17.1 C
New York
Wednesday, January 19, 2022
Home Health ഉറങ്ങാൻ കഴിയുന്നില്ലേ? എങ്കിൽ ഇവ ചെയ്ത് നോക്കൂ.

ഉറങ്ങാൻ കഴിയുന്നില്ലേ? എങ്കിൽ ഇവ ചെയ്ത് നോക്കൂ.

ആരോഗ്യകാരമായ ജീവിതത്തിന് അവശ്യം വേണ്ട ഒന്നാണ് നല്ല ഉറക്കം. രാത്രി നന്നായി ഉറങ്ങാൻ പാടുപെടുന്ന ഒട്ടനവധി ആളുകൾ നമുക്കിടയിലുണ്ട്. രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഈ കാര്യങ്ങൾ ഒന്ന് ചെയ്ത് നോക്കൂ…

മനുഷ്യ ശരീരത്തിന് ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങളിൽ ഒന്നാണ് ഉറക്കം. ശരീരത്തിനും മനസിനും വിശ്രമം പകർന്നു കൊണ്ട് വീണ്ടും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന ശരീരത്തിലെ സ്വാഭാവിക പ്രവർത്തനങ്ങളിൽ ഒന്നാണിത്.
എന്നാൽ പല കാരണങ്ങൾ കൊണ്ട് രാത്രിയിൽ നന്നായി ഉറക്കം നേടിയെടുക്കാൻ പ്രയാസം അനുഭവിക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ സ്ഥിരമായി നേരിടേണ്ടി വരുന്നത് കാലക്രമേണ നമ്മുടെ ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുമെന്ന് പറയപ്പെടുന്നു. വിട്ടുമാറാത്ത അവസ്ഥയായി ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ മാറിയാൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യമായി വന്നേക്കും. ഒരുപക്ഷേ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണം നിങ്ങളുടെ മോശപ്പെട്ട ജീവിതശൈലി ശീലങ്ങൾ ആണെങ്കിൽ ഇതിൽ നിന്നും പുറത്തു കിടക്കാൻ ആയി ശ്രമിച്ചു നോക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവിതശൈലിയിൽ വരുത്താൻ കഴിയുന്ന ചില മാറ്റങ്ങളുടെയും ആയുർവേദ പ്രതിവിധികളുടെയും സഹായത്തോടെ ഇതിനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കണം.

ദിവസവും ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ആയി ചില മാർഗ്ഗനിർദ്ദേശങ്ങൾ അനുഷ്ഠിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും രാവിലെ ഉന്മേഷദായകമായി ഉണർന്നെണീക്കാനും നിങ്ങളെ സഹായിക്കും. ഇത്തരം നിർദ്ദേശങ്ങൾ നിങ്ങളെ വിശ്രമിക്കാൻ അനുവദിക്കുകയും തലച്ചോറിനെ വേഗത്തിൽ ഉറങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിനായി ചെയ്യേണ്ട ചില കാര്യങ്ങൾ ഇഇത്

പ്രാണായാമം

പ്രാണായാമം ഏറ്റവും മികച്ച ശ്വസന വ്യായാമങ്ങളിൽ ഒന്നാണ്. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ശ്വസനം സമീകൃതമായി മാറുകയും ശരീരത്തിലുടനീളം ഊർജ്ജം എത്തിക്കാൻ സാധിക്കുകയും ചെയ്യുന്നു. ഉറങ്ങാൻ പോകുന്നതിന് മുമ്പ് പ്രാണായാമം പരിശീലിക്കുന്നത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഓക്സിജന്റെ വിതരണം വർദ്ധിപ്പിക്കാനും സഹായിക്കും. ഇത് നിങ്ങളുടെ തലച്ചോറിനെ ശാന്തമാക്കിക്കൊണ്ട് വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്നു. മറ്റ് പ്രാണായാമങ്ങളെ അപേക്ഷിച്ച് അനുലോം വിലോം, ഭ്രമരി പ്രാണായാമം എന്നിവ രാത്രിയിൽ ഉറങ്ങും മുൻപ് ചെയ്യാൻ നിർദ്ദേശിക്കപ്പെടുന്നതാണ്.

​ദീർഘ ശ്വസനം

പ്രാണായാമം ചെയ്യുന്നതിന് സമയവും സാഹചര്യവും ബുദ്ധിമുട്ടാണെങ്കിൽ ഉറങ്ങുന്നതിനു മുൻപ് ലളിതമായ എന്തെങ്കിലും ചെയ്യാനായി നിങ്ങൾക്ക് ആഴത്തിലുള്ള ദീർഘ ശ്വസന രീതി പരിശീലിക്കാം. ഇതിനായി നിങ്ങൾ കഴിയുന്നത്ര ശ്വാസം മൂക്കിലൂടെ ഉള്ളിലേക്ക് എടുത്ത ശേഷം വായിലൂടെ ശ്വാസം പുറത്തേക്ക് വിടണം. കുറച്ചു തവണ പ്രവർത്തി ചെയ്യുന്നത് വഴി മനസ്സിനെ ശാന്തമാക്കുകയും നിങ്ങളെ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ചെയ്യും.

​നിങ്ങളുടെ പാദങ്ങൾ കഴുകുക

പണ്ടത്തെ ആളുകൾക്ക് ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി കാലുകൾ കഴുകുന്ന ശീലം ഉണ്ടായിരുന്നു. കാലുകൾ കഴുകുന്നത് ശരീരത്തെ വിശ്രമിക്കാനും പിരിമുറുക്കമുള്ള പേശികൾക്ക് അയവ് വരുത്താനും മനസ്സിൻറെ സമ്മർദ്ദ നില കുറയ്ക്കാനും സഹായം ചെയ്യുന്നതാണ് എന്ന് നിരവധി പഠനങ്ങൾ പറയുന്നു. പാദങ്ങൾ കഴുകുന്നത് വഴി മനസ്സിലെ നിഷേധാത്മകത മനോഭാവങ്ങളെ അകറ്റാൻ കഴിയുകയും നിങ്ങളുടെ മനസ്സിന് കൂടുതൽ ശാന്തിയും സമാധാനവും തോന്നിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇന്നത്തെ പുതുതലമുറയിലെ ആളുകളും ദിവസവും ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് പരീക്ഷിച്ചു നോക്കേണ്ടതാണ് ഈയൊരു പ്രവർത്തി.

​ഗാഡ്‌ജെറ്റുകൾ ഒഴിവാക്കുക

ഇലക്ട്രോണിക് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം ഇന്നത്തെ നമ്മുടെ ആധുനിക ജീവിതശൈലിയുടെ ഒരു സാധാരണ പ്രശ്നമാണ്. ഇത് നമ്മുടെ ഉറക്ക രീതിയെ തടസ്സപ്പെടുത്തുന്നതിന് പ്രഥമ സ്ഥാനം വഹിക്കുന്നുണ്ട്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഫോൺ ഉപയോഗിക്കുന്നത് അല്ലെങ്കിൽ ടെലിവിഷൻ കാണുന്നത് പോലുള്ള കാര്യങ്ങൾ നിങ്ങളുടെ മനസ്സിനെ കൂടുതൽ ഉത്തേജിപ്പിക്കുകയും സജീവമായി തുടരാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങൾക്ക് ഉറങ്ങുന്നത് ബുദ്ധിമുട്ടാക്കും. ഉറങ്ങാൻ പോകുന്നതിനു മുമ്പ് രാത്രിയിൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാൻ മാത്രം ശ്രമിക്കുക. ശാന്തമായി ഉറങ്ങാൻ ശാന്തമായ സംഗീതം കേൾക്കുക അല്ലെങ്കിൽ ഒരു പുസ്തകം വായിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുക.

അഭ്യംഗ

ആയുർവേദ ചികിത്സയിൽ ഉൾപ്പെടുന്ന ഒന്നാണ് അഭ്യംഗ, ഊഷ്മള സുഗന്ധമുള്ള സസ്യങ്ങൾ കലർന്ന എണ്ണ ഉപയോഗിച്ച് ശരീരം മസാജ് ചെയ്യുന്ന രീതി ഇതിൽ ഉൾപ്പെടുന്നു.
ശരീരം മുഴുവൻ മസാജ് ചെയ്യുന്നത് സാധ്യമല്ലെങ്കിൽ രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് ശരീരത്തിലെ സ്ട്രെസ് പോയിന്റുകൾ മാത്രം മസാജ് ചെയ്യാൻ ശുപാർശ ചെയ്യുന്നു. നിങ്ങളുടെ നെറ്റിയിലും തോളിലും അൽപം ചൂടുള്ള എള്ളെണ്ണ പുരട്ടി നന്നായി മസാജ് ചെയ്യുക. ഇതേതുടർന്ന് നിങ്ങളുടെ പേശികൾക്ക് വിശ്രമം കൈവരികയും ശാന്തമായി ഉറങ്ങാൻ സാധിക്കുകയും ചെയ്യുന്നു.

മേല്പറഞ്ഞ പ്രവർത്തികൾ പരീക്ഷിച്ചു നോക്കിയിട്ടും ഉറക്കപ്രശ്നങ്ങൾ നിങ്ങളിൽ മാറ്റമില്ലാതെ തുടരുന്നുണ്ടെങ്കിൽ ഉറപ്പായും ഉടനടി ഒരു ആരോഗ്യ വിദഗ്ധനെ കണ്ട നിർദ്ദേശവും ആവശ്യമെങ്കിൽ മരുന്നുകളും കഴിക്കേണ്ടത് പ്രധാനമാണ് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: