17.1 C
New York
Sunday, October 2, 2022
Home US News ഉല്ലാസയാത്ര നടത്തിയ പതിമൂന്നുകാരിയുടെ കാറിടിച്ചു രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഉല്ലാസയാത്ര നടത്തിയ പതിമൂന്നുകാരിയുടെ കാറിടിച്ചു രണ്ടുപേര്‍ കൊല്ലപ്പെട്ടു

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

സാന്‍ഡിയാഗോ: അമ്മയുടെ കാര്‍ മോഷ്ടിച്ചു രാത്രി 11 നുശേഷം കൂട്ടുകാരിയേയും കൂട്ടി ഉല്ലാസയാത്ര നടത്തിയ പതിമൂന്നുക്കാരിയുടെ കാറിടിച്ചു 2 പുരുഷന്മാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ട്രാഫിക്ക് വയലേഷനെ തുടര്‍ന്നു പോലീസ് വാഹനം തടഞ്ഞു. കാറില്‍ ഉണ്ടായിരുന്നവര്‍ രണ്ടു പേരും കൗമാര പ്രായക്കാരായിരുന്നുവെന്ന് പോലീസ് അറിഞ്ഞിരുന്നില്ല. പോലീസിനെ കണ്ടതും രണ്ടുപെണ്‍കുട്ടികളും കാറില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് ചുറ്റുപാടും നടത്തിയ അന്വേഷണത്തിലാണ് കാര്‍ ശരീരത്തിലൂടെ കയറിയിരുന്ന കിടന്നുറങ്ങുകയായിരുന്ന ഭവനരഹിതരായ രണ്ടുപേര്‍ രക്തത്തില്‍ കുളിച്ച് സമീപത്തുള്ള കുറ്റികാട്ടില്‍ കണ്ടെത്തിയത്. ഒരാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. മറ്റൊരാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ നിന്നിറങ്ങി ഓടിയ രണ്ടുകുട്ടികളേയും അറസ്റ്റു ചെയ്ത് മാതാപിതാക്കളുടെ കസ്റ്റഡിയില്‍ വിട്ടയച്ചതായി എസ്‌കോണ്ടിസ് പോലീസ് ലഫ്റ്റ് കെവിന്‍ പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറിച്ചും പോലീസ് വിശദീകരണം നല്‍കിയില്ല.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ വെടിവയ്പ്പുകളും ആക്രമണ ഭീഷണികളും മൂലം ലോക്കൽ ഹൈസ്കൂൾ ഫുട്ബോൾ ഗെയിമുകളിൽ മാറ്റങ്ങൾ വരുത്തുന്നു

ഫിലാഡൽഫിയ -- ഫിലാഡൽഫിയയിൽ ഫുട്ബോൾ ഗെയിമുകളിലെ സമീപകാല ഭീഷണികളുടെയും, വെടിവയ്പ്പുകളുടെയും വെളിച്ചത്തിൽ മേഖലയിലെ നിരവധി ഏരിയ ഹൈസ്‌കൂളുകൾക്ക് സുരക്ഷാ പ്രോട്ടോക്കോളുകൾ, റദ്ദാക്കുകയോ ക്രമീകരിക്കുകയോ ചെയ്യേണ്ടിവന്നു. വെള്ളിയാഴ്ച രാത്രി പ്ലിമൗത്ത് വൈറ്റ്മാർഷ് ഹൈസ്‌കൂളിന്റെ സായാഹ്ന ഗെയിമിൽ...

വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ  വിമാനം പറന്നുയർന്നു.യു എസ്സിനു ചരിത്ര നേട്ടം

വാഷിംഗ്‌ടൺ: ലോകത്തിലാദ്യമായി  വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവർത്തിക്കുന്ന ആദ്യ വിമാനം പറന്നുയർന്നത്‌ യു എസ്സിനു ചരിത്ര നേട്ടം സമ്മാനിച്ചു .ആലീസ് എന്നു നാമകരണം ചെയ്യപ്പെട്ട ആദ്യത്തെ സമ്പൂർണ ഇലക്‌ട്രിക് പാസഞ്ചർ വിമാനം  വാഷിങ്ടണിൻ ഗ്രാന്റ്...

വായു മലിനീകരണം; ഡല്‍ഹിയില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഇനി ഇന്ധനം ലഭിക്കില്ല.

പുക പരിശോധന സര്‍ട്ടിഫിക്കറ്റില്ലാതെ ഡല്‍ഹിയില്‍ ഇനി മുതൽ ഇന്ധനം ലഭിക്കില്ല. ഈ മാസം 25 മുതല്‍ പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണം. രണ്ട് മാസങ്ങള്‍ക്കിപ്പുറം തണുപ്പുകാലം വരാനാരിക്കെയാണ് വായൂമലിനീകരണ തോത്...

കോടിയേരിയുടെ മരണം; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം മാറ്റി.

സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം മാറ്റി. സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചത്. പകരം അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തും. ഞായറാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: