17.1 C
New York
Wednesday, October 5, 2022
Home US News ഉദ്ധിതനായ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ കണ്ടെത്തണം: ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ

ഉദ്ധിതനായ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ കണ്ടെത്തണം: ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാലസ് : കല്ലറയുടെ ബന്ധനങ്ങള്‍ തകര്‍ത്തു, അന്ധകാര ശക്തികളിന്മേല്‍ ജയോത്സവം കൊണ്ടാടി, പാപത്തിന്റെ ഫലമായി മനുഷ്യകുലം വിധിക്കപ്പെട്ട മരണത്തെ കാല്‍വറി ക്രൂശിലെ മരത്താല്‍ കീഴ്‌പെടുത്തി മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ കണ്ടെത്തുമ്പോള്‍ മാത്രമാണ് ഈസ്റ്റര്‍ ആഘോഷം അര്‍ത്തവത്താക്കുന്നതെന്ന് മര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് പറഞ്ഞു.

ഈസ്റ്ററിനോടനുബന്ധിച്ചു ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മര്‍ത്തോമാ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബ്ബാന മധ്യേ ധ്യാന പ്രസംഗം നടത്തുകയായിരുന്നു എപ്പിസ്‌കോപ്പ. ഗായകസംഘത്തിന്റെ പ്രത്യാശ നിര്‍ഭരമായ ഗാനങ്ങളോടെയാണ് ശുശ്രൂഷ ആരംഭിച്ചത്.

ആഴ്ചവട്ടത്തിന്റെ ഒന്നാംനാള്‍ കര്‍ത്താവിന്റെ കല്ലറയ്ക്കല്‍ സുഗന്ധ വര്‍ഗ്ഗവുമായി എത്തിയ സ്ത്രീകള്‍ കല്ലറയില്‍ നിന്നും കല്ലു ഉരുട്ടികളഞ്ഞതായും യേശുവിന്റെ ശരീരം കാണാതേയും ചഞ്ചലിച്ചു നില്‍ക്കുമ്പോള്‍, മിന്നുന്ന വസ്ത്രം ധരിച്ചു രണ്ടുപുരുഷന്മാര്‍ അവരോടു നിങ്ങള്‍ ജീവനുള്ളവരെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്ത് എന്ന വേദ ഭാഗത്തെ ആധാരമാക്കിയായിരുന്നു ധ്യാനപ്രസംഗം.

ജീവിതത്തിന്റെ വ്യത്യസ്ഥ അനുഭവങ്ങളില്‍ ഉത്തരം കണ്ടെത്താനാകാതെ പകച്ചുനില്‍ക്കുമ്പോള്‍, നിങ്ങളുടെ സമീപത്ത് നില്‍ക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ കഴിയണം. കല്ലറയില്‍ മറിയയുടെ മുമ്പില്‍ പ്രത്യക്ഷനായ ക്രിസ്തുവിനെ ആദ്യം തിരിച്ചറിയാനാകാതെ തോട്ടക്കാരനെന്ന് നിരൂപീച്ചു. യജമാനനേ എന്ന് അഭിസംബോധന ചെയ്തപ്പോള്‍ മറിയേ എന്ന വിളിയിലൂടെയാണ് ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ മറിയക്ക് കഴിഞ്ഞത്. പേര്‍ ചൊല്ലി നമ്മുടെ സമീപെ അദൃശ്യനായി നില്‍ക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയുവാന്‍ കഴിയുമ്പോള്‍ മാത്രമേ ഉയര്‍പ്പിന്റെ ശക്തി നമ്മില്‍ വ്യാപരിക്കുകയുള്ളൂവെന്നും തിരുമേനി പറഞ്ഞു.

ക്രിസ്തുവിനെ കൂടാതെ, ജീര്‍ണ്ണാവസ്ഥയില്‍ കഴിയുന്ന ജീവിതങ്ങള്‍ ക്രിസ്തുവിനെ കണ്ടെത്തുന്നതോടെ സുഗന്ധത്തിന്റെ സൗരഭ്യം വീശുന്ന തലത്തിലേക്കുയരുമെന്നും തിരുമേനി പറഞ്ഞു. ഇടവക വികാരിമാരായ റവ. ഡോ. അബ്രഹാം മാത്യു, റവ. ബ്ലസന്‍ കെ. ജോണ്‍ എന്നിവര്‍ ഈസ്റ്റര്‍ സര്‍വീസില്‍ സഹകാര്‍മ്മികത്വം വഹിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: