മലയാള ഭാഷയിലെ ആധുനിക കവിത്രയങ്ങളിലെ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 6 നു ചങ്ങനാശ്ശേരിയിലെ പെരുന്നയിലാണ് ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ്സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ.ബാല്യകാലം പെരുന്നയിൽ ചെലവഴിച്ച അദ്ദേഹം അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു പോയി .
ആധുനിക കവിത്രയങ്ങളായ കുമാരനാശാൻ,ഉള്ളൂർ,വള്ളത്തോൾ എന്നിവരാണ് മലയാളകവിതയിൽ കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് . കവി , സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ എല്ലാം അദ്ദേഹം അറിയപ്പെടുന്നുണ്ട് .തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയുടെ താത്കാലിക ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട് .കഠിന സംസ്കൃതപദങ്ങൾ കൂടുതലായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു .അതുകൊണ്ടു തന്നെ അദ്ദേഹം “ഉജ്ജ്വല ശബ്ദാഢ്യൻ” എന്ന പേരിലും അറിയപ്പെടുന്നു.
1937ൽ തിരുവിതാംകൂർ രാജാവ് ഉള്ളൂരിന് മഹാകവി ബിരുദം നല്കി ആദരിച്ചിട്ടുണ്ട് കൊച്ചി മഹാരാജാവ് ‘കവിതിലകൻ’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷൺ’ ബിരുദവും സമ്മാനിച്ചിട്ടുണ്ട് .പ്രധാന കൃതികൾ ഉമാകേരളം(മഹാകാവ്യം
കേരള സാഹിത്യ ചരിത്രം(വര്ഷങ്ങളുടെ അധ്വാനത്തിലൂടെ അദ്ദേഹം രചിച്ച അഞ്ചു വാല്യങ്ങളുള്ള ബൃഹ്ത് ഗ്രന്ഥം ),കർണ്ണഭൂഷണം,പിങ്ഗള
ഭക്തിദീപിക,ഒരു മഴത്തുള്ളി,
തുമ്പപ്പൂവ്,കിരണാവലി,മണി മഞ്ജുഷ,വിശ്വം ദീപമയം,ചിത്രശാല,
തരംഗിണി,താരഹ,കൽപശാഖി,താരാഹാരം,അമൃതധാര,അംബ അങ്ങനെ നീളുന്നു .
“വിത്തമെന്തിനു മ്ർത്ത്യനു-വിദ്യകൈവശമാവുകിൽ?
വെണ്ണയുണ്ടെങ്കിൽ നറുനെയ്-വേറിട്ടു കരുതേണമോ?
ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൻ”.എന്ന വരികളിൽ
അറിവിന്റെ ആവശ്യകതയെ കുറിച്ചും “മൂഢന്റെ പൊന്നും മണിയും മനീഷി
കാണുന്നു കല്ലും ചരലും കണക്കെ”.(കിരണാവലി).എന്ന വരികളിലെ ഹാസ്യവും “പൂമകനായാലും പുല്പുഴുവായാലും
ചാവിന്നോ നാളയോ മറ്റന്നാളോ” (ഉള്ളൂർ- പിംഗള)എന്ന തത്വ ശാസ്ത്ര സമീപനവും “ഇറുപ്പവനും മലർ ഗന്ധമേകും
വെട്ടുന്നവനും തരു ചൂടകറ്റും
ഹനിപ്പവനും കിളി പാട്ടുപാടും
പരോപകാര പ്രവണം പ്രപഞ്ചം” (തരംഗിണി)എന്ന വരികളിലെ കാലാതീത യാഥാർഥ്യവും ഒക്കെ വിളിച്ചു പറയുമ്പോഴും .’കാക്കേ കാക്കേ കൂടെവിടെ’, ‘പ്രാവേ പ്രാവേ പോകരുതേ’ എന്നീ കുട്ടിക്കവിതകൾ എഴുതുവാനും അദ്ദേഹം മറന്നില്ല .
മലയാള സാഹിത്യത്തിലെ മുടിചൂടാ മന്നനായിരുന്ന ആ മഹാനുഭാവൻ 1949 ജൂൺ 15 നു നമ്മോടു വിട പറഞ്ഞു .മലയാള ഭാഷ നിലനിൽക്കുവോളം ഉള്ളൂരിന്റെ രചനകൾ നില നിൽക്കും ….
✍അഫ്സൽ ബഷീർ