17.1 C
New York
Wednesday, January 19, 2022
Home US News ഉറങ്ങി കിടന്നിരുന്ന വിദ്യാർത്ഥിനി ഡാളസ്സിൽ വെടിയേറ്റു മരിച്ചു

ഉറങ്ങി കിടന്നിരുന്ന വിദ്യാർത്ഥിനി ഡാളസ്സിൽ വെടിയേറ്റു മരിച്ചു

റിപ്പോർട്ട്: പി. പി. ചെറിയാൻ

ഡാളസ്: സൗത്ത് ഡാളസ്സിൽ വീട്ടിനുള്ളിൽ ഉറങ്ങി കിടന്നിരുന്ന 18 വയസ്സുള്ള വിദ്യാർത്ഥിനി ഡ്രൈവു ബൈ ഷൂട്ടിംഗിൽ കൊല്ലപ്പെട്ടു.

ജനുവരി 11 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്റർ സ്റ്റേറ്റ് 30 ഡോൾഫിൻ റോഡിലുള്ള വസതിയിലായിരുന്നു ഇവർ മറ്റുള്ളവർക്കൊപ്പം കിടന്നുറങ്ങിയിരുന്നത്. റോഡിൽ നിന്നും പാഞ്ഞുവന്ന ബുള്ളറ്റ് അടുക്കള ജനൽ തുളച്ചു വീടിന്റെ പുറകിലെ മുറിയിൽ കിടന്നുറങ്ങിയരുന്ന യുവതിയുടെ ശരീരത്തിൽ തറക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ യുവതിയെ ലക്ഷ്യം വച്ചാണോ വെടിവെച്ചതെന്ന് വിശ്വസിക്കാൻ കാരണം കാണുന്നില്ലാ എന്നാണ് ഡാളസ് പോലീസ് പറയുന്നത്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ ആരും തന്നെ ഈ വീട്ടിലുണ്ടായിരുന്നില്ലെന്നും ഡി.പി.ഡി. ചീഫ് എഡി ഗാർസിയ പറഞ്ഞു.

മാതാവും രണ്ടു സഹോദരന്മാരും അങ്കിളുമാണ് ഈ വീട്ടിൽ യുവതിയോടൊപ്പം താമസിച്ചിരുന്നത്.

ക്രിസ്റ്റൽ റോഡ്രിഗസ് ഫ്ളൈറ്റ് അറ്റൻഡ് ആകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി. എന്റെ മകളുടെ ജീവൻ എന്തിനാണ് അക്രമികൾ എടുത്തതെന്നു മനസ്സിലാകുന്നില്ല. ക്രിസ്റ്റലിന്റെ മാതാവ് പറഞ്ഞു.

സംഭവത്തെ കുറിച്ചു സൂചന നൽകുന്നവർക്ക് 5000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവർ 214 373 8477 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...

54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട്...

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ തുടക്കമാകും.

തിരുന്നാവായ: കോവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ്...

കുറഞ്ഞ ചെലവിൽ പരിശോധന, പണമില്ലാതെയും ടെസ്റ്റ്. പക്ഷേ, നാട്ടുകാർ എത്തുന്നില്ല.

നമ്മൾ അറിഞ്ഞിരിക്കണം മലപ്പുറത്തെ ഈ പബ്ലിക് ഹെൽത്ത് ലാബിനേക്കുറിച്ച്.മലപ്പുറം: സ്വകാര്യ ലാബുകളിലേക്കാളും കുറഞ്ഞ നിരക്കിൽ വിവിധ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ടായിട്ടും സിവിൽ സ്റ്റേഷനുള്ളിലെ പബ്ലിക് ഹെൽത്ത് ലാബിൽ ആളുകളെത്തുന്നില്ല. സിവിൽ സ്റ്റേഷന് ഉള്ളിലായതിനാൽ...
WP2Social Auto Publish Powered By : XYZScripts.com
error: