക്‌സ് വാച്ചാപറമ്പില്‍

ആന്റണി ഫ്രാന്‍സീസ്

ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നവ നേതൃത്വ സ്ഥാനാരോഹണവും അവാര്‍ഡ് നൈറ്റും ഓഗസ്റ്റ് 29 ഞായറാഴ്ച വൈകുന്നേരം 5.30ന് നടക്കും. സമ്മേളനവേദി ബെല്‍വുഡിലുള്ള കത്തീഡ്രല്‍ (സെയിന്റ് ചാവാറാഹാള്‍) ഹാള്‍ (5000 സെയിന്റ് ചാള്‍സ് റോഡ് , ബെല്‍വുഡ്, ഇല്ലിനോയിസ് 60401) ആയിരിക്കും.

സമ്മേളനത്തിലെ മുഖ്യാതിഥിയായ റവ:ഫാ: അലക്‌സ് വാച്ചാപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തം സംഘടനാ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും വളര്‍ച്ചയ്ക്കുമൊക്കെ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചു.

ഇപ്പോള്‍ നിലവില്‍വരുന്ന കോവിഡാനന്തര നേതൃത്വത്തിന് സംഘടനയുടെ മുന്നോട്ടുള്ള കുതിപ്പിനും വളര്‍ച്ചയ്ക്കും ശാക്തീകരണത്തിനും നിരവധി കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്.

സമ്മേളനത്തിനു ചാരുത പകരുന്ന പ്രധാനപ്പെട്ട ചടങ്ങായ അവാര്‍ഡ് നൈറ്റും ഒപ്പം നടക്കും. 2020ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനു വിജയികളായവരെ ആദരിക്കുകയും സമ്മാനദാനം നല്കുകയും ചെയ്യുന്നതായിരിക്കും. ഹൈസ്കൂള്‍ തലത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന സംഘടനാംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള അവാര്‍ഡാണിത്..

പ്രസ്തുത സമ്മേളനത്തിലേക്ക് എല്ലാ അംഗങ്ങളെയും അഭ്യുദയ കാംക്ഷികളെയും കുടുംബസമേതം ഭാരവാഹികള്‍ ക്ഷണിക്കുന്നു. ഇതൊറിയിപ്പായി സ്വീകരിച്ചു എല്ലാവരും താങ്കളുടെ സാന്നിത്യയവും സഹകരണവും വഴി സമ്മേളനത്തെ വാന്‍ വിജയമാക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു

വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (പ്രസിഡന്റ്) 224 715 6736, ഷീബാ ഫ്രാന്‍സീസ് (സെക്രട്ടറി) 847 924 1632, ജോണ്‍ നടയ്ക്കപ്പാടം (ട്രഷറര്‍) 847 347 6447.

ആന്റണി ഫ്രാന്‍സീസ്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: