17.1 C
New York
Saturday, September 18, 2021
Home Special എന്തിനാണ് ഇങ്ങനെ ഒരു S S L C പരീക്ഷ...? (ലേഖനം)

എന്തിനാണ് ഇങ്ങനെ ഒരു S S L C പരീക്ഷ…? (ലേഖനം)

✍അഫ്സൽ ബഷീർ തൃക്കോമല

കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായത്തിലെ സുപ്രധാന പരീക്ഷകളിൽ ഒന്നായാണ് S S L C യെ കണക്കാക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ അതിന്റെ ജയപരാജയങ്ങളെ ഗൗരവമായി കണ്ടിരുന്നു. 1970 കാലങ്ങളിൽ പരീക്ഷയിൽ കേവലം ഇരുപത്തഞ്ചു ശതമാനം മുതൽ മുപ്പതു ശതമാനം വരെ വിജയം ഉണ്ടായിരുന്ന സ്ഥാനത്തു ഇന്ന് തൊണ്ണൂറ്റിഒൻപതും കടന്നു.മഹാവ്യാധിയുടെ
കാലത്തു ഓൺലൈൻ വിദ്യാഭ്യാസം മുമ്പത്തേക്കാൾ മികച്ചതായിരുന്നു എന്നാണോ ഈ വിജയ ശതമാനത്തിലൂടെ മനസിലാക്കാൻ? .

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വലിയ വിജയമായി കൊട്ടിഘോഷിക്കുന്ന, അതിന്റെ ഖ്യാതി സ്വന്തം പേരിലാക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ മേലാളന്മാരും ജനപ്രതിനിധികളും മൂഢന്മാരുടെ സ്വർഗ്ഗത്തിലാണോ ?അതോ ജനങ്ങളുടെ കണ്ണിൽ പൊടി യിടുകയാണോ ?

മുൻപ് സ്കൂളിൽ വർഷത്തിലൊരിക്കൽ മാവേലി വരുന്നതുപോലെ “ഇൻസ്‌പെക്ഷൻ” എന്ന ഓമന പേരിൽ എത്തുന്ന ഉദ്യോഗസ്ഥ മേലാളന്മാർ ഒരിക്കലെങ്കിലും പഠന നിലവാരം പരിശോധിച്ചിട്ടുണ്ടോ ?മാത്രമോ അധ്യാപക വിദ്യാർത്ഥി അനുപാതം കൃത്യമാകാൻ ശ്രമിച്ചിട്ടുണ്ടോ ?ഇതൊന്നും ചെയ്യാതെ , പരീക്ഷ നടത്തുന്ന സ്കൂളുകളിൽ മിക്കയിടത്തും മേൽനോട്ടത്തിന് വരുന്ന അധ്യാപകരെ നോക്കുകുത്തിയായി നിർത്തിയിട്ടു കോപ്പി അടുപ്പിക്കുകയും അതിനു വേണ്ട ഒത്താശ നൽകുകയും, മേൽനോട്ട അധ്യാപകരെ ഭീഷണിപ്പെടുത്തുകയും, ചിലയിടങ്ങളിൽ മേൽനോട്ടക്കാർക്ക് പാരിതോ ഷികം നൽകുകയും ചെയ്ത് പരീക്ഷ ഫലം ഉയർത്താനുള്ള കുറുക്കുവഴികളിൽ വിജയിച്ച വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുൾപ്പടെയുള്ളവർ ,(5 +3+2+2+3 )എന്നാൽ ബിരുദം, ലഭിച്ച ഒരു വ്യക്തി ഒരു ജോലിക്കും പ്രാപ്തനല്ലെന്നിരിക്കെ വളഞ്ഞവഴിയിലൂടെ നേടുന്ന വിജയത്തെ ഇത്രയധികം ഉയർത്തി കാട്ടുന്നതിൽ ഔചിത്യം മനസിലാകുന്നില്ല.

സത്യസന്ധമായി പരീക്ഷ നടത്തിയാൽ വിജയം ഇന്നും മുപ്പതു ശതമാനത്തിൽ താഴെ ആയിരിക്കും വർത്തമാനകാല സാഹചര്യത്തിൽ പിന്നെയും താഴേക്കു പോകാനാണ് സാധ്യത .സമർത്ഥരായ വിദ്യാർത്ഥികളുടെ മനോവീര്യം നഷ്ടപെടുത്താനേ ഇത്തരം നീക്കങ്ങൾകൊണ്ട് സാധ്യമാകൂ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മുഴുവൻ എ+ ലഭിക്കാത്ത കുട്ടികളുടെ മനോ വിഷമം കൂടി കാണുമ്പോൾ പഠിച്ച മുഴുവൻ കൂട്ടികൾക്കും കോഴ്സ് സർട്ടിഫിക്കറ്റ് നൽകി ഇത് നൂറു ശതമാനം ആക്കാൻ സർക്കാർ മുൻകൈയെടുക്കണം എന്ന് മാത്രമേ പറയാനുള്ളു.

കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ SSLC പരീക്ഷയിൽ A+ ലഭിച്ചവർ ഇന്ന് എവിടെ നിൽക്കുന്നു എന്ന ഒരു സർവ്വേ നടത്തിയാൽ മനസിലാകും നമ്മുടെ പരീക്ഷ നടത്തിപ്പിന്റെ മെച്ചം. മാത്രമല്ല വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ചില സംഘടനകളും അവരുടെ ബുദ്ധി കൂര്മത കൊണ്ട് മുഴുവൻ A+ ഉം വിദ്യാർത്ഥികൾ നേടിയെന്ന തരത്തിൽ വലിയ പ്രചാരണം നടത്തുന്നത് അപഹാസ്യമാണ്.

വിദ്യാർത്ഥികളുടെ പഠനനിലവാരവും ,അധ്യാപകർ കാലോചിതമായ മാറ്റങ്ങൾക്കനുസരിച്ചു കാര്യങ്ങൾ ഗ്രഹിച്ചു വിദ്യാർത്ഥികളെ പഠിപ്പിക്കാനും ,അത് കൃത്യമായി പരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്തില്ലെങ്കിൽ പരീക്ഷ ഫലം നൂറു മേനിയും അറിവ് വട്ടപൂജ്യവുമായിരിക്കും .

✍അഫ്സൽ ബഷീർ തൃക്കോമല

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....

അഫ്ഗാനിസ്ഥാനിലെ സി.ഐ.എ.യുടെ രഹസ്യ ദൗത്യവും യു. എസ്. പൗരാവലിയുടെയും അഫ്ഗാൻ അമേരിക്കൻസിന്റെ മോചനവും

ഫിലാഡൽഫിയ, യു. എസ്. എ: അമേരിക്കൻ അതീവ രഹസ്യ സേനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി താലിബാന്റെ ക്രൂരതയിൽ നിന്നും രക്ഷിച്ച അമേരിക്കൻസിന്റേയും അമേരിക്കൻ അഫ്ഗാനികളുടെയും ശോചനീയമായ കഥകൾ വെളിച്ചത്തിലേക്ക്. അഫ്ഗാനിസ്ഥാനിൽ ജനിച്ചു അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: