17.1 C
New York
Tuesday, September 21, 2021
Home Special എവിടെ നിന്നോ ചിലർ : (“ചരിത്രസഞ്ചാരം..” -2)

എവിടെ നിന്നോ ചിലർ : (“ചരിത്രസഞ്ചാരം..” -2)

വോൺ നാഗേൽ എന്ന് അറിയപ്പെടുന്ന ഒരു ജർമൻ സായിപ്പാണ് മലയാളിക്ക്
“” സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ യാത്ര ചെയ്യുന്നു “” എന്ന മനോഹര ഗാനം എഴുതി നൽകിയത്. രാത്രിയുടെ നിശബ്ദതയിൽ കുന്നംകുളത്തു നിന്ന് തലശ്ശേരിക്കുള്ള ഒരു കാളവണ്ടി യാത്രയിൽ ആണ് ഇത് എഴുതിയത്. ജർമനിയിൽ നിന്ന് കേരളത്തിൽ വന്ന് നമ്മുക്ക് മനോഹരമായ ഒരു ക്രിസ്തീയ ഭക്തി ഗാനം തന്നു. മലയാളി ഉള്ള കാലത്തോളം ആ പാട്ടും കാണും.

ജർമനിയിൽ ഹെസ്സെ എന്ന പട്ടണത്തിലെ നാഗേൽ സായിപ്പിന്റവിടുന്നു തെക്കു മാറി സ്റ്റുട്ട്ഗാർട്ടിൽ മറ്റൊരു സായിപ്പ് നമ്മുക്ക് ഒരു മലയാളം നിഘണ്ടു തന്നു. അദ്ദേഹത്തിന്റെ പേർ ഹെർമൻ ഗുണ്ടർട് എന്നാകുന്നു.

അയർലണ്ടിലെ ബെൽഫാസ്റ്റിൽ ജനിച്ച സാമുവേൽ മെറ്റീർ 1858-ൽ ഭാര്യയും, മൂന്നു മക്കളുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം LMS കോമ്പൗണ്ട് കേന്ദ്രീകരിച്ചു മലയാളിക്കായി “റീഡിങ് റൂം ” സ്ഥാപിച്ചു സംവാദങ്ങൾ നടത്തിക്കൊണ്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ തിരുവതാംകൂർ ജീവിത രേഖ “Native Life In Travancore ” മലയാളിക്കായി എഴുതിവെച്ചു

കേണൽ മൺറോ മലയാളക്കരയിൽ ഉള്ളവർക്കായി സ്കൂളും, കോളേജും തുടങ്ങാനായി ഇംഗ്ലണ്ടിലേക്ക് കത്ത് എഴുതി കൊണ്ടിരുന്നു… അങ്ങനെ തോമസ് നോർട്ടൻ ആലപ്പുഴയിൽ എത്തി .

പിന്നാലെ ഇംഗ്ലണ്ടിൽ നിന്ന് ബെഞ്ചമിൻ ബെയ്‌ലിയും കുടുംബവും വന്നു.

ബേക്കർ സായിപ്പും, മറ്റനേകം പേരും വന്നു.

മിസ്സ്‌ അമേലിയ ഡൊറോത്തി ബേക്കർ 1819-ൽ ആറു പെൺകുട്ടികളുമായി മിസ്സ്‌ ബേക്കർ എന്ന പെൺപള്ളിക്കൂടം കോട്ടയത്തിന്റെ ഹൃദയത്തിൽ ചൂളമരങ്ങളുടെ നടുക്ക് സൃഷ്ടിച്ചെടുത്തു.

ബ്രിസ്റ്റോ സായിപ്പ് കൊച്ചി കടലിടുക്കിൽ കപ്പലടുപ്പിച്ചു.

അയർലണ്ടുകാരനായ ജെയിംസ് ജോസഫ് മർഫി എന്ന സായിപ്പ് കൊണ്ടുവന്ന റബ്ബർ മരത്തിൽ നിന്നൂർന്നിറങ്ങിയ റബ്ബർ പാൽ മലയാളിയുടെ, മുലപ്പാലായി മാറി. മലയാളിക്ക് ജീവാമൃതമായി. 1902-ൽ മാങ്കുളത്തും, 1903-ൽ ഏന്തയാർ എസ്റ്റേറ്റിലും കൃഷി ആരംഭിച്ചു.

പിന്നീട് മർഫി സായിപ്പ് താൻ നട്ടു പിടിപ്പിച്ച റബ്ബർ മരങ്ങൾക്ക് നടുവിൽ, മുണ്ടക്കയത്ത് ഒരു പള്ളിയിൽ നിത്യവിശ്രമത്തിലായത് വിസ്‌മൃത ചരിത്രം.

