17.1 C
New York
Sunday, April 2, 2023
Home Special എന്ത് പറ്റി കേരളത്തിലെ പെൺകുട്ടികൾക്ക്... ?

എന്ത് പറ്റി കേരളത്തിലെ പെൺകുട്ടികൾക്ക്… ?

ജിത ദേവൻ✍

ജിത ദേവൻ എഴുതുന്ന..
‘കാലികം’

കേരളത്തിലെ അടക്കവും ഒതുക്കവുമുള്ള ശാലീന സുന്ദരികളായ പെൺകുട്ടികളെ കുറിച്ച് എല്ലാവർക്കും വലിയ മതിപ്പായിടുന്നു.ആൺകുട്ടികളെപ്പോലെ ഒരു പക്ഷെ അതിൽ കൂടുതലും വിദ്യാഭ്യാസത്തിലും, തൊഴിൽ മേഖലയിലും മികവ് കാട്ടിയിരുന്നുനമ്മുടെപെൺകുട്ടികൾ. അവർ എത്തിപെടാത്ത ഒരു തെഴിൽ മേഖലയും ഇല്ല. വിമാനം പറത്താനും ട്രെയിൻ ഓടിക്കാനും, പെട്രോൾ ടാങ്കർ ഓടിക്കാനും. ദീർഘദൂരം ചരക്കു ലോറികളും, ബസുകളും ഓടിക്കാനും ഒക്കെനമ്മുടെ മിടുക്കികുട്ടികൾ ഉണ്ട്. മിടുമിടുക്കരായ ഡോക്ടർസ്, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ ഭരണകർത്താക്കൾ, രാഷ്ട്രീയ നേതാക്കൾ അങ്ങനെ ആപട്ടിക നീളുമ്പോൾ മലയാളികൾക്ക് എല്ലാം അഭിമാനിക്കാൻ വകയുണ്ട്.

എന്നാൽ ഇന്നു ഈ മഹാമാരി തകർത്തെറിഞ്ഞ സമയത്തും മലയാളി കുട്ടികളെ ക്കുറിച്ചുള്ള വാർത്തക്കൾപുറത്ത് വരുമ്പോൾ അക്ഷരാർഥത്തിൽ അത് ഞെട്ടിക്കുന്നതും, ഭയപ്പെടുത്തുന്നതും അതിലേറെ നാണംകെടുത്തുന്നതുമാണ്. ഏതാനും ചിലർ ചെയ്യുന്ന നെറികേടിനും, കോമാളിത്തരത്തിനും അഴിഞ്ഞാട്ടത്തിനും പഴി കേൾക്കേണ്ടി വരുന്നത് എല്ലാവരുമാണ്. മോഡലുകളായ പെൺകുട്ടികളുടെ മരണത്തിനു ശേഷം പുറത്ത് വരുന്ന വർത്തകകൾ അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. ഹോട്ടലുകളിലും റെസ്റ്റോറന്റ്കളിലും ഫ്ലാറ്റുകളിലും നടക്കുന്ന ഡിജെ പാർട്ടികളും ആഫ്റ്റർ പാർട്ടിയും ഒക്കെ, മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും വില്പനയുടെയും, ഉപയോഗത്തിന്റെയും, കുത്തഴിഞ്ഞ ലൈംഗീക വൈകൃതങ്ങളുടെയും കൂത്തരങ്ങായി മാറുന്നതിന്റെ നേർസാക്ഷ്യമായി പല തെളിവുകളും പുറത്ത് വരുന്നു.

കൗമാരകാരായ കുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ, IT പ്രൊഫഷനലുകൾ, ഡോക്ടർസ്, സിനിമ, സീരിയൽ താരങ്ങൾ, വ്യവസായപ്രമുഖർ മോഡലിംഗ്, അഭിനയ ഭ്രാന്തുമായി അലയുന്ന പെൺകുട്ടികൾ അങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള കുട്ടികളെയും സ്ത്രീകളെയും വലയിലാക്കി മയക്കു മരുന്നും മദ്യവും നൽകുന്നു. ഒരിക്കൽ ഉപയോഗിച്ചാൽ പിന്നെ ഒരിക്കലും അവർക്കു അതിൽ നിന്നും വിട്ടുപോരാൻ പറ്റാത്ത വിധംപല തന്ത്രങ്ങളിലൂടെയും അവരെ തളച്ചിടും. വീണ്ടും മദ്യവും മയക്കു മരുന്നും കിട്ടാൻ വേണ്ടി അവർ വീണ്ടും വലവിരിച്ചു കാത്തിരിക്കുന്ന കാപാലികരുടെ വലയിൽ വീഴും. ഇവ ഉപയോഗിച്ചു സമനില തെറ്റുമ്പോൾ അവരെ അനാശാസ്യ പ്രവർത്തികൾക്കു പ്രേരിപ്പിക്കുകയും അവയുടെ വീഡിയോ എടുത്തു കാണിച്ചു വീണ്ടും വീണ്ടും അവരെ ചൂഷണംചെയ്യുകയുംചെയുന്നതാണ് ലഹരി മരുന്ന്, സെക്സ് മാഫിയയുടെ തന്ത്രം.

സോഷ്യൽമീഡിയവഴി പരിചയപെട്ടു ചതിക്കുഴികൾ തീർത്ത് പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാറുണ്ട്. വളരെ ചുരുങ്ങിയ നാൾകൊണ്ട് അടുപ്പത്തിലാക്കുകയും ഭർത്താവിനെയും കുട്ടികളെയും കുടുംബത്തെയും ഉപേക്ഷിച്ചു ഓൺലൈൻ വഴി പരിചയപെട്ടവരുടെ കൂടെ ഇറങ്ങിപോകുകയും ചെയ്യുന്നു. അധികം താമസിക്കാതെ തങ്ങൾ വീണ ചതികുഴി എത്രവലുതായിരുന്നു എന്ന്‌ മനസിലാകും. പക്ഷെ അതിൽ നിന്നും രക്ഷപെടാൻ പലർക്കും കഴിയില്ല. ഒടുവിൽ ജീവനും ജീവിതവും നഷ്ടമായി പോകുന്നു ഇവർക്ക്. വിവരവും വിദ്യാഭ്യാസവും ഉള്ള കുട്ടികൾ എങ്ങനെ ഈ വിധം നശിക്കുന്നു എന്ന്‌ ചിന്തിക്കുക.

അടുത്തദിവസങ്ങളിൽ രണ്ടു പെൺകുട്ടികൾ കൂടി കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ഒന്ന് നഴ്സിംഗ് വിദ്യർത്ഥിനിയാണ്. മോഡലിംഗ്ഭ്രമംകൊണ്ട്ച തിക്കുഴിയിൽ വീണതാകാം.. എന്നാലും ആ കുട്ടി രാത്രി സ്വന്തം വീട്ടിൽ നിന്നും സുഹൃത്തിന്റെ ജന്മദിനപാർട്ടിക്ക് പോകുന്നു രവിലെ എത്താം എന്ന്‌ പറഞ്ഞാണ് വീട്ടിൽ നിന്നും പുരുഷ സുഹൃത്തിനൊപ്പം പോയത്. നേരെ മറ്റൊരു സുഹൃത്തുമായി അയാളുടെ ഫ്ലാറ്റിൽപോയി ആഹാരം കഴിക്കുകയും അമിതമായി മദ്യപിക്കുകയും ചെയ്തു. വീണ്ടും നൈറ്റ്‌ ഡ്രൈവിനായി പോകുകയും ചെയ്തു. യാത്രമദ്ധ്യേ സ്വബോധം ഇല്ലാതെ വണ്ടിയോടിച്ചു അപകടത്തിൽ പെടുകയും പെൺകുട്ടി മരിക്കുകയും ചെയ്തു. അതിന് മുൻപ് രാവിലെ വരുമെന്നു പറഞ്ഞിട്ട് പോയ പെൺകുട്ടി രാത്രി ഒരു മണിക്ക് വിളിച്ചു പറയുന്നു ഞാൻ ഉടനെ വീട്ടിൽ എത്തുമെന്ന്. വെളുപ്പിന് ആ മാതാപിതാക്കൾ അറിയുന്നത് മകൾ മരിച്ചു എന്നാണ്.ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് അവൾ സ്വന്തം വീട്ടിൽ നിന്നാണ് രാത്രി പോയത്. അതും മാതാപിതാക്കളുടെ അനുവാദത്തോടെ. ഇവിടെ ആ മാതാപിതാക്കൾ എന്ത് ധൈര്യത്തിൽ ആണ് പെൺകുട്ടിയെ രാത്രി വീട്ടിൽ നിന്നും ആഘോഷത്തിൽ പങ്കെടുക്കാൻ വിട്ടത്. അവർ എന്തുതരം ആഘോഷങ്ങളിൽ ആണ് പങ്കെടുക്കുന്നത് എന്ന്‌ അന്വേഷിക്കാറുണ്ടോ.

മുൻപ് അന്യസംസ്ഥാനങ്ങളിൽ പഠിക്കാനും ജോലിക്കുമൊക്കെ പോകുന്ന ചില ചുരുക്കം കുട്ടികളെ ക്കുറിച്ചു ഇത്തരം വാർത്തകൾ വന്നിരുന്നു എന്നാൽ നമ്മുടെ സ്വന്തം നാട്ടിൽ, നമ്മുടെ മക്കൾ സുരക്ഷിതരാണോ എന്ന്‌ തിരക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്. അവർ ഇങ്ങനെ പെരുമാറിയാൽ കുട്ടികളുടെ തോന്നിവാസങ്ങൾക്ക് വളം വച്ചു കൊടുക്കൽ ആണ്. കൊച്ചിയിലും പരിസരങ്ങളിലും ആയി ഏതാനും ദിവസങ്ങൾക്കിടയിൽ ദുരുഹ സാഹചര്യത്തിൽ മരിച്ചത് പത്തിൽ ഏറെപെൺകുട്ടികൾ ആണ്. ഇത്‌ കൊച്ചിയുടെ മാത്രം അവസ്ഥയല്ല.ഡിജെ പാർട്ടികളും ആഘോഷങ്ങളും മറ്റ് ജില്ലകളിലും ഉണ്ട്. കൊച്ചിയാണ് മുൻപിൽ എന്നുമാത്രം.

ഇത്രയും അപകടകരവും അപമാനകരവുമായ സംഭവങ്ങൾ നടന്നിട്ടും അതെക്കുറിച്ചുള്ള വിശ്വസനീയമായ തെളിവുകൾ വന്നിട്ടും എന്തെ മുഖ്യധാരാ മാധ്യമങ്ങൾ ഇതേക്കുറിച്ചു സത്യസന്ധമായ വാർത്തകൾ നൽകുന്നില്ല. നമ്മുടെ കുട്ടികളുടെ, ആണായാലും പെണ്ണായാലും, ഭാവി അപകടത്തിൽ ആക്കുന്നു. ഈ സംഭവങ്ങളെ വസ്തുനിഷ്ഠമായി പഠിക്കാനും അപഗ്രഥിക്കാനും പരിഹാരമാർഗ്ഗങ്ങൾ നിർദേശിക്കാനും അവരുടെ അന്തിചർച്ചാ വേളകളൾ വിനിയോഗിക്കുന്നില്ല. ജനങ്ങൾക്ക്‌ ഒരു പ്രയോജനവുമില്ലാത്ത ഓരോ കാര്യങ്ങൾക്കും മാസങ്ങളോളം നിരന്തരം വാർത്തകളും ചർച്ചകളും കാണും. ചാനലുകൾ ആയാലും പത്രങ്ങൾ ആയാലും ഒരു ചെറിയ വാർത്തയിൽ ഇതെല്ലാം ഒതുക്കും. നമ്മുടെ പെൺകുട്ടികളുടെ മാനവും ജീവനും രക്ഷിക്കേണ്ട കടമ മാധ്യമങ്ങൾക്കുമുണ്ട്.

അതുപോലെയാണ് രാഷ്ട്രീയ പാർട്ടികളും. രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള താത്രപ്പാടിൽ ഇതുപോലെയുള്ള പരമപ്രധാന വിഷയങ്ങളെ കണ്ടില്ലെന്നു നടിക്കും, അല്ലെങ്കിൽ നിസ്സാരവൽക്കരിക്കും. ഈ അവസ്ഥയിൽ പെൺകുട്ടികളെ, നിങ്ങൾ സ്വയം സൂക്ഷിക്കുക നിങ്ങളുടെ അഭിമാനവും ജീവനും. മാതാപിതാക്കളോടും അതേ പറയാനുള്ളു. നിങ്ങളുടെ കുട്ടികളുടെ മാനവും ജീവനും ജീവിതവും നിങ്ങൾക്ക് പ്രധാനപ്പെട്ട ഒന്നല്ലെങ്കിൽ നിങ്ങൾ അവരെ ഇങ്ങനെ തന്നെ അഴിഞ്ഞടാൻ വിടുക. ഒന്നുകിൽ ജീവൻ പോകും അല്ലെങ്കിൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ വെറും ചണ്ടിയായി എവിടെയെങ്കിലും അടിയും. അല്ലേങ്കിൽ ജയിലറയിൽ ഒടുങ്ങും ജീവിതം.

ശോഭനമായ ഒരു ഭാവി മക്കൾക്ക്‌ ഉണ്ടാക്കണോ അതോ മദ്യത്തിനും മയക്കു മരുന്നിനും അടിമയായി കുത്തഴിഞ്ഞ ജീവിതം നയിക്കണോ എന്ന്‌ സ്വയം ചിന്തിക്കുക. ഈ പോക്ക്‌ അപകടത്തിലേക്ക് ആണ്, ഒരിക്കലും രക്ഷപെടാൻ കഴിയാത്ത വിധം അഴിയാ കുരുക്കിലേക്കും…

ജിത ദേവൻ

FACEBOOK - COMMENTS

WEBSITE - COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ് – ‘ആരോഗ്യ വീഥി’

പ്രമേഹത്തിന് പല അനുബന്ധപ്രശ്നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ഷുഗര്‍നില കൂടുമ്പോള്‍ അത് രക്തക്കുഴലുകളിലൂടെ രക്തമോടുന്നതിന് വിഘാതമുണ്ടാക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇനി ഇതിനൊപ്പം ബിപി, കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടിയുള്ളവരാണെങ്കില്‍ ഹൃദയത്തിന് കടുത്ത...

‘ഓട്ടിസം’… താളുകൾ മറിക്കുമ്പോൾ (അനുഭവകഥ)

ചൈൽഡ് ഹുഡ് ഡിസോർഡേഴ്‌സ് എന്ന പുസ്തകത്തിന്റെ താളുകളിൽ പഠിച്ചൊരാ വാക്കുകൾ സാകൂതം അവൾ വീണ്ടും വീണ്ടും വായിച്ചു.. ഓട്ടിസം ഇതെന്താണ് ഇങ്ങനെ ഒരു അസുഖം . ഇതിന്റെ ലക്ഷണം എഴുതിയിരിക്കുന്നത് കേൾവിയുണ്ടായിട്ടും സംസാരിക്കാൻ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ. വി. ഇട്ടി, മാവേലിക്കര

"നമ്മുടെ വാക്കുകൾ നറുമണം പരത്തട്ടെ " ---------------------------------------------------------------------------- ശിഷ്യൻ തൻ്റെ ഗ്രാമത്തിൽ പോയി മടങ്ങിയെത്തിയപ്പോൾ, മുഖത്ത് ഒരിക്കലുമില്ലാത്ത സന്തോഷം. അദ്ദേഹം ഗുരുവിൻ്റെ അടുത്തെത്തി പറഞ്ഞു: "അങ്ങയുടെ ഗ്രാമത്തിലെ ആശ്രമ അധിപനേക്കുറിച്ചു ചില കാര്യങ്ങൾ കേട്ടു''. ഗുരു ചോദിച്ചു: "അതു...

സിനിമ ലോകം ✍സജു വർഗീസ് (ലെൻസ്മാൻ)

◾ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റാണി’. ഉര്‍വശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: