17.1 C
New York
Saturday, September 18, 2021
Home US News എസ്.ബി അലുംമ്‌നി വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

എസ്.ബി അലുംമ്‌നി വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

ആന്റണി ഫ്രാന്‍സീസ് വടക്കേവീട്

ചിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കളായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള 2021 ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍ക്ക്  അയച്ചുകൊടുക്കേണ്ട  അവസാന തീയതി ഒക്‌ടോബര്‍ 10  ആണ്. അപേക്ഷാര്‍ത്ഥികള്‍ 2021ല്‍ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. ജി.പി.എ, എ.സി.ടി സ്‌കോറുകള്‍, പാഠ്യേതര മേഖലകളിലെ മികവുകള്‍ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാര നിര്‍ണ്ണയം നടത്തുക.
കൂടാതെ അപേക്ഷാര്‍ത്ഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായി പരിഗണിക്കുന്നതായിരിക്കും.  

പുരസ്കാര ജേതാക്കള്‍ക്ക് മാത്യു വാച്ചാപറമ്പില്‍ സ്മാരക ക്യാഷ് അവാര്‍ഡും, പ്രശസ്തി ഫലകവും , റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യ സുവര്‍ണ്ണജൂബിലി സ്മാരക ക്യാഷ് അവാര്‍ഡും പ്രശസ്തിഫലകവും സമ്മാനമായി നല്‍കുന്നു.

അപേക്ഷകള്‍ താഴെപ്പറയുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ചുകൊടുക്കുക. ജയിംസ് ഓലിക്കര,olikkara@yahoo.com,6307811278 ജോജോ വെങ്ങാന്തറ, jovenganthara@gmail,com ,8479240855.

ആന്റണി ഫ്രാന്‍സീസ് വടക്കേവീട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പാവയ്ക്ക തക്കാളി കറി

പാവയ്ക്ക കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം...

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: