17.1 C
New York
Thursday, October 28, 2021
Home Special ഊഷ്മളത നഷ്ടപ്പെടുന്ന ബന്ധങ്ങൾ (കാലികം)

ഊഷ്മളത നഷ്ടപ്പെടുന്ന ബന്ധങ്ങൾ (കാലികം)

✍ജിത ദേവൻ

ബന്ധങ്ങൾ,അത് രക്തബന്ധം ആകട്ടെ, കുടുംബബന്ധം ആകട്ടെ, സൗഹൃദബന്ധം ആകട്ടെ അത് ഇഷ്മളതയോടെ നിലനിർത്തുക എന്നത് ഒരു കലയാണ്. സോഷ്യൽ മീഡിയയുടെ സ്വാധീനത്താൽ ബന്ധങ്ങൾ ശിഥിലമാകുന്ന കാലമാണിത്. പലപ്പോഴും ശിഥിലമാകുന്ന ബന്ധങ്ങൾ വീടിനും നാടിനുംസമൂഹത്തിനുംബാധ്യതയും ശല്യവും ആകാറുണ്ട്. ഇഴയടുപ്പമുള്ള ബന്ധങ്ങൾ കൂടുംബത്തിന്റെ കെട്ടുറപ്പിനും നാടിന്റെ നന്മക്കും സമൂഹത്തിന്റെ പുരോഗതിക്കും കാരണമാകും.

ഒരു കുടുംബത്തിൽ പരസ്പര സ്നേഹവും, സഹകരണവും, കരുതലും ഉണ്ടാകുമ്പോൾ ബന്ധങ്ങൾ ഊഷ്മളമാകുന്നു. എല്ലാകാര്യങ്ങളും പരസ്പരം ചർച്ച ചെയ്തു ഒരു നല്ല തീരുമാനം എടുക്കാൻ സാധിക്കും. എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂടുംബാന്താരിക്ഷം ആണെങ്കിൽ അവിടെ കലഹമോ, വിഷാദരോഗമോ,ആത്മഹത്യയോ, കൊലപാതകമോ, ഒന്നും ഉണ്ടാകില്ല. നിർഭാഗ്യവശാൽ പല കുടുംബങ്ങളിലും അംഗങ്ങൾ പരസ്പരം കാണുന്ന സമയം പോലും അപൂർവമാണ്. ഒരു നേരം പോലും ഒന്നിച്ചിരുന്നു സംസാരിക്കുകയോ, ഒന്നിച്ചു ആഹാരം കഴിക്കുകയോ ചെയ്യാറില്ല. അവരവർക്ക് സമയവും സന്ദർഭവും ഉള്ളപ്പോൾ വരിക, ആഹാരം കഴിക്കുക, മുറിയിൽ പോയി കമ്പ്യൂട്ടറോ ഫോണോ നോക്കി ഇരിക്കുക ഇതാണ് ദിനചര്യ. പഠനത്തിനോ ജോലിസംബന്ധമായോ അകന്ന് നിൽക്കുന്നവർ ആയാലും വീടുമായും വീട്ടുകാരുമായുമുള്ള അടുപ്പം കാത്തുസൂക്ഷിക്കാൻ ശ്രമിക്കാറില്ല. ഇവിടെ ബന്ധങ്ങൾ എങ്ങനെ ഊഷ്മളമാകും. ബാല്യത്തിൽ ആവശ്യത്തിൽ കൂടുതൽ സ്നേഹം ലഭിക്കാം, പരിഗണന ലഭിക്കാം, എന്നാൽ കൗമാരത്തിലും യൗവനത്തിലും‌ സ്നേഹത്തിനും പരിഗണനക്കും, കരുതലിനും ദാഹിച്ചാൽ പോലും ലഭിക്കാറില്ല. അങ്ങോട്ട്‌ കൊടുക്കാനും ശ്രമിക്കില്ല എന്നതും വാസ്തവം.

രക്ത ബന്ധം പോലെ തന്നെ പവിത്രവും പ്രധാനവുമാണ് സുഹൃദ്ബന്ധങ്ങളും. ചെങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ് പഴമൊഴി. നല്ല സുഹൃത്തുക്കൾ മഹാഭാഗ്യമാണ്. ഉള്ളറിയുന്ന നല്ല സുഹൃത്തിനോട് ഉള്ള് തുറന്നു സംസാരിക്കണം. വേദനയിലും പ്രതിസന്ധി ഘട്ടത്തിലും ഞാനില്ലേ കൂടെ എന്നൊരു വാക്ക് പറഞ്ഞാൽ തീരുന്ന പ്രശ്നങ്ങളെ ഉണ്ടാകു നമുക്ക്. അപ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി മതി ഏതു പ്രതിസന്ധിയെയും ചങ്കൂറ്റത്തോടെ നേരിടാൻ. മിനുക്കുംനിറം കൂടുന്നതും, അടുക്കുംതോറും തിളക്കംകൂടുന്നതും, സ്നേഹിക്കുന്തോറും മാറ്റുകൂടുന്നതുമായ അത്ഭുത പ്രതിഭാസമാണ് സൗഹൃദം.

നീയില്ലെങ്കിൽ ഞാനില്ല, എവിടെയാണെങ്കിലും നീ സുഖമായിരിക്കുക അതിൽ കൂടുതൽ ഒന്നും വേണ്ടെന്ന പഴയ കമിതാക്കളുടെ നിലപാട് അല്ലെങ്കിൽ തീരുമാനം ഇന്നത്തെ യുവതക്ക് ഇല്ലാതെ പോകുന്നു. എനിക്ക് കിട്ടിയില്ലെങ്കിൽ വേറെ ആർക്കും കിട്ടരുത് എന്ന സ്വാർഥതയാണ് പുതു തലമുറയ്ക്ക്. നുള്ളിപോലും നോവിക്കാൻ ഹൃദയം അനുവദിക്കാതിരുന്നു അന്നത്തെ പ്രണയിനികൾക്ക്‌. എന്നാൽ ഇന്ന് പ്രണയം നിരസിച്ചാൽ ഉടനെ ഒന്നുകി ൽ കഴുത്തു അറക്കും, അല്ലെങ്കിൽ പെട്രോൾ ഒഴിച്ച് കത്തിക്കും, അതുമല്ലെങ്കിൽ വെടിവച്ചു കൊല്ലും. ഈ ഒരു മാനസികാവസ്ഥയിലേക്ക് എത്തുന്ന യുവതലമുറ ബന്ധങ്ങളുടെ ഊഷ്മളത അറിയാത്തവരാണ്. അഥവാ ഇങ്ങനെയുള്ളവർ പ്രണയിച്ചു വിവാഹം കഴിച്ചാലും അവരുടെ ജീവിതം സുഗമമായി മുന്നോട്ട് പോകില്ല.

നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും കഴിയും. എന്നാൽ നമ്മുടെ മനസ് വേദനിപ്പിക്കാൻ നമ്മുടെ പ്രിയപെട്ടവരെ കൊണ്ടേ കഴിയു. അവരുടെ ഓരോ വാക്കും നമ്മെ തകർത്തു കളയും. ഉള്ളറിയുന്നവരോടു ഉള്ളറിഞ്ഞു സംസാരിക്കണം. അനുഭവത്തിന്റെ തീച്ചൂളയിൽ ചുട്ടെടുത്തതാകും മുതിർന്നവരുടെയും അഭ്യുദയകാംക്ഷികളുടെയും വാക്കുകൾ. അത് തള്ളിക്കളയരുത്. മുതിർന്നവരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും. മുൻവിധിയോട് ആരെയും കാണാതിരിക്കുക. അത്ബന്ധങ്ങൾ വളരാൻ സഹായിക്കില്ല എന്ന്‌ മാത്രമല്ല ബന്ധങ്ങളെ തകർക്കാനും ഇടയാക്കും..

സ്നേഹം ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ഒരു കാണാ ചരടാണ്. സ്നേഹവും, ബന്ധവും, ആഹാരവും നമ്മൾ ആഗ്രഹിക്കുന്ന സമയത്തു കിട്ടണം. അനവസരത്തിൽ കിട്ടിയിട്ട് കാര്യമില്ല. അതുപോലെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നതും അങ്ങനെയാകണം. മിക്കവാറും സ്നേഹത്തിനു വിലയുണ്ടാകുന്നത് അത് കിട്ടുന്നതിന് മുൻപോ നഷ്ടപ്പെട്ടതിനു ശേഷമോ ആയിരിക്കും. ഒരു ശത്രുവിൽ നിന്നും മിത്രത്തിലേക്കുള്ള ദൂരം ഒരു പുഞ്ചിരിയാണ്. ഒരു മിത്രത്തിൽ നിന്നും ശത്രുവിലേക്കുള്ള ദൂരം ഒരു വാക്ക്ആണ്. നമുക്കു പ്രത്യകിച്ചും ഒരു നഷ്ടവുമില്ലാത്ത രണ്ട് കാര്യങ്ങൾ ആണ് നല്ല വാക്കും, ഒരു നറുപുഞ്ചിരിയും. അത് കൊണ്ട് നല്ല ബന്ധങ്ങളെ സൃഷ്ടിക്കാൻ കഴിയും. നമുക്ക്‌ ഒരു ചേതവുമില്ലാത്ത കാര്യം.

ചിലർക്ക്‌ ഒരു ധാരണയുണ്ട്. പണം കൊണ്ട് എല്ലാം നേടാം എന്ന്‌. ജീവിതത്തിലെ പരമ പ്രധാന കാര്യങ്ങൾ ഒന്നും വിലക്ക് വാങ്ങാൻ കഴിയില്ല. പണം കൊണ്ട് ആഡംബര വസ്തുക്കൾ വാങ്ങാം. എന്നാൽ സന്തോഷവും സമാധാനവും വാങ്ങാൻ കഴിയില്ല. വിലകൂടിയ മെത്ത വാങ്ങാം, ഉറക്കം വാങ്ങാൻ കഴിയില്ല. പണമല്ല നല്ല ബന്ധത്തിന്റെ അളവുകോൽ.

അടുത്തകാലത്ത് വർദ്ധിച്ചു വരുന്ന ആത്മഹത്യകളും കൊലപാതകങ്ങളും പരിശോധിച്ചാൽ ബന്ധങ്ങളുടെ ഇഴയടുപ്പം ഒരിടത്തും കാണാനില്ല. ഹൃദയത്തോട് ചേർത്തു നിർത്തുന്ന ഒരു ബന്ധവും പൊട്ടിച്ചെറിയാൻ കഴിയില്ല. നല്ല കേൾവിക്കാരൻ ആകുക എന്നത് ഒരു നല്ല സ്വഭാവവിശേഷമാണ്. പലപ്പോഴും അപരനെ സംസാരിക്കാൻ അനുവദിക്കാതെ നമ്മൾ സംസാരിച്ചു കൊണ്ടേയിരിക്കും.. ഒരു പക്ഷെ അവർക്കു അതിപ്രധാനമായതോ അതീവ സങ്കീർണമായതോ ആയ കാര്യങ്ങൾ നമ്മോട് പറയാനുണ്ടാകും. ഒരു നിമിഷം അവരെ കേൾക്കാൻ നമ്മൾ മിനക്കെട്ടിരുന്നെങ്കിൽ ഒരു അത്യാഹിതം ഒഴിവാക്കാമായിരുന്നു എന്ന്‌ തോന്നുന്ന സന്ദർഭങ്ങളും ജീവിതത്തിൽ ഉണ്ടാകും.

ഒരു വാക്കുകൊണ്ടോ, ഒരു നോക്ക് കൊണ്ടോ,ഒരു സ്പർശനം കൊണ്ടോ ഞാനില്ലേ കൂടെ, നീ വിഷമിക്കരുത് എന്നൊരു പാഴ് വാക്ക്എങ്കിലുംപറഞ്ഞിരുന്നെങ്കിൽ എന്ന്‌ അവർ ആഗ്രഹിച്ചിട്ടുണ്ടാകും. ഒരു പക്ഷെ നമ്മളും.നിന്നെ ഇനി കാണണ്ട അല്ലെങ്കിൽ ഒരിക്കലും എന്നോട് മിണ്ടരുത് എന്നൊക്കെ പറഞ്ഞു നാംവഴക്കിട്ടുപിരിയാറുണ്ട് പലരോടും പലസന്ദർഭത്തിലും. മറുപക്ഷത്തു ഉള്ളവർക്ക് അതെത്ര വേദന നൽകും എന്ന്‌ നാം ചിന്തിക്കില്ല. ഒരു പിൻവിളിക്കായി അവരും കാതോർത്തു കാണും. നമ്മളുംആഗ്രഹിച്ചിട്ടുണ്ടാകുംഅത്.

ബന്ധങ്ങൾ, അത് ഏതുമാകട്ടെ, ഭാര്യാഭർതൃ ബന്ധമോ, സൗഹൃദ ബന്ധമോ ഗുരുശിഷ്യ ബന്ധമായോ, കുടുംബ ബന്ധമോ ഒന്നും അകന്ന് പോകാൻ ഇടയാകരുത്. ഒരു വാക്ക് കൊണ്ടോ ഒരു ഫോൺ കാൾ കൊണ്ടോ ആ ബന്ധങ്ങളെ ഉലയാതെ അരക്കിട്ടുറപ്പിക്കാം. ഒരു ശ്വാസത്തിനും നിശ്വാസത്തിനും ഇടയിൽ നിലച്ചു പോകാവുന്ന ജീവനും ജീവിതവും. കിട്ടുന്ന അല്പസമയം പകയും വിദ്വേഷവും ഇല്ലാതെ, സ്നേഹിച്ചും കലഹിച്ചും ,അകന്നുപോകാതെ ജീവിക്കാം. ഒരാൾ എങ്ങനെ നമ്മളോട് പെരുമാറണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവരോട് നമ്മളും പെരുമാറുക. ബന്ധങ്ങൾ സ്ഥാപിക്കാൻ എളുപ്പമാണ് നിലനിർത്താനാണ്‌ പ്രയാസം.

പോസ്സസീവ്നെസ്സും, അലസതയും, അവഗണനയും, അശ്രദ്ധയും ബന്ധങ്ങൾ ഉലയൻ കാരണമാകും. ഊഷ്മളമായ ബന്ധങ്ങൾ നിലനിർത്താൻ വിട്ടുവീഴ്ചകൾ ഉണ്ടാകണം. മഹാമാരിയിൽ നാം ശരീരം കൊണ്ട് അകലം പാലിച്ചു. എന്നാൽ മനസുകൊണ്ട് ഏറ്റവും അടുത്തായിരിക്കട്ടെ ഓരോ ബന്ധുവും. ആരും അന്യരല്ല, ആകാതിരിക്കട്ടെ.. ഊഷ്മളമായ ബന്ധങ്ങൾ നിലനിർത്താം. ജീവിതം കഠിനമധുര തരമാണ് എന്ന്‌ അപ്പോൾ മനസിലാകും….

✍ജിത ദേവൻ

COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: