17.1 C
New York
Thursday, December 2, 2021
Home US News എഫ്. സി. സി. അദ്ധ്യക്ഷയായി ജെസ്സിക്ക റോസൻ വോർസിലിനെ ബൈഡൻ നോമിനേറ്റ് ചെയ്തു

എഫ്. സി. സി. അദ്ധ്യക്ഷയായി ജെസ്സിക്ക റോസൻ വോർസിലിനെ ബൈഡൻ നോമിനേറ്റ് ചെയ്തു

റിപ്പോർട്ട്: പി. പി. ചെറിയാൻ

വാഷിംഗ്ടൺ ഡി.സി: ഫെഡറേഷൻ കമ്മ്യൂണിക്കേഷൻ കമ്മീഷൻ സ്ഥിരം അധ്യക്ഷയായി ജെസ്സിക്ക റോസൻ വോർസിലിനെ (50) ബൈഡൻ ഒക്ടോബർ 26 ചൊവ്വാഴ്ച നാമനിർദ്ദേശം ചെയ്തു .

സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഈ സ്ഥാനത്ത് അമേരിക്കയിൽ ആദ്യമായി നിയമിക്കപ്പെടുന്ന വനിതയായിരിക്കും ജെസ്സിക്ക .

വർഷാരംഭം മുതൽ എഫ്.സി.സിയുടെ താൽക്കാലിക അദ്ധ്യക്ഷയായി പ്രവർത്തിച്ചു വരികയായിരുന്നു ഇവർ . എഫ്.സി.സിയിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിച്ചിരുന്ന ജെസ്സിക്ക പകുതിവർഷവും കമ്മീഷണറായിരുന്നു.

ഈ നിയമനത്തോടൊപ്പം മറ്റൊരു ചരിത്രം കൂടി കുറിക്കപ്പെട്ടുകയായിരുന്നു . എഫ്.സി.സിയുടെ അഞ്ചംഗ കമ്മീഷണർ തസ്തികയിൽ ഒഴിവ് വന്ന സ്ഥാനത്തേക്ക് എൽ.ജി.ബി.റ്റി. ജിജി സോണിനെ കൂടി നിയമിച്ചിട്ടുണ്ട് .

ജെസ്സിക്കയുടെ നിയമനം സെനറ്റ് അംഗീകരിക്കുകയായെങ്കിൽ അഞ്ചംഗ എഫ്.സി.സിയിൽ ഡെമോക്രാറ്റിക്ക് പാർട്ടിക്ക് മുന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കും . ജിയോഫ്രി സ്റ്റാർക്കസാണ് മറ്റൊരു ഡെമോക്രാറ്റിക്ക് അജിത് പൈ രാജിവച്ച ഒഴിവിലാണ് ജിയോഫ്രിയെ നിയമിച്ചത് . ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൽ മാറ്റം വരുത്തിയ പല നിയമങ്ങളും പുനഃസ്ഥാപിക്കുവാൻ കമ്മീഷനിലെ ഭൂരിപക്ഷം ഡെമോക്രാറ്റിക്ക് പാർട്ടിക്ക് തുണയാകും.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: