17.1 C
New York
Monday, September 20, 2021
Home Literature ഉപ്പു പാറകൾ. (കഥ)

ഉപ്പു പാറകൾ. (കഥ)

സാഹി സലാം. അബുദാബി.✍

അവൾ അങ്ങനെയായിരുന്നെത്രേ… അവധില്ലാത്ത തൊഴിലാളി.
അങ്ങനെ ആക്കിത്തീർത്തതോ…. തീർന്നതോ ആണെത്രേ….
സൂര്യനുദിക്കുമ്പോൾ തന്നെ എഴുന്നേറ്റ് മക്കളുടെ സ്കൂളിലേക്കുള്ള കാര്യങ്ങളൊക്കെ ചെയ്ത് ഓരോരുത്തരെയും എണീപ്പിച്ച് സ്കൂളിലയച്ച് തിരക്കുപിടിച്ചു തുടങ്ങുന്നൊരു ജീവിതം. തിന്നത് പാതി തിന്നാത്തത് പാതി എന്ന മട്ടിൽ കൈകുഞ്ഞുമായ് അവളോടി.

ഇന്ന് അലവി മാപ്പളേടെ വീട്ടിൽ മധുര വള്ളിക്കുള്ള കണ്ടപ്പണിയാണ് വൈകിയാൽ ആ മാപ്പളേടെ വായിൽ നിന്നും വല്ലതും കേൾക്കണ്ടി വരും.

പണിക്കെത്തിയതും ദേവേടത്തിയുടെ വക കോറി വലിക്കുന്ന ചോദ്യം
“നീ ഈ ചെക്കനേം കൊണ്ടാ പോന്നത്
പണി വല്ലതും നടക്കോ..?”

ഇത് കേട്ടതോടെ അലവി മാപ്പള പറഞ്ഞു, പണി പോരായ്മ വന്നാൽ കൂലി കുറയും. സുജാത ഒന്നും പറയാതെ കുട്ടിയെ പുറത്ത് കെട്ടി പണി തുടങ്ങി. എന്ത് പറയാൻ…. കണ്ണീരണിഞ്ഞാൽ എന്തു ഫലം..

മനസ്സിൻ്റെ ഉള്ളറയിൽ ഓരോ കണ്ണീരും അടിഞ്ഞടിഞ്ഞ് തണുത്ത ഉപ്പുപാറയായ് രൂപപ്പെട്ടുകൊണ്ടിരുന്നു. വരണ്ട കണ്ണുകളിൽ ഒരു നോട്ടം മാത്രം ബാക്കി. വികാരമറ്റിടത്ത് ദയനീയതയാണോ ദേഷ്യമാണോ എന്നാർക്കും മനസ്സിലാക്കാൻ കഴിയാത്ത നോട്ടം.

മധുരക്കിഴങ്ങിന് കള്ളി വെട്ടി കൊണ്ടിരിക്കുമ്പോൾ റംലാത്ത പറഞ്ഞു “സുജേ… കുട്ടിയുറങ്ങി അതിനെ ഒന്നു കിടത്താൻ പാടില്ലേ.”. അവളാ ഇറക്കികെട്ടിയ വരാന്തയിൽ തണലിൽ ഒന്നു കിടത്തി തിരിച്ച് വീണ്ടും കളം വെട്ടിത്തുടങ്ങി.

“നിൻ്റെ മൂപ്പരെ വല്ല വിവരോം ഉണ്ടോ.”?
എന്റെ റംലാത്ത..അവർക്ക് ഒന്നു നോക്കണ്ടല്ലോ… എവിടേക്കേലും ഇട്ടെറിഞ്ഞ് പോയാ പോരെ….. ഈ മൂന്നു മക്കളെ ഞാനെങ്ങെനെ പോറ്റുന്നെന്നോ- മറ്റോ അറിയണോ….?,അമ്മയായി പോയില്ലേ..

അവിടെയും, ഇവിടെയും വെച്ച് കൊറേ പേര് കണ്ടോരുണ്ട്. ബാധ്യത കൂടിയപ്പോൾ ഓടിപ്പോയതാണു അയാൾ. അയാളുടെ ഭാഷയിൽ ഒരു രക്ഷപ്പെടൽ… മറ്റുള്ളവർക്ക് അയാൾ കുടുംബം നോക്കാത്തയാൾ. അക്രമം തന്നെയാണ് അയാൾ കാണിച്ചത്, ചെറിയ കുട്ട്യോ ളേം വെച്ച് എന്ത് കാണിക്കാനാണ് സുജാത ഒറ്റക്ക്..

അപ്പോഴേക്ക് കുഞ്ഞ് കരയാൻ തുടങ്ങി. അവളോടിയെടുത്തു അമ്മേടെ മോനെന്ത്യേ… എന്നു പറഞ്ഞ് കൊഞ്ചിച്ചു തുടങ്ങി. മാറിടം ചുരത്തി.

ലോകത്തിലെ അമൂല്യമായ ആ സത്തിനെ അവൻ്റെ ചുണ്ടിലേക്ക് ചേർത്തു വെച്ചു.ആർത്തിയോടെ കുടിച്ചു തുടങ്ങി..
പാല് കിട്ടാതെ അവൻ മുഖം തിരിച്ചും മറിച്ചും കാണിച്ചു. അവനുള്ളതുപോലും കിട്ടാതെ ചുക്കിച്ചുളിഞ്ഞ ആ മുലയിലേക്ക് നോക്കി….. നിസ്സഹായതയോടെ ആരോടും പറയാനില്ലാത്ത ഒരു ഗദ്ഗദം. അത് ആരുമറിയാതെ ഉള്ളിലെ ഉപ്പുപാറയിലേക്ക് ലയിച്ചു.

ഇതു കണ്ടിറങ്ങി വന്ന അലവി മാപ്പള കുഞ്ഞിനെ കൊഞ്ചിച്ചിലിരിക്കലൊക്കെ പിന്നെ: പണി നടക്കട്ടെ.
അവൾ പിറകിൽ കെട്ടി കണ്ടത്തിലേക്ക് നടന്നു.
കളങ്ങൾ വെട്ടിത്തുടങ്ങി.

വിശ്രമസമയമായപ്പോൾ അവൾ കുഞ്ഞിനെ മടിയിൽ വെച്ച് ചാരിയിരുന്നു. കടലോളമുള്ള അവൾക്ക് ചിന്തയിലേക്ക് ഊളിയിടാൻ ഒരുപാട് സമയം വേണ്ടി വന്നില്ല. കഴിഞ്ഞു പോയ ആ ദിവസങ്ങൾ. പണി കഴിഞ്ഞെത്തുമ്പോൾ മക്കൾ ഒരു പരാതിയുമില്ലാതെ വീട്ടിലുള്ള എന്തെങ്കിലും കഴിച്ച് കുഞ്ഞനുജനെയും അമ്മയെയും കാത്തിരിക്കുന്നുണ്ടാവും.

കണ്ടപാടെ അവനെ കയ്യിൽ നിന്നെടുത്ത് അവർ ഉമ്മ വെച്ചും കൊഞ്ചിച്ചും തുടങ്ങും.
ഏറെ സമയം കഴിയാതെ പണി കഴിഞ്ഞ് വരുന്ന അവരുടെ അച്ഛൻ്റെ കയ്യിലെ പൊതിയും വാങ്ങി നുണഞ്ഞു അവർ കളിക്കാൻ തുടങ്ങും.
“ഭയങ്കര ക്ഷീണം. ചായയെടുത്തേ…” എന്ന അകത്തേക്കുള്ള നീട്ടിയ വിളി…

ക്ഷീണവും തളർച്ചയും ഒന്നുമില്ലാത്തവളാണല്ലോ പെണ്ണ്…. ചായ ആയില്ലേ തിളക്കുന്നേയുള്ളൂ. എൻ്റെ മറുപടിക്ക് തെല്ലരിശത്തോടെ അയാൾ
“ഇത്ര നേരായിട്ടും നിനക്കൊരു ചായ താളിപ്പിക്കാൻ പറ്റിയില്ലേ.. എന്ത് മല മറിക്കുന്ന പണിയാ നിനക്ക്…”? അവളുടെ ഉപ്പുപാറകൾക്ക് കനം കൂടി….

ഒന്നും മിണ്ടാതെ ചായയുമായ് ചെന്ന്: അപ്പോൾ അയാൾ പറഞ്ഞു തുടങ്ങി ഒന്നുറങ്ങണം ഇന്നലെ ഉറക്കം ശരിയായില്ല… ഇന്നലെ രാത്രി മുഴവൻ കരഞ്ഞ കുഞ്ഞിനെ എടുത്തു നടന്നത് ഞാനായിരുന്നോ… അയാളായിരുന്നോ -.. അവൾക്ക് സംശയം തോന്നി.

ഒഴിഞ്ഞ ചായകപ്പെടുത്തവൾ അടുക്കളയിലേക്ക് നടന്നു. കുഞ്ഞ് എത്ര ഉറക്കെ കരഞ്ഞാലും എന്തിനേറെ പറയുന്നു ആകാശം ഇടിഞ്ഞു വീണാലും അറിയാത്ത ആൾ ഉറങ്ങിയില്ലെത്രേ… ഒന്നു കിടക്കാൻ പോലുമാവാത്ത ഞാനോ —- അവൾ സ്വയം ചോദിച്ചു… ഉത്തരവും അവൾ തന്നെ കണ്ടെത്തി… പെണ്ണല്ലേ… ക്ഷീണവും തളർച്ചയുമില്ലാത്ത തൊഴിലാളി..

അങ്ങനെ പുലരുകയും അസ്തമിക്കുകയും ചെയ്ത് ദിവസങ്ങൾ നീങ്ങി.ഒരു ദിവസം അയാൾ പണി കഴിഞ്ഞ് തിരികെ വന്നില്ല… അന്വേഷിച്ചപ്പോൾ അറിഞ്ഞു.ബസ്സ് കേറിപ്പോകുന്നത് കണ്ടവരുണ്ടെത്രേ…. ഇത്രയും ജീവിത ഭാരം അയാൾക്ക് താങ്ങാൻ വയ്യത്രേ..

അവൾ ഒരുറച്ച കടലാവാൻ ഇനിയൊന്നും വേണ്ടി വന്നില്ല….സ്നേഹത്തിലേക്കും കരുതലിലേക്കും ലയിക്കാൻ കൊതിച്ച ഉപ്പുപാറ.. ഭാരം ചുമന്നും…കുട്ടികളുടെ കാര്യങ്ങൾക്കായ് വിശ്രമമില്ലാതെ കൈകുഞ്ഞുമായ് ഓടിയും
ക്ഷീണമില്ലാത്ത, അവധിയില്ലാത്ത തൊഴിലാളിയായ്……. അവൾ..
ഉള്ളിലെ കടൽവെള്ളം മുഴുവൻ ഉറഞ്ഞ് ഉപ്പുപാറയായ സ്ത്രീയായിരിക്കുന്നു……. അങ്ങനെ യെത്ര ഉപ്പുപാറകൾ.

സാഹി സലാം.
അബുദാബി.✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: