17.1 C
New York
Tuesday, September 28, 2021
Home Literature ഉറുമ്പ് പ്രാഞ്ചി (കഥ)

ഉറുമ്പ് പ്രാഞ്ചി (കഥ)

✍മേരി ജോസ്സി മലയിൽ തിരുവനന്തപുരം.

മുളയ്ക്ക്ങ്ങാടിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് പ്രാഞ്ചി ജനിച്ചതെങ്കിലും അവൻ കൂട്ടു കൂടിയിരുന്നത് ഒക്കെ ധനിക കുടുംബത്തിലെ കുട്ടികളും ആയിട്ടായിരുന്നു. വളർന്നപ്പോൾ അവരോടൊപ്പം നിൽക്കാൻ അവർ ചെയ്യുന്നത് പോലെയൊക്കെ ചെയ്യാൻ വീട്ടുകാരുമായി കശപിശ തുടങ്ങി. പോക്കറ്റ് മണി യ്ക്കായി ഇനി അനാവശ്യമായി ഒരു രൂപ പോലും കിട്ടില്ല എന്ന അവസ്ഥ വന്നപ്പോൾ ചെറിയ രീതിയിൽ മോഷണം തുടങ്ങി. ധനികരായ കൂട്ടുകാരുടെ വീട്ടിൽ നിന്നുതന്നെ കിണ്ടി, കോളാമ്പി ഒക്കെ അടിച്ചു മാറ്റി വിൽക്കുക, അവരുടെയൊക്കെ വീടുകളിൽ തെങ്ങ് കയറുന്ന അവസരത്തിൽ അവിടെ പറ്റിക്കൂടി നിന്ന് ഒന്നു രണ്ടു ചാക്ക് തേങ്ങ മോഷ്ടിക്കുക. അവിടത്തെ മക്കളുടെ കൂട്ടുകാരൻ ആയതുകൊണ്ട് ആർക്കും ആദ്യമൊന്നും സംശയമേ തോന്നിയില്ല. മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് കൂട്ടുകാരുമൊത്ത് എല്ലാവരെയും അമ്പരപ്പിക്കുന്ന രീതിയിൽ ആർഭാടങ്ങൾ കാണിക്കുകയായിരുന്നു പ്രാഞ്ചിയുടെ പതിവ്. യൗവനത്തിൽ എത്തിയപ്പോഴേക്ക് “ഉറുമ്പ് പ്രാഞ്ചി”എന്നൊരു വട്ടപ്പേര് ഇവൻ സമ്പാദിച്ചു.

പഠിപ്പ് പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ എങ്ങനെയോ ഒരു വിസ ശരിയാക്കി ഗൾഫിലേക്ക് കടന്നു. അവിടെ പ്രാഞ്ചി എത്തി വലിയ താമസമില്ലാതെ ഗൾഫ് യുദ്ധം തുടങ്ങി. കുറേപ്പേർ യുദ്ധം ഭയന്ന് നാട്ടിലേക്ക് തിരിച്ചു. നാട്ടിൽ മറ്റ് ഉപജീവനമാർഗങ്ങൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് പ്രാഞ്ചി അവിടെ തന്നെ തുടർന്നു.

ഗൾഫ് രാജ്യങ്ങളെ സദ്ദാംഹുസൈനിൽ നിന്ന് രക്ഷിക്കാനായി അമേരിക്ക അയച്ച പട്ടാളക്കാർക്ക് ചില്ലറ സേവനങ്ങൾ ചെയ്യുന്ന വേസ്റ്റ് മാനേജ്മെൻറ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.പട്ടാളക്കാർ പല സാധനങ്ങളും ലഗ്ഗെർ ബക്കറ്റുകളിൽ ഉപേക്ഷിക്കും. പലതും പൊതുവിപണിയിൽ വില ഉള്ളതായിരുന്നു. അതെടുത്ത് വിറ്റും കൂടാതെ പട്ടാളക്കാർക്ക് തമ്പാക്ക്, പാൻമസാല തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ വിറ്റും പ്രാഞ്ചി ശരിക്ക് കാശ് ഉണ്ടാക്കി. യുദ്ധം അവസാനിച്ചിട്ടും പട്ടാളക്കാർ കുറെ കാലം അവിടെ തുടർന്നിരുന്നു. ഇതിനോടകം പ്രാഞ്ചി സാധാരണ പ്രവാസികളിൽ നിന്ന് വ്യത്യസ്തമായി വലിയ കഠിനാധ്വാനം ഇല്ലാതെ തന്നെ ഒരു കുബേരൻ ആയി മാറി. ഒരു മൂന്നു വർഷം കൊണ്ട് തന്നെ പ്രാഞ്ചി ഉദ്ദേശിച്ചതിന്റെ നാലിരട്ടി കാശ് സമ്പാദിച്ചു തിരികെ നാട്ടിലെത്തി.

ആദ്യമായി ചെയ്തത് തൻറെ കൂട്ടുകാരുടെ വീട് പോലെതന്നെ ഒരു ഉഗ്രൻ വീട് പണിതു. ബംഗ്ലാ വായി, കാറായി, സെക്യൂരിറ്റി ആയി അങ്ങനെ എല്ലാ സൗകര്യങ്ങളുമായി. സമ്പന്ന കുടുംബത്തിൽ നിന്ന് വിവാഹവും കഴിച്ചു.

ഒരു പ്രമുഖ ക്ലബ്ബിൽ അംഗത്വം നേടി. പള്ളി കമ്മിറ്റി പ്രസിഡൻറ്, കുട്ടികളുടെ സ്കൂളിലെ പി. ടി. എ. പ്രസിഡൻറ്, പള്ളി പെരുന്നാളുകൾ നടത്തുക എന്ന് വേണ്ട പ്രാഞ്ചി ഇല്ലാതെ ഒരു പരിപാടിയും ആ നാട്ടിൽ ഇല്ല എന്ന സ്ഥിതിവിശേഷം ആയി. പിന്നെ അദ്ദേഹത്തിൻറെ ഒരു പ്രധാന വീക്നെസ് ആയിരുന്നു സമ്പന്ന വീടുകളിൽ നിൽക്കുന്ന ഡ്രൈവർമാർ, അടുക്കള ജോലിക്കാർ, തോട്ടക്കാർ അവരെയൊക്കെ അവിടെ ചെന്ന് കാൻവാസ് ചെയ്ത് അവർ കൊടുക്കുന്നതിൽ നിന്നും അഞ്ചു രൂപയെങ്കിലും കൂട്ടി തരാമെന്ന് പറഞ്ഞു വിളിച്ചു കൊണ്ടുവരിക. അതുവഴി കുറച്ച് പ്രശസ്തിയൊക്കെ ഉണ്ടാക്കുക. അല്പന് ഐശ്വര്യം കിട്ടിയാൽ എന്തൊക്കെ ചെയ്യുമോ അതെല്ലാം പ്രാഞ്ചി ഒന്നൊന്നായി ചെയ്തു.

താമസിയാതെ ഒരു ബ്ലേഡ് കമ്പനി തുടങ്ങി. ബിസിനസ് അടിവെച്ചടിവെച്ച് വളർന്നു. അങ്ങനെയിരിക്കെ ഒരു സിനിമാമോഹം അങ്ങ് പ്രാഞ്ചിയുടെ തലയ്ക്കു പിടിച്ചു. അത്യാവശ്യം മുഖശ്രീ ഉള്ള പ്രാഞ്ചി ഒരു സിനിമയിൽ അങ്ങോട്ട് കാശുകൊടുത്തു അഭിനയിക്കാൻ പോയി.
എസ്.ഐ.യുടെ വേഷമാണെന്ന് പറഞ്ഞാണ് സിനിമക്കാർ കാശു വാങ്ങിച്ചത്. എങ്കിലും അഭിനയിക്കാൻ തുടങ്ങിയപ്പോൾ ബാറിലെ വെയിറ്റർ ആകേണ്ടി വന്നു. അടുത്ത സിനിമയിൽ നല്ല വേഷം തരാമെന്ന് പറഞ്ഞ് അവർ കുറേക്കൂടി കാശ് പ്രാഞ്ചിയിൽ നിന്ന് വാങ്ങിച്ചു. അടുത്ത സിനിമയിൽ കറവക്കാരൻ, പിന്നെ അതിനടുത്ത് ഡ്രൈവർ, പിന്നെ അത് കഴിഞ്ഞ് തോട്ടക്കാരൻ അങ്ങനെ അവരുടെ അഞ്ചാമത്തെ സിനിമയിൽ കാശു വാങ്ങിച്ചു ഒരു എസ്.ഐ. വേഷം കൊടുത്തു. ആ വഴിക്ക് പ്രാഞ്ചിയുടെ കുറെ കാശ് പോയി കിട്ടി. സിനിമാഭിനയം തലയ്ക്കു പിടിച്ചു ബിസിനസിൽ ശ്രദ്ധിക്കാതെ കമ്പനിയിലെ സ്റ്റാഫ് ഒക്കെ ഓരോ ചെറിയ കുബേരന്മാർ ആയി. വള്ളം മുങ്ങുന്നത് അറിയാതെ പ്രാഞ്ചി തന്റെ സിനിമാ യാത്ര തുടർന്നു.
ആയിടയ്ക്കാണ് പള്ളിയിൽ സമൂഹ വിവാഹത്തിനുള്ള സംഭാവന പിരിക്കാൻ രസീത് ബുക്ക് അടിക്കുന്നത്. സാധാരണ ഈ ബുക്ക് അടിക്കാൻ തുടങ്ങുന്നതിനുമുമ്പേ പ്രാഞ്ചി മുഴുവൻ സ്പോൺസർ ചെയ്യാറാണ് പതിവ്. ഇക്കുറി അതുണ്ടായില്ല. പള്ളി കമ്മിറ്റി കൂടി എല്ലാവരുടെയും മുമ്പിൽ വെച്ച് വലിയ ഒരു തുക കൊടുക്കാമെന്ന് പ്രാഞ്ചി ഏറ്റു. പിന്നെ കമ്മിറ്റി പി രിഞ്ഞപ്പോൾ തനിക്ക് 250 രൂപയിൽ കൂടുതൽ തരാനുള്ള കഴിവില്ല എന്നും കാറിൽ പെട്രോൾ അടിക്കാനും വീട് ഒന്ന് പെയിൻറിങ് ചെയ്യാനും കടക്കാരുടെ മുമ്പിൽ പിടിച്ചു നിൽക്കാനും വീണ്ടും ഗൾഫിലേക്ക് പോകാൻ വിസ തരപ്പെടുത്താൻ ഉള്ള നീക്കങ്ങൾ നടത്തുകയാണ് താൻ എന്ന സത്യം പള്ളിയിലെ അച്ചനോട് മാത്രം തുറന്നു പറഞ്ഞു.കൊറോണാ കഴിഞ്ഞ് ഇനി എന്നാണാവോ പ്രാഞ്ചിക്ക് ഒരു തിരിച്ചുപോക്ക് സാധ്യമാവുക?

പ്രാഞ്ചിയുടെ സ്വപ്നം പൂവണിയുമോ?

അണ്ണാൻ ആനയോളം വാ പൊളിച്ചാൽ ഈ അവസ്ഥയിൽ എത്തും.
കഥ:✍
മേരി ജോസ്സി മലയിൽ തിരുവനന്തപുരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: