സാധാരണക്കാരനും സൈബർ സെക്യൂരിറ്റിയും:-
Online Safety ക്ക് വേണ്ടി IDRBT നൽകിയ 20 നിർദേശങ്ങൾ ഇവയാണ്.
- പരിചയമില്ലാത്തതും നിങ്ങൾ ആവശ്യപ്പെട്ടിട്ടില്ലാത്തതുമായ ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക.
- പല Site കൾക്കായി വിവിധ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക.
- നിങ്ങളുടെ email password രണ്ടാമതൊരു സ്ഥലത്ത് ഒരിക്കലും ഉപയോഗിക്കാതിരിക്കുക.
- ആൻറിവൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗപ്പെടുത്തുക.
- സംശയകരമായിട്ടുള്ള Social Media ക്ഷണങ്ങൾ( Facebook – Linked -in etc) Block ചെയ്യുക.
- നിങ്ങളുടെ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് നന്നായി ആലോചിച്ചതിനു ശേഷം മാത്രമായിരിക്കണം.അഭിപ്രായങ്ങൾ (Comments, Tweets ) പ്രകടിപ്പിക്കുന്നതും അതുപോലെതന്നെ നന്നായി ആലോചിച്ചശേഷം ആയിരിക്കട്ടെ.
- “Wipe your Phone “ എന്ന സൗകര്യമുള്ള ഫോണുകളിൽ അവ സെറ്റപ്പ് ചെയ്യുക.ഫോൺ നഷ്ടപ്പെട്ടാൽ Data സംരക്ഷിക്കാൻ ഇത് ഉപകാരപ്പെടും.
- Secured ആയിട്ടുള്ള സൈറ്റുകളിൽ നിന്ന് മാത്രം ഓൺലൈൻ ഷോപ്പിംഗ് നടത്തുക. (https:എന്ന് ഇൻറർനെറ്റ് അഡ്രസ്സിൽ ഉറപ്പുവരുത്തുക)
- Gross negligence അഥവാ തീരെ ശ്രദ്ധയില്ലാത്തതും Fraudulent അഥവാ തട്ടിപ്പ് ഉദ്ദേശിച്ച് നടത്തുന്നതുമായ ഒരു കാര്യത്തിലും ബാങ്കുകൾ പൈസ refund ചെയ്യില്ല. Fraud കേസുകളിൽ case to case basis ൽ ആണ് ബാങ്കുകൾ refund നെ പറ്റിയുള്ള തീരുമാനമെടുക്കുന്നത്.
- Pop-Up മെസ്സേജുകളും സർവേയ്ക്കുള്ള ക്ഷണങ്ങളും അവഗണിക്കുന്നതാണ് നല്ലത്.
- Public ആയി ലഭിക്കുന്ന വൈഫൈ കഴിയുന്നതും ഒഴിവാക്കുക. രഹസ്യസ്വഭാവം ഇല്ലാത്തതും പബ്ലിക് ആയി അറിയപ്പെടാൻ അർഹതപ്പെട്ട തുമായ കാര്യങ്ങൾ മാത്രമേ പബ്ലിക് wifi യിലൂടെ കൈമാറാൻ ശ്രമിക്കാവൂ.
- ഒന്നിൽ കൂടുതൽ email Id കൾ സൂക്ഷിക്കുക. ഷോപ്പിങ്ങിനും സോഷ്യൽ മീഡിയയ്ക്കും സെക്യൂരിറ്റി ആവശ്യമുള്ള കാര്യങ്ങൾക്കും വിവിധ ഈമെയിൽ ഐഡികൾ ഉപയോഗിക്കുന്നതാണ് ഉചിതം.
- Apple ന്റെയോ മൈക്രോസോഫ്റ്റിന്‍റെയോ, ഏത് കമ്പനിയുടെ പ്രോഡക്റ്റ് ആണെങ്കിലും Security Threat കൾ നിലവിലുണ്ടെന്ന് അറിയുക.
- നിങ്ങളുടെ Debit Card/ Credt Card details ഒരിക്കലും സൈറ്റുകളിൽ Store ചെയ്യരുത്.
- DNS അഥവാ Domain Name System subscribe ചെയ്യുക. Google Public DNS, Norton connected safe എന്നിങ്ങനെയുള്ള DNS ലഭ്യമാണ്. ഇവ ഒരുപരിധിവരെ തെറ്റായ വെബ്സൈറ്റുകളിലേക്ക് ഉള്ള പ്രവേശനം തടയുന്നു.
- Two Factor Verification അഥവാ Password നു പുറമേ OTP, Biometric, Face Recognition എന്നിവ ഉപയോഗിക്കുവാൻ പരമാവധി ശ്രമിക്കുക.
- നിങ്ങളുടെ ഫോണുകളും Tablet / ലാപ്ടോപ്പുകളും പാസ്സ്‌വേർഡ്, ഫിംഗർ പ്രിൻറ്, സ്കാനിങ് എന്നിവ ഉപയോഗിച്ച് ലോക്കുചെയ്യുക.
- Online Shopping നു ഉപയോഗിക്കുന്ന Password കൾ ഇടക്കിടെ മാറ്റുക. നഷ്ടപ്പെടാവുന്ന തുകയുടെ പരിധി നിശ്ചയിച്ച് പ്രത്യേക ബാങ്ക് അക്കൗണ്ടുകളോ Debit / Credit കാർഡുകളിൽ തന്നിട്ടുള്ള Limit സംവിധാനമോ ഉപയോഗപ്പെടുത്തുക.
- Facebook ൽ തന്നിരിക്കുന്ന Privacy Settings ഉപയോഗിച്ച് കഴിയുന്നതും കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കുക.
- എല്ലാ നിയന്ത്രണങ്ങളും നിങ്ങൾ എടുത്തിരിക്കും എങ്കിലും നിങ്ങളുടെ സുരക്ഷാ കവചങ്ങൾ കടത്തിവെട്ടാൻ മറ്റുള്ളവർ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും എന്ന തിരിച്ചറിവ് സൈബർ സെക്യൂരിറ്റിയുടെ കാര്യത്തിൽ അത്യാവശ്യം തന്നെ.
(തുടരും)
ടി. ജെ. റാഫേൽ ✍️
👍👍👍