17.1 C
New York
Monday, August 15, 2022
Home US News എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

ഇന്ന് ലോകമെമ്പാടും അമ്മമാരുടെ ദിവസമായി കൊണ്ടാടുകയാണ്.പകരം വെക്കാനില്ലാത്ത സ്നേഹവും, വാക്കും, അനുഭവവും, കരുതലുമാണ് അമ്മ. ഏതു പ്രതിസന്ധിയിലും, മക്കളെ ചേർത്തണച്ച്  മാതൃത്വത്തിന്റെ ലാളനം നൽകി മുന്നോട്ട് നയിക്കുന്ന ഒറ്റവരിക്കവിതയ്ക്ക് ലോകമെമ്പാടും ഒരു പേരേയുള്ളു; അമ്മ. ഗർഭധാരണകാലം  മുതൽ മക്കൾ നൽകുന്ന എല്ലാ വേദനകളും ആഹ്ലാദത്തിന്റെ സ്പന്ദനങ്ങളായി ഏറ്റു വാങ്ങിയും,  അടുക്കളയിലെ കരിയും പുകയുമേറ്റു ക്ഷീണിക്കുമ്പോഴും, പരാതികളില്ലാതെ പുഞ്ചിരിയോടെയും മക്കളെയും ഭർത്താവിനെയും സ്നേഹിക്കുകയും ചെയ്യുന്ന പുണ്യമാണ് അമ്മ.

എല്ലാ മതങ്ങളും, ശാസ്ത്രങ്ങളും, അമ്മ എന്ന വാക്കിന്റെ മഹത്വമുയർത്തിപ്പിടിക്കുന്നുണ്ട്. അമ്മയെ സ്നേഹിക്കാനും, ബഹുമാനിക്കാനും കരുതലോടെ കാണാനും, എല്ലാ ശാസ്ത്രങ്ങളും നമ്മോട് പറയുന്നുമുണ്ട്. നിർഭാഗ്യവശാൽ ആഗോള വൽക്കരണത്തിന്റെയും ആധുനിക ജീവിത ശൈലിയുടെയും, പരിണതഫലമായോ അല്ലാതെയോ, നല്ലൊരു ശതമാനം അമ്മമാരും മക്കളുടെയോ, ഭർത്താവിന്റെയോ പീഡനങ്ങൾക്കും,  അവഗണനകൾക്കും, വിധേയമാകുന്ന സങ്കടകരമായ ഒരു സ്ഥിതിവിശേഷം  ഇന്ന് നമുക്കിടയിലുണ്ട്.

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന ജൂലിയ വാര്‍ഡ് ഹാര്‍വെയാണ് 1870-ല്‍ ബോസ്റ്റണില്‍വെച്ച് മാതൃദിന വിളംബരം എഴുതിയത്. തുടർന്നിങ്ങോട്ട് ലോകം അമ്മമാർക്കായി ഒരു ദിവസം നീക്കിവെക്കാനിടയായത്.

ലോകത്തിലെവിടെയൊക്കെയായി തങ്ങളെ വിട്ടുപോയ മക്കളെ ഇന്നും സ്നേഹിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മമാർക്കും, മക്കളുടെയും, കുടുംബത്തിന്റെയും സ്നേഹവും,  കരുതലുമറിയുന്ന അമ്മമാർക്കും, മക്കളും കുടുംബവുമുണ്ടായിട്ടും അനാഥരായി പോയ അമ്മമാർക്കും, എല്ലാ അനുഗ്രഹങ്ങളും, പ്രാർത്ഥനകളും നേരുന്നതോടൊപ്പം, നല്ല ശോഭനമായ ദിനങ്ങളുണ്ടാവട്ടെ എന്ന് ഫോമാ എക്സിക്യൂട്ടീവ് ആശംസിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: