ഡാളസ്: കവിയൂർ ആഞ്ഞിലി താഴത്തു പരേതരായ എ എം തോമസ് റേച്ചൽ തോമസ് ദമ്പതികളുടെ മകൻ എബ്രഹാം തോമസ് ( ജോജി ) 63 ഡാളസിൽ നിര്യാതനായി.
കൽക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ദീർഘകാലം ന്യൂയോർക് മെട്രോപോളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു . അവിടെ നിന്നും റിട്ടയർ ചെയ്തശേഷം ഡാലസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഡാളസ് പീസ് വേ കമ്മ്യൂണിറ്റി ചർച്ചിലെ സജീവ അംഗമായിരുന്നു.
ഭാര്യ: മേരി ചാക്കോ (ജോളി ) .
മക്കൾ: ജൂഡി ജോൺ, ജൂലി കുന്നത്ത്, ജിം തോമസ്
മരുമക്കൾ: ജിതിൻ ജോൺ, ജോബി കുന്നത്ത്
തോമസ് മാത്യു, ആലീസ് അബ്രഹാം ശോശാമ്മ തോമസ്, സാറാമ്മ ഫിലിപ്പ്, തോമസ് വർഗീസ്, പരേതരായ മേരി എബ്രഹാം, റവ ജേക്കബ് തോമസ് എന്നിവർ സഹോദരങ്ങളാണ്.
സംസ്കാര ശുശ്രുഷ: ജൂൺ 14 തിങ്കൾ രാവിലെ 9 :30 ന്
സ്ഥലം: ചാൾസ് W സ്മിത്ത് & സൺസ് ഫ്യൂണറൽ ഹോം ,
2343 ലേക്ക് റോഡ്, ലവാൻ 75166
തുടർന്നു ലേക്ക് വ്യൂ സെമിട്രിയിൽ സംസ്കാരം .
റിപ്പോർട്ട് : പി പി ചെറിയാൻ