എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും ആദ്യഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചു.
ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.
വിൻസർ കൊട്ടാരത്തിൽ കഴിയുന്ന ഇവർക്ക് കുടുംബ ഡോക്ടറാണ് ശനിയാഴ്ച വാക്സിൻ നൽകിയത്. എലിസബത്ത് രാജ്ഞിക്ക് 94 വയസും ഫിലിപ്പ് രാജകുമാരന് 99 വയസുമാണ് ഉള്ളത്.