വില്യം ലോഗൻ കേരള ചരിത്രത്തിന്റെ ഏടുകൾ ” മലബാർ മാനുവൽ”-ലിൽ എഴുതി അടുത്ത തലമുറക്കായി പാത്തുവെച്ചു.

ഫെലിക്സ് എം ബെയ്‌സ് എന്ന ജർമൻ യെഹൂദൻ മലയാളിക്ക് വേണ്ടി സിനിമയുടെ മയക്കാഴ്ചകളിലേക്ക് ക്യാമറ തുറന്നു. അങ്ങനെ നവോദയയുടെ പൂവൻ കോഴി മലയാള സിനിമാ നിർമാണത്തിന്റെ സുവർണകാലത്തിന്റെ വരവറിയിച്ചു ഉറക്കെ കൂവി..

കാപ്പി കൃഷിയും, തേയില കൃഷിയും വരത്തന്മാരായ പരദേശികൾ മലയാളിയെ പരിചയപ്പെടുത്തി.

ഇനിയും ഏറെ പേർ യൂറോപ്പിൽ നിന്ന് ഈ വഴിയിൽ മലയാള നാടിനെ തങ്ങളുടെ സ്നേഹ സ്പർശം കൊണ്ട് ധന്യമാക്കിയിട്ടുണ്ട്.

കോട്ടയം CSI കത്തീഡ്രലിന്റെ സെമിത്തേരിയിൽ പോയാൽ രണ്ടു നൂറ്റാണ്ടിന്റെ ചരിത്രം കിട്ടും. ആറാം മാസത്തിൽ ജ്വരം വന്നു മരിച്ച കുട്ടി മുതൽ പാമ്പ് കടിയേറ്റ്, മലേറിയ പിടിപെട്ടു, ജീവിത കാലം മുഴുവൻ കേരളത്തിൽ താമസിച്ചു മിഷനറി പ്രവർത്തനവും, സാമൂഹ്യ പരിവർത്തനത്തിന് അടിത്തറ പാകിയും കടന്നു പോയവർ. അവർ ചൂഷണത്തിന് വന്നവർ അല്ലായിരുന്നു.

അവർ അച്ചുകൂടങ്ങൾ സ്ഥാപിച്ചു. സ്കൂളുകളും, കോളേജുകളും സ്ഥാപിച്ചു. മലയാളിക്ക് വേണ്ടി ജീവിച്ചു. അറിവിന്റെയും, അക്ഷരങ്ങളുടെയും ചില്ലു ജാലകം മലയാളിക്കായി തുറന്നു.

ഊട്ടിയിലെ പള്ളികളിലെ സെമിത്തേരികളിലും ചരിത്രം ഉറങ്ങുന്നത് നമുക്ക് നേരിട്ടു കാണാം. ഊട്ടിയിലെ പഴയ സ്കൂളുകളിലൂടെ ഒന്ന് ഒറ്റക്ക് നടക്കുമ്പോൾ ചരിത്രം ഒരു കാറ്റായി വന്ന് നമ്മളെ പൊതിയും..

മാഹിയിലെ പള്ളിയിൽ നിന്ന് ഫ്രഞ്ച് ഭാഷയിലുള്ള കുർബാനയുടെ ശബ്ദവിന്യാസം പുറത്തേക്ക് വരുമ്പോൾ മറ്റൊരു ചരിത്രം പാട്ടുകുർബാനയുടെ ഈണത്തിൽ അന്തരീക്ഷത്തിലേക്ക് അരിച്ചിറങ്ങുന്നു…

മനുഷ്യനെ ഒന്നായി കാണാൻ, ജാതി, മത, വർഗ ചിന്തകൾക്കപ്പുറം സംസ്കാരത്തിന്റെ ഉന്നത മൂല്യങ്ങളിലേക്ക് മലയാളിയെ കൈ പിടിച്ചു നടത്തി.

സഞ്ചാരികളുടെ പ്രവാസലോകങ്ങൾ….

അങ്ങനെ ഒരുപാടു പേർ കൊണ്ടുവന്ന അറിവുകളിലൂടെ ഇന്ന് മലയാളി ലോകത്തിന്റെ എല്ലാ ദിക്കിലേക്കും തന്റെ ജീവിതയാത്രകൾ നടത്തുന്നു…

ബോബി മാർക്കോസ്, ചരിത്രസഞ്ചാരി ©✍
charitrasanchari@gmail.com

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: