17.1 C
New York
Thursday, October 28, 2021
Home Special ഉത്സവകാഴ്ചകൾ (ഓർമ്മകുറിപ്പ്) - ഷൈലജ ഓ. കെ

ഉത്സവകാഴ്ചകൾ (ഓർമ്മകുറിപ്പ്) – ഷൈലജ ഓ. കെ

✍ഷൈലജ ഓ. കെ

!പോകണം!!.. എനിക്കെന്റെ നാട്ടിലേക്ക്!… ഓർമ്മകൾ.. അവളെ ആ നല്ല കാലത്തേക്ക് കൊണ്ടു പോയി. മയ്യഴി പുഴയുടെ തീരങ്ങൾ… മതി വരാതെ വീണ്ടും വീണ്ടും.. തീരം ചുംബി ക്കാനായി മത്സരിച്ചു പാഞ്ഞു വരുന്ന തിരമാലകൾ…. അവയോടൊപ്പം ഒഴുകി വരുന്ന ചിപ്പികളെ പെറുക്കി കൂട്ടാൻ എന്തൊരു രസമായിരുന്നു…

പതഞ്ഞു വരുന്ന വെള്ളത്തിൽ കളിച്ചു പാവാട നനയുന്നതും, അമ്മയറിയാതെ അതിലെ മണലും, ഉപ്പു രസവും കഴുകി വെക്കാറുള്ളതും ഇന്നലെ കഴിഞ്ഞതുപോലെ…..
ഏറെ സന്തോഷ കരമായൊരു വർണ്ണ കാഴ്ചയായിരുന്നു… മാഹി… അമ്മ ത്രേസ്യാമ്മയുടെ തിരുനാൾ!ജാതി മത ഭേദ മന്യേ ആഘോഷിച്ചിരുന്ന..

മാഹി പെരുന്നാൾ!…

നഗര വീഥിയിൽ കൂടിയുള്ള അമ്മയുടെ തേരെഴുന്നള്ളത്ത്!അത്യന്ത്യം ഭക്തിനിർഭരവും ആനന്ദകരവും ശോഭയേറിയതും, പുഷ്പാലങ്ക്രതവുമായിരുന്നു.. ഒരു വൻജനാവലി തന്നെ ഭക്തിയാദരപൂർവ്വം തിരുരൂപത്തോടൊപ്പം നീങ്ങുന്ന കാഴ്ച്ച വർണ്ണനാതീതമാണ്.. മനസ്സിനെ കുളിരണിയിക്കുന്ന നിമിഷങ്ങൾ….

ഉത്സാഹത്തോടെ ഓരോ ചന്തയിലും നോക്കിതിരഞ്ഞ് വളകളും, മാലയും, ഹൽവ യും… അങ്ങിനെ ഇഷ്ടമുള്ളതെല്ലാം അമ്മ വാങ്ങിതരാറുള്ളത്…. ജീവിതത്തിൽ കിട്ടിയ സൗഭാഗ്യ നിമിഷങ്ങൾ!!

അഴിയൂരിലും, മാഹിയിലും ഉണ്ടായിരുന്ന തിറ.. ഒന്നു പോലും വിടാതെ വർഷാ വർഷം കാണുമ്പോൾ കിട്ടിയൊരു ആഹ്ലാദം…. ജീവിതത്തിൽ പിന്നീട് ഇന്നോളം കിട്ടാതെ പോയി.

എല്ലാറ്റിലും പ്രിയമായിരുന്നു മാഹി ശ്രീകൃഷ്ണ ഭജനസമിതിയിലെ ഉത്സവം… വിവിധയിനം.. കലാപരിപാടികൾ… നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാരുടെ ഏഴുന്നള്ളത് നയനമനോഹരമായിരുന്നു..
സുന്ദരമായ ആ വസന്തകാലം നൽകിയ മധുരസ്മരണകൾ….. തന്റെ നാട്ടിലെത്താൻ അവളെ കൊതിപ്പിച്ചു…

മയ്യഴി പുഴയുടെയും അറബി കടലിന്റെയും വാരിപുണരൽ!!കണ്ടാസ്വദിക്കണം ഒരിക്കൽ കൂടി…. ജീവിത സായാഹ്നത്തിൽ അസ്തമയ സൂര്യന്റെ അരുണ കിരണങ്ങളേറ്റ് മനസ്സിനെ ഉണർ ത്തണം.. പഴയ ആ ചുറുചുറുക് വീണ്ടെടുക്കണം. അവൾ ആ തീരുമാനം ഉറപ്പിച്ചു.

പണ്ട് കവിപാടിയതുപോലെ…. ഓർമ്മകൾക്ക് എന്ത് സുഗന്ധം!എന്ത് സൗന്ദര്യം!!

കൂട്ടായ്മ യുടെയും, സഹോദര്യത്തിന്റേയും, സ്നേഹ വാത്സല്യങ്ങളുടെ, സത്യത്തിന്റെയും, ഭക്തിയുടെയും, നിസ്വാർത്ഥ തയുടെയും നിറകുടമായ ഗ്രാമീണരുടെ ജീവിതത്തിന്റെ നിറ പകിട്ടുകളായിരുന്നു. ആ നല്ല നാളുകൾ പുതു തലമുറ യ്ക്കു നഷ്ട മായി കൊണ്ടിരിക്കുന്നല്ലോ.. ഇന്ന് എല്ലാം ഓൺലൈനിൽ!!ഒരു.. വിരൽ തുമ്പിൽ!!.

✍ഷൈലജ ഓ. കെ

COMMENTS

1 COMMENT

  1. ടീച്ചറുടെ .ആ നല്ല നല്ല ഓർമകൾ പങ്കുവെച്ചതിന്ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഇത്തരം അനുഭവങ്ങൾ പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: