17.1 C
New York
Monday, September 20, 2021
Home Religion എന്റെ ഓർമ്മകുറിപ്പുകൾ...

എന്റെ ഓർമ്മകുറിപ്പുകൾ…

കോളിൻസ് മാത്യുസ് , ഡാളസ്

ഈ പ്രവാസ ജീവിതത്തിൽ, ഇതുവരെയും കണ്ടിട്ടില്ലാത്ത സാഹചര്യങ്ങൾ നാം ഓരോരുത്തരും നേരിടുന്ന ഈ കാലഘട്ടത്തിൽ എല്ലാ ചിന്തകളും നമ്മെ മരണം എന്ന ശാശ്വത സത്യത്തിലേക്ക് വിരൽ ചൂണ്ടി ദിശ അറിയുമ്പോൾ ചിലത് ഇവിടെ കുറിക്കുവാൻ ആഗ്രഹിക്കുന്നു.

പ്രപഞ്ചത്തിന്റെ സൃഷ്ടാവും നമ്മുടെ ഉടയവനുമായ ദൈവം നമ്മൾക്ക് ഓരോരുത്തർക്കും ഈ ഭൂമിയിൽ ജീവിക്കുവാനും നന്മ ചെയ്യുവാനും ആർദ്രത കാട്ടുവാനും ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. ആ നാൾ ആകുംവരെ നമ്മെ മരണത്തിന് ദൈവം ഏൽപ്പിച്ചു കൊടുക്കില്ല. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നമുക്ക് ഈ ദൈവിക ഉറപ്പ് പ്രാപിക്കുവാൻ കഴിയുമെങ്കിൽ നാം സുകൃതം ചെയ്തവരായി തീരും. തിരയും കാറ്റും കോളും ഉള്ള പടകിൽ വൻ കാറ്റ് അടിച്ചാലും ലക്ഷ്യത്തിൽ എത്തിക്കുമെന്ന് പറഞ്ഞവൻ പടകിൽ, നാം ആകുന്ന പടകിൻ ഉള്ളിൽ വസിക്കുമ്പോൾ നാം അവനെ വിശ്വസിക്കണം അവനെ മാത്രം ആശ്രയിക്കണം. എങ്കിൽ നാം ലക്ഷ്യസ്ഥാനത്ത് എത്തുക തന്നെ ചെയ്യും

എൻ്റെ ജീവിതയാത്രയിൽ സഹയാത്രികരായിരുന്ന രണ്ടു കുടുംബങ്ങൾ ഫെബ്രുവരി 17-ാം തീയതിയിലും ഏപ്രിൽ 7-ാം തീയതിയിലും ദുബായിലും ഗുജറാത്തിലും ആയി ഈ കോവിഡ് എന്ന പ്രതിസന്ധിയിൽ പെട്ട് ആശുപത്രിയിൽ ആവുകയും അവരുടെ കുടുംബാംഗങ്ങളുടെ നിസഹായ അവസ്ഥയുടെ മധ്യത്തിൽ ദൈവം എൻ്റെ ഹൃദയത്തിൽ തന്ന പ്രാർത്ഥന എന്ന സകല പ്രതിസന്ധികൾക്കും ഒടുവിൽ നാം ഉത്തരം കണ്ടെത്തുന്ന മറുപടിയുമായി സൃഷ്ടാവ് തൻ്റെ സൃഷ്ടിയെ ഓർക്കുകയും അവന്റെ ചാരെ അണഞ്ഞ് ആശ്വാസം പകരുന്ന ആ ധന്യ മുഹൂർത്തമായി പ്രാർത്ഥനയുടെ ആത്മാവ് തെല്ലും നഷ്ടപ്പെടാതെ ചില വാക്കുകൾ വാഗ്ദാനങ്ങൾ ഒരു ഗാനമായി കുറിക്കുവാൻ പ്രേരണ ലഭിക്കുകയും, അത് ദൈവ നിയോഗപ്രകാരം ചെയ്യുവാൻ എന്നെ പ്രാപ്തനാക്കിയ സർവ്വകൃപാലുവായ ദൈവത്തിന് സകല മാനവും മഹത്വവും അർപ്പിച്ചു കൊണ്ട്.. കൂടാതെ, ഈ കോവിഡ് എന്ന മഹാമാരി ഭൂലോകത്തിൽ നിന്ന് ദൈവം നീക്കം ചെയ്യുകയും ചെയ്യട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു .

നാം ഇനിയെങ്കിലും ആദ്യം ഒരു നല്ല മനുഷ്യനാകാനും കൂടാതെ നമ്മൾ അനുഭവിക്കുന്ന നന്മകൾ അത് കുറവുള്ളവർക്ക് പങ്കിടുകയും ചെയ്താൽ നമ്മുടെ ജീവിതം ക്രിസ്തുവിൽ ധന്യമായി തീരും .

എന്ന്
കോളിൻസ് മാത്യുസ് , ഡാളസ്

ഒന്നിച്ചു നാം ചേർന്നിടുമ്പോൾ
ഒരുമിച്ചു നാം പ്രാർത്ഥിക്കുമ്പോൾ
കരുണയുള്ളെൻ യേശുനാഥൻ
കനിഞ്ഞിടുമേ ഏഴകളിൽ

Cho : ഐക്യതയോടങ്ങടുത്തു ചെല്ലാം
സമാധാന ബന്ധം സൂക്ഷിച്ചിടാം
സഭയുടെ പ്രാർത്ഥന ഫലിച്ചിടുമെ
അത്ഭുതങ്ങൾ നടന്നിടുമെ

വഹിപ്പാൻ കഴിയാത്ത ഭാരവുമായി
തിരുപാദ പീഠത്തിൽ അണഞ്ഞിടുന്നെ
തള്ളിക്കളയല്ലേ എൻ പ്രീയനാഥാ
തിരു മുഖം മറക്കല്ലേ യേശുനാഥാ –ഐക്യത

അസാധ്യമായതു ഒന്നുമില്ലേ
പരിശുദ്ധ പരനാമെന്നേശുവിന്
പ്രാർത്ഥന കേൾക്കണേ കരുണ കാട്ടീടണേ
ഏഴകൾ യാചന നൽകേണമേ –ഐക്യത

തിരുഹിതം ഏതെന്നു തിരിച്ചറിവാൻ
ആത്മാവിൻ പുതുക്കത്തെ പ്രാപിച്ചിടാൻ
തിരു സന്നിധേ ഞങ്ങൾ അണയുന്നീ നേരം
തിരു നാമമുയർത്തിടാൻ കൃപയേകണേ — ഐക്യത

COMMENTS

6 COMMENTS

  1. ദൈവത്തിന് മഹത്വം. കർത്താവായയേശുക്രിസ്തു പലരുടെയും ഹൃദയത്തിൽ തനിക്കൊരിടം അന്വേഷിച്ചു. ചിലർ അനുവദിച്ചെങ്കിലും യേശു പറഞ്ഞു: മറ്റു പലതും നിറഞ്ഞിരിക്കുന്നതിനാൽ എനിക്കിടമില്ല. കൃപയാൽ ദൈവത്തിന് വസിക്കുവാൻ തക്കവണ്ണം ഹൃദയവിശാലതയുള്ള പ്രിയപ്പെട്ടവനെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നു. തന്നെ അറിയുന്നവർ യേശുവിനെ അറിയട്ടെ.

  2. അച്ചാച്ച ഒത്തിരി സന്തോഷം . നല്ല ഒരു എഴുത്തുകൾ അച്ചാച്ചനിൽ നിന്ന് പുറത്ത് വന്നതിൽ ഒത്തിരി ദൈവത്തിനു നന്ദിയും സതുതിയും മഹത്വവും. എന്റെ കുഞ്ഞുനാളിലെ ആ വീടുമായ ഉള്ള അടുപ്പം. പളളിയിലെ പഴയ കാലങ്ങൾ പിന്നെ അപ്പച്ചന്റെ അടുത്ത ഉള്ള ട്യൂഷൻ ഒക്കെ നല്ല ഓർമ്മകൾ . എല്ലാരയും ക്രിസ്തു നാഥൻ കാത്ത് പരിപാലക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഷൈനു ഫിലിപ്പ് തടിത്രയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിലാഡൽഫിയയിലുടനീളമുള്ള വാരാന്ത്യ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെട്ടു.

ഫിലാഡൽഫിയ: ഫിലാഡെൽഫിയയിൽ നടന്ന മാരകമായ വാരാന്ത്യ വെടിവെയ്‌പ്പിൽ ആറ് പേരുടെ ജീവൻ അപഹരിക്കുകയും കൗമാരക്കാർ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നോർത്ത് ഫിലാഡൽഫിയയിലെ ഒരേ സ്ട്രീറ്റിലാണ് രണ്ട് മാരകമായ വെടിവെപ്പുകൾ നടന്നതെന്ന് ഫിലാഡൽഫിയ പോലീസ്...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...
WP2Social Auto Publish Powered By : XYZScripts.com
error: