17.1 C
New York
Tuesday, May 24, 2022
Home US News ഉമ്മന്‍ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു

ഉമ്മന്‍ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു

റിപ്പോർട്ട്: പി.പി.ചെറിയാൻ

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ പത്തു മണിക് (ഈസ്റ്റേൺ ടൈം) സംഘടിപ്പിക്കപ്പെടുന്ന ഇലക്ഷന്‍ സൂം സമ്മേളനത്തിൽ മുൻ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു.

ഐക്യ ജനാധിപത്യ മുന്നണിയുടെ കരങ്ങള്‍ക്ക് ശക്തിപകരാനുള്ള പ്രസ്തുത സമ്മേളനത്തില്‍ കേരളത്തില്‍ നിന്നുമുള്ള കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എം.എല്‍.എ, ഹൈബി ഈഡന്‍ എം.പി, കെ.സി ജോസഫ് എം.എല്‍എ, വി.ടി. ബല്‍റാം എംപി തുടങ്ങിയവര്‍ പങ്കെടുക്കും. ഒപ്പം ഐ.ഒ.സി യു.എസ്.എയുടെ ഗ്ലോബല്‍ നേതാക്കന്മാര്‍ അടങ്ങുന്ന പ്രമുഖരും ചടങ്ങില്‍ സംസാരിക്കും.
സമ്മേളത്തിൽ എല്ലാ ഐക്യ ജനാധിപത്യ വിശ്വാസികള്‍ക്കും, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഇലക്ഷന്‍ സൂം സമ്മേളനത്തിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ജനാധിപത്യ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഐ.ഒ.സി നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐ.ഒ.സി യു.എസ്എ കേരളാ ചാപ്റ്റര്‍ ചെയര്മാന്
തോമസ് മാത്യു, ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ഡോ:മാമൻ സി ജേക്കബ്, ജോബി ജോർജ് എന്നിവർ അഭ്യര്‍ത്ഥിച്ചു.

Zoom- Meeting ID 899 194 15919
Passcode KERALA

Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: